യുഎഇയില്‍-ഡ്രൈവർ-വാക്കൻസി

 യുഎഇയില്‍ ഡ്രൈവർ വാക്കൻസി 






തിരുവനന്തപുരം: കേരള സർക്കാറിന്റെ പൊതുമേഖല സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലേക്ക് ഹെവി ബസ് ഡ്രൈവർമാരെ നിയമിക്കുന്നു. എസ് എസ് എല്‍ സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗതയായി ചോദിക്കുന്നത്. നാല് വർഷത്തെ ഹെവി ഡ്രൈവിങ് പ്രവർത്തിപരിചയം അഭികാമ്യം. പുരുഷന്‍മാർക്ക് മാത്രം അപേക്ഷിക്കാന്‍ കഴിയുന്ന ഒഴിവാണ് ഇത്.

അപേക്ഷകർ 24 മുതല്‍ 39 വരെ വയസ്സുള്ളവരായിരിക്കണം. നിലവിലുള്ള ഏതെങ്കിലും അസുഖങ്ങൾ, വലിയ ശസ്ത്രക്രിയകൾ അല്ലെങ്കിൽ വൈകല്യങ്ങൾ എന്നിവയിൽ നിന്ന് ഉദ്യോഗാർത്ഥികൾ ഫിറ്റാണെന്ന് തെളിയിക്കുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഹാജരാക്കണം ഉദ്യോഗാർത്ഥികൾ അമിതഭാരമുള്ളവരായിരിക്കരുത്. അതപേലെ പുറത്ത് ദൃശ്യമാവുന്ന ടാറ്റൂകൾ, ഒടിഞ്ഞ പല്ലുകൾ, മുഖത്ത് മുറിവുകൾ, അല്ലെങ്കിൽ കാഴ്ച, കേൾവി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാനും പാടില്ല.

അപേക്ഷകർക്ക് ഇഗ്ലീഷിന്റെ ബേസിക്സ് അറിഞ്ഞിരിക്കണം. സാധുതയുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സും വേണം. ബേസിക് സാലറി, അലവന്‍സ് എന്നിവ ഉള്‍പ്പെടെ തുടക്കത്തില്‍ 2500 യു എ ഇ ദിനാറായിരിക്കും സാലറി. മാസത്തില്‍ 208 മണിക്കൂർ ജോലി എടുക്കേണ്ടി വരും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റയും യുഎഇ ലൈസൻസും recruit@odepc.in എന്ന ഇമെയിലിലേക്ക് 2023 സെപ്റ്റംബർ 9-നോ അതിനുമുമ്പോ അയയ്ക്കാവുന്നതാണ്.




أحدث أقدم