കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം, യോഗ്യത ബിരുദം
Kerala High Court Assistant Job Vacancies available now, Degree holders can Apply
Last Date to Apply 28-07-2021
കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ്,
ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
കേരള ഹൈക്കോടതിയില് അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം (റിക്രൂട്ട്മെന്റ് നമ്പര്: 01/2021) പ്രസിദ്ധീകരിച്ചു.
ഒഴിവുകള്: 55.
യോഗ്യത: കുറഞ്ഞത് 50 ശതമാനം മാര്ക്കോടെ നേടിയ ബിരുദം. അല്ലെങ്കില് മാസ്റ്റര് ബിരുദം. അല്ലെങ്കില് നിയമബിരുദം. കേരളത്തിലെ യൂണിവേഴ്സിറ്റികള് നല്കിയതോ അംഗീകരിച്ചതോ അയിരിക്കണം യോഗ്യത.
കംപ്യൂട്ടറിലുള്ള അറിവ് അഭിലഷണീയ യോഗ്യതയാണ്.
പ്രായം: 02.01.1985-നും 01.01.2003-നും ഇടയില് (രണ്ട് തീയതികളും ഉള്പ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകര്. എസ്.സി., എസ്.ടി. വിഭാഗക്കാര്ക്ക് അഞ്ചുവര്ഷംവരെയും ഒ.ബി.സി. വിഭാഗക്കാര്ക്ക് മൂന്നുവര്ഷംവരെയും ഉയര്ന്ന പ്രായപരിധിയില് ഇളവ് ലഭിക്കും. വിധവകള്ക്കും അഞ്ചുവര്ഷത്തെ വയസ്സിളവ് ലഭിക്കും. എന്നാല്, പ്രായപരിധി 50 വയസ്സ് കവിയാന് പാടില്ല. ഭിന്നശേഷിക്കാര്ക്കും വിമുക്തഭടര്ക്കും നിയമാനുസൃത ഇളവുണ്ട്.
ശമ്പള സ്കെയില്: 39,300-83,000 രൂപ.
തിരഞ്ഞെടുപ്പ്: ഒബ്ജെക്ടീവ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റുകളും അഭിമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്. ഒബ്ജെക്ടീവ് പരീക്ഷ 100 മാര്ക്കിന് ഒ.എം.ആര്. രീതിയിലാകും. ഒബ്ജെക്ടീവ് പരീക്ഷയ്ക്ക് 75 മിനിറ്റാണ് പരമാവധിസമയം. ജനറല് ഇംഗ്ലീഷ് -50 മാര്ക്ക്,
പൊതുവിജ്ഞാനം -40 മാര്ക്ക്, അടിസ്ഥാനഗണിതവും മാനസികശേഷിപരിശോധനയും -10 മാര്ക്ക് എന്നിങ്ങനെയാണ് ചോദ്യങ്ങളുണ്ടാവുക. ഒരു ഉത്തരത്തിന് ഒരു മാര്ക്ക്. ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് മാര്ക്ക് നഷ്ടമാവും.
ഡിസ്ക്രിപ്റ്റീവ് പരീക്ഷ 60 മാര്ക്കിനാണ്. 60 മിനിറ്റാണ് സമയം. സംഗ്രഹിച്ചെഴുതല്, കോംപ്രിഹെന്ഷന്, ഷോര്ട്ട് എസ്സേ തയ്യാറാക്കല് എന്നിവയാണ് ഇതിലുണ്ടാവുക. അഭിമുഖം 10 മാര്ക്കിനുള്ളതായിരിക്കും. ടെസ്റ്റിന് ഡിഗ്രി ലെവല് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.
അപേക്ഷ: രണ്ടുഘട്ടങ്ങളിലായി ഓണ്ലൈനായി നല്കണം.
ജൂലായ് 8-ന് അപേക്ഷിച്ചുതുടങ്ങാം.