സി-ഡാക്കിൽ തൊഴിലധിഷ്ഠിത പി.ജി ഡിപ്ലാമ കോഴ്സുകൾ
പ്രവേശന വിജ്ഞാപനം www.cdac.inൽ •ഓൺലൈൻ അപേക്ഷ ജൂലൈ 29നകം
സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്) 2021 സെപ്റ്റംബർ ബാച്ചിലേക്ക് (ഓൺലൈൻ) വിവിധ തൊഴിലധിഷ്ഠിത പി.ജി ഡിേപ്ലാമ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
30 ആഴ്ചത്തെ ഓൺലൈൻ േപ്രാഗ്രാമുകളാണിത്. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഐ.ടി/അനുബന്ധ ഡിസിപ്ലിനുകളിൽ എൻജിനീയറിങ് ബിരുദക്കാർക്കും എം.സി.എക്കാർക്കും മറ്റും അപേക്ഷിക്കാം. സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റുകൾക്കും പ്രവേശനം തേടാം. കോഴ്സുകൾ ചുവടെ:
പി.ജി ഡിേപ്ലാമ ഇൻ അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (PG -DAC), ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (PG -DA1), എംബഡഡ് സിസ്റ്റംസ് ഡിസൈൻ (PG -DESD), മൊബൈൽ കമ്പ്യൂട്ടിങ് (PG -DMC), ബിഗ് ഡേറ്റ, അനലിറ്റിക്സ് (PG -DBDA), അഡ്വാൻസ്ഡ് സെക്യുർ സോഫ്റ്റ്വെയർ ഡെവലപ്മെൻറ് (PG -DASSD), ഐ.ടി ഇൻഫ്രാസ്ട്രക്ചർ സിസ്റ്റംസ് ആൻഡ് സെക്യൂരിറ്റി (PG -DITISS), ജിയോ ഇൻഫർമാറ്റിക്സ് (PG -DGI), VLSI ഡിസൈൻ ((PG -DVLSI), ഇൻറർനെറ്റ് ഓഫ് തിങ്സ് (PG -DIOT), റോബോട്ടിക്സ് ആൻഡ് അലൈഡ് ടെക്നോളജീസ് (PG -DRAT).സി-ഡാക്കിെൻറ തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഭുവനേശ്വർ, ഇന്ദോർ, ജയ്പുർ, കരട്, കൊൽക്കത്ത, മുംബൈ, നാഗ്പുർ, നാസിക്, ന്യൂഡൽഹി, നോയിഡ, പട്ന, പുണെ, സിൽചാർ കേന്ദ്രങ്ങളിലാണ് കോഴ്സുകൾ നടത്തുന്നത്. ആഗസ്റ്റ് 7, 8 തീയതികളിൽ സി-ഡാക് നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം www.cdac.in, htttps://acts.cdac.in എന്നീ വെബ്സൈറ്റുകളിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി ജൂലൈ 29 വരെ സ്വീകരിക്കും. 2021 സെപ്റ്റംബറിൽ കോഴ്സുകൾ ആരംഭിക്കും.