Vacancy-In-Dubai

ദുബായി തുറമുഖത്തിലെ ഓപ്പേറേഷന്‍ വിഭാഗത്തില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍.



ദുബായ് തുറമുഖത്ത് പത്താംക്ലാസ് യോഗ്യതയുള്ളവർക്കും ജോലി: അതും കേരള സർക്കാർ വഴി, എങ്ങനെ അപേക്ഷിക്കാം

ദുബായി തുറമുഖത്തിലെ ഓപ്പേറേഷന്‍ വിഭാഗത്തില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ റിക്രൂട്ട്‌മെന്റ് ഏജൻസി ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്‌സ് ലിമിറ്റഡ് (ഒഡെപെക്) വഴിയാണ് നിയമനം. ലാഷർ വിഭാഗത്തിലാണ് നിലവിലെ ഒഴിവുകള്‍.

നിലവിലുള്ള ഏതെങ്കിലും രോഗങ്ങൾ, പ്രധാന ശസ്ത്രക്രിയകൾ അല്ലെങ്കിൽ വൈകല്യങ്ങൾ എന്നിവയിൽ നിന്ന് ഉദ്യോഗാർത്ഥികൾ ഫിറ്റും തികഞ്ഞ ശാരീരിക ക്ഷമതയും ഉള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ അമിതഭാരമുള്ളവരായിരിക്കരുത്. ഉദ്യോഗാർത്ഥികൾക്ക് ദൃശ്യമായ ടാറ്റൂകൾ, ഒടിഞ്ഞ പല്ലുകൾ അല്ലെങ്കിൽ മുഖത്ത് മുറിവുകൾ, ഉയരം ഭയം, കാഴ്ച, കേൾവി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ ഉണ്ടാകരുത്.

കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ കഴിയുന്ന ശാരീരികമായി മികച്ഛ ക്ഷമ ഉള്ളവരുമായിരിക്കണം ഉദ്യോഗാർത്ഥികള്‍. കൂടാതെ അപേക്ഷകർക്ക് അടിസ്ഥാനപരമായ ഇംഗ്ലീഷ് യോഗ്യത ഉണ്ടായിരിക്കണം. അതായത് ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടാല്‍ പറയുന്നത് മനസ്സിലാക്കാനുള്ള കഴിവുണ്ടായിരിക്കണം. തുറമുഖ വ്യവസായത്തിൽ ലാഷറായി 1-2 വർഷത്തെ പരിചയം അഭികാമ്യമാണ്.

ഡെക്‌സ്റ്ററിറ്റി റിഗ്ഗിംഗും സ്ലിംഗിംഗും സുരക്ഷാ നിയമങ്ങളെയും മുൻകരുതലുകളെയും കുറിച്ചുള്ള അറിവുമാണ് സാങ്കേതിക യോഗ്യതകളായി ചോദിക്കുന്നത്. എസ് എസ് എല്‍ സി യോഗ്യതയുള്ള പുരുഷന്‍മാർക്കാണ് തൊഴില്‍ അവസരം. 21-മുതല്‍ 35 വരെയാണ് പ്രായ പരിധി. 500 യുഎഇ ദിനാറാണ് ബേസിക് സാലറി. ഇതോടൊപ്പം ഫുഡ് അലവന്‍സായി 350 ദിനാറും ഹാജർ അലവന്‍സായി 100 ദിനാറും അടക്കം മാസം 950 ദിനാർ ആകെ ലഭിക്കും.

രണ്ട് വർഷത്തിലൊരിക്കൽ നാട്ടിലേക്ക് വരാനും പോകാനുമുള്ള വിമാന ടിക്കറ്ററ്റ് കമ്പനി നല്‍കും. ആഴ്ചയില്‍ 6 ദിവസമായിരിക്കും പ്രവർത്തി ദിനം. ഒരു ദിവസം ഓഫ് ലഭിക്കും. താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിലേക്ക് 2023 ജൂലൈ 31-നോ അതിനുമുമ്പോ അയയ്‌ക്കുക.

ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ, റീച്ച് ട്രക്ക് ഓപ്പറേറ്റർ ഒഴിവ്

അതേസമയം, ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ, റീച്ച് ട്രക്ക് ഓപ്പറേറ്റർ, ജനറല്‍ വെയർഹൗസ് ഹെല്‍പ്പർ എന്നീ വിഭാഗങ്ങളില്‍ ദുബായിലെ ജബല്‍ അലിയിലേക്കും ഒഴിവുകളുണ്ട്. മതിയായ യോഗ്യതയുള്ളവർക്ക് ജുലൈ 31 വരെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ വിഭാഗത്തില്‍ രണ്ട് മുതല്‍ അഞ്ച് വരെ ഒഴിവുകളാണ് നിലവിലുള്ളത്. ഒരു മണിക്കൂർ ഇടവേളയോടെ 11 മണിക്കൂറായിരിക്കും ജോലി.

ആഴ്ചയില്‍ ഒരു ദിവസം അവധി ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് മുതല്‍ മൂന്ന് വർഷം വരേയുള്ള ഫ്രീസോണ്‍ വിസയാണ് ലഭിക്കുക. യുഎഇ ലൈസൻസ് നമ്പർ 7 അല്ലെങ്കിൽ 8 അല്ലെങ്കിൽ ഇന്ത്യൻ ലൈസൻസ് ഉള്ളവരായിരിക്കണം അപേക്ഷകർ. ജനറല്‍ വെയർഹൗസ് ഹെല്‍പ്പർ വിഭാഗത്തില്‍ 10 മുതല്‍ 15 വരെ ഒഴിവുകളുണ്ട്. മാസം 1200 റിയാലാണ് സാലറി ( 26,784 ഇന്ത്യന്‍ രുപ). ഒരു മണിക്കൂർ ഇടവേളയോടെ 11 മണിക്കൂറാണ് ഈ വിഭാഗത്തിലും ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധിയും ലഭിക്കും.







أحدث أقدم