Educational-Career-Expo-Madhyamam-Calicut-2024

 കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള; ഇനി എന്ത് പഠിക്കണം? ഉത്തരങ്ങളുമായി മാധ്യമം എജുകഫെ 



  • ഉടൻ രജിസ്റ്റർ ചെയ്യാം
  • ഏപ്രിൽ 22, 23 തീയതികളിൽ ബീച്ചിന് സമീപം ഇന്റസ് ഗോ ഗ്രൗണ്ടിൽ


കോഴിക്കോട്: പൊതുപരീക്ഷക്ക് ശേഷം ഭാവിയിൽ ഇനി എന്ത് പഠിക്കണമെന്ന് ചിന്തിച്ചിരിക്കുന്ന പത്ത്, പ്ലസ്ടു, പ്ലസ് വൺ വിദ്യാർഥികളാണോ നിങ്ങൾ? എന്നാൽ, നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങളുമായി മാധ്യമം ‘എജുകഫെ’ എത്തുന്നു. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ എജു​കഫേയുടെ രജിസ്ട്രേഷൻ വിജയകരമായി പുരോഗമിക്കുകയാണ്. കോഴിക്കോട്ട് ബീച്ചിന് സമീപമുള്ള ഇന്റസ് ഗോ ​മൈതാനത്ത് ഏ​പ്രിൽ 22, 23 തീയതികളിലാകും എജുകഫെ നടക്കുക. വിജയകരമായ 10 വർഷം പിന്നിടുന്ന മാധ്യമം എജുകഫെ ഇത്തവണ അഞ്ച് വേദികളിലായാണ് അരങ്ങേറുന്നത്.


abcd


വിവിധ പഠനമേഖലയിലെയും വിദഗ്ധരുടെ കരിയർ സെഷനുകളും സ്റ്റാളുകളും എജുകഫെയുടെ ഭാഗമായുണാകും. ഇന്റർനാഷണൽ ലെവൽ മോട്ടേിവേഷണൽ സ്പീക്കേഴ്സിന്റെ സെഷനുകളും വൺ ടു വൺ ഇന്ററാക്ഷൻ സൗകര്യവും സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷണൽ സെഷനുകൾ എന്നിവയും സിജി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുമെല്ലാം വിദ്യാഭ്യാസമേളയുടെ ഭാഗമായി നടക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക സെഷനുകളും എജുകഫെയിലുണ്ടാകും. ദേശീയ, അന്തർദേശീയതലങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും കരിയർ വിദഗ്ധരും മേളയുടെ ഭാഗമാവും.


abcd


വിദ്യാഭ്യാസരംഗത്തെ നൂതന മാറ്റങ്ങളും സാധ്യതകളും ഉൾക്കൊള്ളുന്ന വിവിധ സെഷനുകളും വർക്​ ഷോപ്പുകളും എജുകഫെയുടെ ഭാഗമായി നടക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്സ് തുടങ്ങി സാ​ങ്കേതിക രംഗത്തെ ഏറ്റവും നൂതന വിഷയങ്ങളുടെ നിരവധി വർക്ഷോപ്പുകളും പ്രാക്ടിക്കൽ സെഷനുകളും എജുകഫെയുടെ ഭാഗമായി അരങ്ങേറും. അന്തർദേശീയതലത്തിൽതന്നെ​ ​പ്രശസ്തരായ ഫാക്കൽറ്റികളായിരിക്കും വിവിധ സെഷനുകൾ നയിക്കുക. ഏ​പ്രിൽ 16, 17 തീയതികളിൽ മലപ്പുറത്തും 19, 20 തീയതികളിൽ കണ്ണൂരും മേയ് 7, 8 തീയതികളിൽ കൊച്ചിയിലും 11, 12 തീയതികളിൽ കൊല്ലത്തും എജുകഫെ അരങ്ങേറും.


സ്റ്റാൾ, സ്​പോൺസർഷിപ്പ് വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലിലും ബന്ധപ്പെടാം.

നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.


mtcd





































أحدث أقدم