സർക്കാർ-സ്ഥാപനങ്ങളിൽ-താത്കാലിക-ഒഴിവുകൾ
ലോട്ടറി വകുപ്പിൽ കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാം
കേരള ഭാഗ്യക്കുറി വകുപ്പ് ഇപ്പോൾ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്ററും (ലിനക്സ്) സിസ്റ്റംസ് അഡ്മിനിസ്ട്രേറ്ററും (ലിനക്സ്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി മെയിൽ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേരള സർക്കാരിനു കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി മെയിൽ വഴി 2023 സെപ്റ്റംബർ 15 മുതൽ 2023 സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
Kerala Lottery Recruitment 2023 Job details.
🔺കേരള ഭാഗ്യക്കുറി വകുപ്പ്🔺ജോലിയുടെ രീതി കേരള ഗവ🔺പോസ്റ്റിന്റെ പേര് ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്ററും (ലിനക്സ്) സിസ്റ്റം അഡ്മിനിസ്ട്രേറ്ററും (ലിനക്സ്)🔺ജോലി ജോലി സ്ഥലം കേരളം മുഴുവൻ🔺ശമ്പളം Rs.70,000 – 80,000/-
Kerala Lottery Recruitment 2023 Age details.
പരമാവധി പ്രായപരിധി-50 വയസ്സ്.
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2024: ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 25 വരെ
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 25 വരെ. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയെയാണ് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. സെറ്റ് ജനുവരി 2024-ന്റെ പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ ലഭിക്കും.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50% ത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.
പോസ്റ്റ്
ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം, അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം, ഈ നിബന്ധന പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.
ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്.പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി./ വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2022 സെപ്റ്റംബർ 26 നും 2023 ഒക്ടോബർ 25 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.
പി.ഡബ്ലിയു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ
മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ
സ്വയം സാക്ഷ്യപ്പെടുത്തിയ
പകർപ്പ് ഓൺ ലൈൻ അപേക്ഷയോടൊപ്പം ഒക്ടോബർ
30 ന് മുമ്പ് തിരുവനന്തപുരം എൽ
ബി എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയക്കണം.
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ
നിർബന്ധമായും എൽ ബി എസ് സെന്ററിന്റെ വെബ്
സൈറ്റിൽ 'ഓൺലൈൻ' ആയി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള
നിർദ്ദേശം പ്രോസ്പെക്ടസിൽ വിശദമായി
നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ
25 ന് 5 മണിക്ക് മുൻപായി പൂർത്തിയാക്കണം. കൂടുതൽ
വിവരങ്ങൾ www.lbscentre.kerala.gov.in എന്ന
വെബ് സൈറ്റിൽ ലഭിക്കും.
അനലിറ്റിക്കൽ അസിസ്റ്റന്റ് ട്രെയിനി നിയമനം
ക്ഷീരവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജ്യണൽ ഡയറി ലാബിന്റെ പ്രവർത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി ടെക് ഡയറി സയൻസ് ആന്റ് ടെക്നോളജി അല്ലെങ്കിൽ എം.എസ്.സി കെമിസ്ട്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറുമാസം എൻ.എ.ബി.എൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം 21 നും 35 നും മദ്ധ്യേ. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 29 ന് വൈകീട്ട് 5 നകം നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പാൾ, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂർ, പാലക്കാട്, 678541 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷയിൽ ഫോൺ നമ്പർ വ്യക്തമായി എഴുതിയിരിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയുള്ളവരുടെ ലിസ്റ്റ് സെപ്റ്റംബർ 30 ന് 12 ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. ഇന്റർവ്യൂ ഒക്ടോബർ നാലിന് രാവിലെ 11 ന് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ നടത്തും. ഫോൺ : 9544554288.
താൽകാലിക അധ്യാപക നിയമനം
തിരുവാങ്കുളം ഗവ: ഹൈസ്കൂളിൽ ഇംഗ്ലീഷ് വിഷയത്തിൽ താൽകാലിക അധ്യാപക ഒഴിവിലേയ്ക്കുള്ള ഇന്റർവ്യു സെപ്തംബർ 26 രാവിലെ 11ന് നടക്കും. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം വിദ്യാലയ ഓഫീസിൽ ഹാജരാകേണ്ടതാണ്.
ജൂനിയർ റസിഡന്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ആറ് മാസകാലയളവിലാണ് നിയമനം. ബി.ഡി.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ വയസ്സ്, പ്രവർത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 30ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ 10 മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ. സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും. ഫോൺ :04842754000.
ബ്ലഡ് ബാങ്ക് കൗൺസിലർ/ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ നിയമനം
സംസ്ഥാന
എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഒരു ബ്ലഡ് ബാങ്ക് ടെക്നീഷ്യനെയും ബ്ലഡ് ബാങ്ക് കൗൺസിലറെയും നിയമിക്കുന്നു. പി.എസ്.സി അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം/ സോഷ്യോളജി/ സൈക്കോളജി/ ആന്ത്രപ്പോളജി/ഹ്യൂമൺ ഡെവലപ്മെന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പി.എസ്.സി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം.എൽ.ടി ഡിഗ്രി/ എം.എൽ.ടി ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. രക്തബാങ്കിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ സെപ്റ്റംബർ 26 ന് രാവിലെ 10 ന് ആശുപത്രിയിൽ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഭിന്നശേഷി കമ്മിഷണറേറ്റിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവുകൾ
സംസ്ഥാന
ഭിന്നശേഷി കമ്മീഷണറേറ്റിൽ രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾക്ക്
www.scpwd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30നു വൈകിട്ട് അഞ്ചു മണി.