ഇന്ത്യന്‍-ബാങ്ക്-146-സ്‌പെഷ്യലിസ്റ്റ്-ഓഫീസര്‍-തസ്തികകളിലേക്ക്-അപേക്ഷ-ക്ഷണിച്ചു

ഇന്ത്യന്‍ ബാങ്കില്‍ നിരവധി ഒഴിവുകള്‍;

 ആര്‍ക്കൊക്കെ അപേക്ഷിക്കാം..? ചെയ്യേണ്ടതിങ്ങനെ



ഇന്ത്യന്‍ ബാങ്കില്‍ നിരവധി ഒഴിവുകള്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം..? ചെയ്യേണ്ടതിങ്ങനെ

ഇന്ത്യന്‍ ബാങ്ക് 146 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 12 നാണ് അപേക്ഷ നടപടികള്‍ ആരംഭിച്ചത്. ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാം. ചീഫ് മാനേജര്‍, സീനിയര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേര്‍-എന്‍ആര്‍ ബിസിനസ്, മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ സ്വീകരിച്ചിരിക്കുന്നത്. 21 മുതല്‍ 40 വയസ് വരെയാണ് വിവിധ തസ്തികകളിലേക്കുള്ള പ്രായപരിധി.



ഇന്ത്യന്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ indianbank.in  വഴി അപേക്ഷിക്കാം. റിസര്‍വ്ഡ് ഒഴിവുകള്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളുടെ എണ്ണം ബാങ്കിന്റെ യഥാര്‍ത്ഥ ആവശ്യകതകളെ അടിസ്ഥാനമാക്കി താല്‍ക്കാലികവും മാറ്റത്തിന് വിധേയവുമാണ്. എഴുത്ത്/ഓണ്‍ലൈന്‍ പരീക്ഷയും അഭിമുഖവും നടത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. എഴുത്ത് പരീക്ഷയില്‍ 60 മാര്‍ക്കിന്റെ 60 ചോദ്യങ്ങളും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന് 20 മാര്‍ക്കിന്റെ 20 ചോദ്യങ്ങളുമായിരിക്കും ഉണ്ടായിരിക്കുക.


ബാങ്കിംഗ് മേഖലയിലെ പരിജ്ഞാനം പരിശോധിക്കാന്‍ 20 മാര്‍ക്കിന്റെ 20 ചോദ്യങ്ങളും അഭിമുഖീകരിക്കണം. അപേക്ഷിക്കാനായി എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 175 രൂപയും മറ്റുള്ളവര്‍ 1000 രൂപയും അടക്കണം.



അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

ഇന്ത്യന്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് indianbank.in  ഓപ്പണ് ചെയ്യുക. ഹോംപേജില്‍ നിലവിലുള്ള കരിയര്‍ ടാബില്‍ ക്ലിക്ക് ചെയ്യുക. 'റിക്രൂട്ട്‌മെന്റ് ഓഫ് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍സ്-2024' എന്നതില്‍ ക്ലിക്ക് ചെയ്യുക. ഒരു പുതിയ പേജ് സ്‌ക്രീനില്‍ ദൃശ്യമാകും. ഇതില്‍ 'പുതിയ രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക' എന്ന് എഴുതിയിരിക്കുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്യുക.

അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. ഫോം ഫയല്‍ ചെയ്ത ശേഷം, ഫീസ് സമര്‍പ്പിക്കുകയും ഭാവി റഫറന്‍സിനായി അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുകയും ചെയ്യുക.







أحدث أقدم