സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ ബാങ്കുകളില്‍ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 320 ഒഴിവുകളാണ് ഉള്ളത്.
സഹകരണ ബാങ്കിൽ 320 ഒഴിവ്
സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ ബാങ്കുകളില്‍ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 320 ഒഴിവുകളാണ് ഉള്ളത്. അസിസ്റ്റന്റ് സെക്രട്ടരി/ ചീഫ് അക്കൗണ്ടന്റ്- ആറ്, ജൂണിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍- 301, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍- മൂന്ന്, സിസ്റ്റം സൂപ്പര്‍വൈസര്‍- ഒന്ന്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- ഏഴ്, ടൈപ്പിസ്റ്റ്- മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍.
നിയമന രീതി:
നിയമന രീതി:
നേരിട്ടുള്ള നിയമനം. പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒഎംആര്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.
നിയമന അധികാരി: ബന്ധപ്പെട്ട സഹകരണസംഘം/ ബാങ്കുകള്‍.
നിയമന അധികാരി: ബന്ധപ്പെട്ട സഹകരണസംഘം/ ബാങ്കുകള്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29.12.2021 വൈകുന്നേരം അഞ്ച് മണി.
പ്രായം: 1/1/2021 ന് 18 വയസ്. 40 വയസ് കവിയാന്‍ പാടില്ല. പട്ടിജാതി/പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗകര്‍ക്കും വിമുക്തഭടന്മാര്ക്കും മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും. വിധവകള്‍ക്കും ഉയര്‍ന്ന പ്രായത്തില്‍ അഞ്ചു വര്‍ഷം ഇളവ് ലഭിക്കും.
പരീക്ഷാ ഫീസ്:
ഒന്നില്‍ കൂടുതല്‍ സംഘം/ ബാങ്കുകളിലേക്ക് അപേക്ഷിക്കാം. പൊതുവിഭാഗക്കാര്‍ക്കും വയസ് ഇളവ് ലഭിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഒരു സംഘം/ ബാങ്കിന് 150 രൂപയും തുടര്‍ന്നുള്ള ഓരോ സംഘം/ ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ പീസായി അടയ്ക്കണം. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം/ ബാങ്കിന് 50 രൂപയും തുടര്‍ന്നുള്ള ഓരോ സംഘം/ ബാങ്കിന് 50 രൂപ വിതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ടവിധം:
വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ www.csbkerala.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ താഴെക്കാണുന്ന വിലാസത്തില്‍ അയയ്ക്കുക.
വിലാസം:
വിലാസം:
സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിംഗ്, ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 29.