Employment-Exchange-Jobs-September-23

 എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ജോലി ഒഴിവുകൾ 



Employment-Exchange-Jobs-September-23 

താത്ക്കാലിക ഒഴിവ്

തൃശ്ശൂർ: ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ മെട്രൺ ഗ്രേഡ് 2 തസ്തികയിൽ താത്ക്കാലിക ഒഴിവ്. യോഗ്യത: ബി കോം, രണ്ടു വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18 നും 36 നും മധ്യേ. സെപ്റ്റംബർ 19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0487 2331016.


സാനിട്ടേഷൻ വർക്കർ അഭിമുഖം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അനുബന്ധ സ്ഥാപനങ്ങളിൽ സാനിട്ടേഷൻ വർക്കർ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ ഏഴ് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഏഴാം ക്ലാസ് യോഗ്യതയും ശാരീരികക്ഷമതയുമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.


എൻട്രി ഹോമിൽ സെക്യൂരിറ്റി

(കോഴിക്കോട് നിർഭയ ഷെൽട്ടർ ഹോം) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ) സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും.

യോഗ്യത: എസ് എസ് എൽ സി പാസ്സ്. വേതനം: 10000 രൂപ.

ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഹാജരാകണമെന്ന് പ്രസിഡന്റ് അറിയിച്ചു.
ഫോൺ നമ്പർ - 9496386933



ടെക്നിക്കൽ അസിസ്റ്റന്റ് -( C DIT),

C-DIT, കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് & ഐടി വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി ( C DIT), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു



ടെക്നിക്കൽ അസിസ്റ്റന്റ്

യോഗ്യത: എഞ്ചിനീയറിംഗ് ഡിപ്ലോമ ( CS/ IT/ ശമ്പളം: 21,175 രൂപ

ഇലക്ട്രോണിക്സ്)
പരിചയം: 2 വർഷം പ്രായപരിധി: 35 വയസ്സ്

ടെക്നിക്കൽ അസിസ്റ്റന്റ് ( ഹാർഡ് വെയർ)

യോഗ്യത: എഞ്ചിനീയറിംഗ് ഡിപ്ലോമ ( CS/ IT/ ഇലക്ട്രോണിക്സ്) പരിചയം: 2 വർഷം പ്രായപരിധി: 35 വയസ്സ്

ശമ്പളം: 21,175 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE

അപേക്ഷാ ലിങ്ക് - CLICK HERE

 വെബ്സൈറ്റ് ലിങ്ക് - CLICK HERE



താൽക്കാലിക നിയമനം

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ ഓപ്പൺ, ഇ ടി ബി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: സോഷ്യൽ വർക്കിലുള്ള ബിരുദം/ ഏതെങ്കിലും ഗവ. സ്ഥാപനത്തിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്തംബർ നാലിനകം പേര് രജിസ്റ്റർ ചെയ്യണം.


ഹെൽപ്പർ തസ്തികയിൽ താൽക്കാലിക ഒഴിവ്

ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപ്പന്റർ) തസ്തികയിൽ മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യപ്പെട്ട ഒരു താൽക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 11ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. എസ്.എസ്.എൽ.സി., കാർപ്പന്റർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്കും കാർപ്പന്ററായി രണ്ടു വർഷത്തെ വർഷത്തെ പ്രവർത്തി പരിചയമുള്ള 18 നും 41നും ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം. ഫോൺ : 0484 2422458.




ഫെസിലിറ്റേറ്ററായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തൃശൂർ മെഡിക്കൽ കോളേജിലും നെഞ്ചുരോഗ ആശുപത്രിയിലും ചികിത്സക്കെത്തുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി പുതുതായി ആരംഭിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിൽ ഫെസിലിറ്റേറ്ററായി പ്രവർത്തിക്കുന്നതിന് ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരെയാണ് നിയമനത്തിന് പരിഗണിക്കുക. .ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. താല്പര്യമുള്ള പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ സെപ്റ്റംബർ ഏഴിന് ഉച്ചക്ക് 1.30-ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഉദ്യോഗാർത്ഥികൾ 11 മണിക്ക് മുൻപ് റിപ്പോർട്ട് ചെയ്യണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 20,000/- രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് 0480 2706100.


കണ്ടന്റ് എഡിറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ കണ്ടന്റ് എഡിറ്റർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലും പ്രാവീണ്യവുമാണ് യോഗ്യത. വീഡിയോ എഡിറ്റിംഗിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം 2023 ആഗസ്റ്റ് ഒന്നിന് 35 വയസ്സ് കവിയരുത്. പ്രതിഫലം 17,940 രൂപ. 2024 മാർച്ച് വരെയായിരിക്കും കാലാവധി. ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. താത്പര്യമുള്ളവർ ബയോഡാറ്റയും ഫോട്ടോ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി, സിവിൽ സ്റ്റേഷൻ, കുയിലിമല, പിൻ- 685603 എന്ന വിലാസത്തിൽ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ dio.idk@gmail.com എന്ന ഇ മെയിലിലോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 233036.


മഹാരാജാസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ താത്കാലിക നിയമനം

എറണാകുളം മഹാരാജാസ് ഒട്ടോണോമസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലികമായി ഉദ്യോഗാർഥിയെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അർഹനായ ഉദ്യോഗാർഥിക്കായി സെപ്റ്റംബർ 4 ന് ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ അന്ന് ഉച്ചയ്ക്ക് 1.30 അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ അഭിമുഖത്തിനു ഹാജരാകണം. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം / കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ടെക്നിക്കൽ കോഴ്സുകൾ ഉള്ളവർക്ക് മുൻഗണന. സർക്കാർ മേഖലയിൽ ബിരുദം / കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം. സോഫ്റ്റ് വെയർ , ഹാർഡ് വെയർ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.


ഡ്രൈവർ കം അറ്റൻഡർ ഒഴിവ്

മൃഗസംരക്ഷണ വകുപ്പിൽ ഇടുക്കി ജില്ലയിൽ ദേവികുളം ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ രണ്ട് ഷിഫ്റ്റുകളിലേക്കും ഡ്രൈവർ കം അറ്റൻഡറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ആഗസ്റ്റ് 25 ന് രാവിലെ 10 ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. എസ്എസ്എൽസി വിജയവും എൽഎംവി ഡ്രൈവിംഗ് ലൈസൻസുമാണ് യോഗ്യത. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാർഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ ആയിരിക്കും നിയമനം. ദേവികുളം ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കും മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഡ്രൈവർ കം അറ്റൻഡർ തസ്തികയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.



കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഒഴിവ്

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ വനിതാ വികസന പ്രവർത്തനങ്ങൾ, ജാഗ്രതാ സമിതി തുടങ്ങിയവ ഏകോപിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വുമൺ സ്റ്റഡീസ്/ ജന്റർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള 35 വയസ്സിൽ താഴെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് സെപ്റ്റംബർ ഒന്നിന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.


എച്ച് ആർ മാനേജർ ഒഴിവ്

എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ മാനേജർ (എച്ച് ആർ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ്. ഏതെങ്കിലും വിഷയത്തിൽ ബിരുദം, അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എ (പേഴ്സണൽ/എച്ച് ആർ), എം എസ് ഡബ്ല്യയും നിയമ ബിരുദവുമാണ് യോഗ്യത. പ്രായപരിധി: 18-45. (ഇളവുകൾ അനുവദനീയം). ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 26നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണം..


കുടുംബശ്രീയിൽ ജോലി ഒഴിവ്

കുടുംബശ്രീ ഓരോ ജില്ലയിലേയും ഒഴിവ് അനുസരിച്ച് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു

യോഗ്യത:
1. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടാംഗമോ,കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം
2. പ്ലസ് ടു/ തത്തുല്യം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം
3. കുടുംബശ്രീ അയൽക്കൂട്ടാംഗം, ഓക്സിലറി ഗ്രൂപ്പംഗം എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്

പ്രായം: 18 – 35 വയസ്സ്‌
ശമ്പളം: 10,000 രൂപ

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: 2023 സെപ്റ്റംബർ 1
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here




A Single App for All Kinds of Jobs


സ്വകാര്യ മേഖലയിലെ ജോലികൾ

സർക്കാർ ജോലികൾ  

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ജോലികൾ

എൻജിനീയറിങ് മേഖലയിലെ ജോലികൾ

പബ്ലിക് ലിമിറ്റഡ് കമ്പനികളിലെ ജോലികൾ

 

For Android Users:

ഇപ്പോൾ തന്നെ  Alfa Careers App ഡൗൺലോഡ് ചെയ്യൂ..

 

IOS/ Apple iPhone ഉപയോഗിക്കുന്നവർ

https://app.alfacareers.in/app/    Use ചെയ്തു Login ചെയ്യുക...




Download Alfa Careers App Now






Apply for Kerala Jobs


For Placement assistance, Contact us today.

To know more about Job details and attend the Interviews contact us on 9562515552


Find Suitable and Latest Job vacancies across Kerala. 

 

How can Apply for the Apply for Latest Maintenance Technician Job Vacancies in Kerala ?

 

Alfa Careers have Job vacancies in Kerala in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Trivandrum, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552


أحدث أقدم