എസ്ബിഐയിൽ-2000-ഒഴിവുകൾ

എസ്ബിഐയിൽ 2000 ഒഴിവുകൾ


എസ്ബിഐയിൽ 2000 ഒഴിവുകൾ ശമ്പളം 41,960 രൂപ മുതൽ


ഡൽഹി: എസ് ബി ഐയിൽ പ്രബോഷണറി ഓഫീസർ തസ്തികയിൽ ഒഴിവുകൾ. 2000 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദദാരികൾക്കാണ് അവസരം. 2023 നവംബറിൽ ആണ് പ്രിലിമിനറി പരീക്ഷ നടക്കുക.

എസ് ബി പിഒ റിക്രൂട്ട്മെന്റ് 2023-ന് എങ്ങനെ അപേക്ഷിക്കാം?

1.sbi.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

2. ഹോംപേജിൽ, PO റിക്രൂട്ട്മെന്റിനായി ലഭ്യമായ ലിങ്കിൽ ക്ലിക്ക് ചെയ്യുക

3.നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുന്നത് തുടരുക

4. ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും ഓൺലൈൻ അപേക്ഷാ ഫീസ് അടയ്ക്കുകയും ചെയ്യുക

5. അപേക്ഷ സമർപ്പിച്ചതിന് ശേഷം പേജ് ഡൗൺലോഡ് ചെയ്യുക

6. കൂടുതൽ ഉപയോഗത്തിനായി ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.

ഏതെങ്കിലും വിഷയത്തിൽ ബിരുദം. ബിരുദകോഴ്സിന്റെ അവസാന വർഷ/സെമസ്റ്ററിലുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ, ഇവർ അഭിമുഖത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഡിസംബർ 31-നോ അതിനുമുമ്പോ ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കണം

മെഡിക്കൽ , എൻജിനീയറിംഗ്, ചാർട്ടഡ് അക്കൗണ്ടന്റ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ രണ്ടുലക്ഷംരൂപയുടെ സർവീസ് ബോണ്ട് സമർപ്പിക്കണം.


പ്രായപരിധി അപേക്ഷകന്റെ പ്രായപരിധി 2023 ഏപ്രിൽ 1-ന് 21-നും 30-നും ഇടയിൽ ആയിരിക്കണം

അപേക്ഷ ഫീസ് ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി വിഭാഗങ്ങളിൽ പെടുന്ന ഉദ്യോഗാർത്ഥികൾ 750 രൂപയാണ് ഫീസ്. എസ്സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല

വിശദാംശങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി 
ബാങ്കിന്റെ വെബ്സൈറ്റ്
https://bank.sbi/careers/current-openings പരിശോധിക്കാം

എസ് ബി ഐയിൽ അപ്രന്റീസ് ഒഴിവുകൾ

സപ്റ്റംബർ 21 വരെ അപേക്ഷിക്കാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികയിൽ 6160 ഒഴിവുകൾ

കേരളത്തിൽ മാത്രം 424 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദമാണ് യോഗ്യത. പ്രായ പരിധി 20 നും 28 നും ഇടയിലാണ്.

ഉദ്യോഗാര്ഥി നാഷണല്അപ്രന്റീസ്ഷിപ്പ് പ്രൊമോഷന്സ്കീം (NAPS) അഭിരുചി പരീക്ഷയില്യോഗ്യത നേടിയിരിക്കണം

ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ മാതൃഭാഷ അറിഞ്ഞിരിക്കണം

നാല് വിഭാഗങ്ങളിലായാണ് പരിക്ഷ
ജനറല്‍/ഫിനാന്ഷ്യല്അവയര്നസ്, ജനറല്ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് ആന്ഡ് റീസണിംഗ് എബിലിറ്റി, കമ്പ്യൂട്ടര്ആപ്റ്റിറ്റിയൂഡ് എന്നിങ്ങനെ ഓരോ വിഭാഗത്തിലും 25 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ഒരു വർഷമാണ് കാലാവധി.


ബാങ്കിന്റെ വെബ്സൈറ്റ്






أحدث أقدم