ഇ.എസ്​.​ഐ കോർപറേഷനിൽ മൾട്ടി ടാസ്​കിങ്​ സ്റ്റാഫ്​, യു.ഡി ക്ലർക്ക്​, സ്​റ്റെനോഗ്രാഫർ

 Vacancies in ESI, Apply Now

അപ്പർ ഡിവിഷൻ ക്ലാർക്ക് (യു.ഡി.സി), സ്റ്റെനോ​ഗ്രാഫർ, മൾട്ടീ ടാസ്കിം​ഗ് സ്റ്റാഫ് (എം.ടി.എസ്) എന്നീ തസ്തികകളിലായി റിപ്പോർട്ട് ചെയ്തിട്ടുള്ള 3000 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം
Kerala Jobs

ഇ.എസ്​.​ഐ കോർപറേഷനിൽ മൾട്ടി ടാസ്​കിങ്​ സ്റ്റാഫ്​, 
യു.ഡി ക്ലർക്ക്​, സ്​റ്റെനോഗ്രാഫർ

അപേക്ഷ ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ

കേരളത്തിൽ 130 ഒഴിവുകൾ
ആകെ മൂവായിരത്തോളം ഒഴിവുകൾ
അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15



കേരളത്തിൽ മാത്രമായി 130 ഒഴിവുകളാണുള്ളത്. 

അപ്പർ ഡിവിഷൻ ക്ലാർക്ക്- 66 ഒഴിവുകൾ, സ്റ്റെനോഗ്രാഫർ- 4, എം.ടി.എസ്- 60 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകൾ.



ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപ്പർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കാൻ പന്ത്രണ്ടാം ക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഇതിന് പുറമെ നിശ്ചിത ടൈപ്പിംഗ് വേഗതയുമുണ്ടായിരിക്കണം. പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് എം.ടി.എസ് തസ്തികയിലേക്ക് അപേക്ഷിക്കാം.


കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള എംപ്ലോയീസ്​ സ്​റ്റേറ്റ്​ ഇൻഷുറൻസ്​ കോർപറേഷന്‍റെ (ESIC) 
വിവിധ മേഖല ഓഫിസുകളിലേക്ക്​
 മൾട്ടി ടാസ്കിങ്​ സ്റ്റാഫ്​ (MTS) (ഒഴിവുകൾ 1947), 
അപ്പർ ഡിവിഷൻ (യു.ഡി) 
ക്ലർക്ക്​ (1735), 
സ്​റ്റെനോഗ്രാഫർ (165), 
തസ്തികകളിൽ നിയമനത്തിന്​ അപേക്ഷിക്കാം. 
സ്ഥിരം നിയമനമാണ്​. 



മേഖല അടിസ്​ഥാനത്തിലാണ്​ അപേക്ഷ​. 
ESIC കേരള മേഖലയുടെ കീഴിൽ (തൃശൂർ) 
മൾട്ടി ടാസ്കിങ്​ സ്റ്റാഫ്​ 60, 
യു.ഡി ക്ലർക്ക്​ 66, സ്​റ്റെനോഗ്രാഫർ 4; 
കർണാടക മേഖലയിൽ MTS 65, 
യു.ഡി ക്ലർക്ക്​ 199, 
സ്​റ്റെനോഗ്രാഫർ 18; 
തമിഴ്​നാട്​ മേഖലയിൽ MTS 219, 
യു.ഡി ക്ലർക്ക്​ 150, 
സ്​റ്റെനോഗ്രാഫർ 16 
എന്നിങ്ങനെയാണ്​ ഒഴിവുകൾ ​.

 വിജ്ഞാപനം www.esic.nic.inൽ.

യോഗ്യത: മൾട്ടി ടാസ്​കിങ്​ സ്റ്റാഫ്​- എസ്​.എസ്​.എൽ.സി/തത്തുല്യം. 

പ്രായം: 18-25 വയസ്സ്​. 

ശമ്പളനിരക്ക്​ 18,000-56,900 രൂപ.

യു.ഡി ക്ലർക്ക്​-ബിരുദവും കമ്പ്യൂട്ടർ വർക്കിങ്​ നോള​ജും. പ്രായം 18-27 വയസ്സ്​. ശമ്പളനിരക്ക്​ 25,500-81,100 രൂപ.

സ്​റ്റെനോഗ്രാഫർ-പ്ലസ്​ടു/തത്തുല്യം. സ്കിൽ ടെസ്റ്റ്​-ഡിക്​റ്റേഷൻ-10 മിനിറ്റ്​ (മിനിറ്റിൽ 80 വാക്ക്​ വേഗം വേണം). ട്രാൻസ്ക്രിപ്​ഷൻ-50 മിനിറ്റ്​​ (ഇംഗ്ലീഷ്​), 65 മിനിറ്റ്​​ (ഹിന്ദി) (കമ്പ്യൂട്ടറിൽ). പ്രായം 18-27 വയസ്സ്​. ശമ്പളനിരക്ക്​ 25,500-81,100 രൂപ.


സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക്​ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്​.

അപേക്ഷഫീസ്​ 500 രൂപ. വനിതകൾ, എസ്​.സി/എസ്​.ടി/പി.ഡബ്ലിയു.ഡി/ഡിപാർട്ട്​മെന്‍റ്​ ജീവനക്കാർ/വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽ പെടുന്നവർക്ക്​ 250 രൂപ. 

അപേക്ഷ ഓൺലൈനായി ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ​.


ഓരോ തസ്തികയിലേക്കുമുള്ള തെരഞ്ഞെടുപ്പ് രീതി വ്യത്യസ്തമാണ്. 
ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. 
ഇത് വിശദമായി മനസ്സിലാക്കിയതിന് ശേഷം അപേക്ഷിക്കുക.

Visit Official Web site and Apply Online




----------------------------------------------------------------------------
Alfa Careers Declaration : 

സർക്കാർ സർക്കാരിതര സ്വകാര്യ 
പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങളുടെ ജോലി  
ഒഴിവുകളിലേക്ക്‌ അപേക്ഷിക്കുന്നതിനു 
അത്തരം ഒഴിവുകളുടെ കൂടെ നൽകിയിരിക്കുന്ന 
ലിങ്കുകളിലൂടെയോ അഡ്രസ്സിലോ 
കോൺടാക്ട് നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.  

To apply for Different job vacancies in 
Government, Banking Sector, Railway, NGO and in 
Private Limited Companies, Use the links provided or at 
the address or contact number with those vacancies.
أحدث أقدم