പോളിടെക്‌നിക്ക് ഡിപ്ലോമ പ്രവേശനത്തിന് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

 ഡിപ്ലോമ പ്രവേശനത്തിന് ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളേജ്, സര്‍ക്കാര്‍ എയ്ഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിച്ച ശേഷം അതത് പോളിടെക്നിക് കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.




പോളിടെക്‌നിക്ക് ഡിപ്ലോമ പ്രവേശനത്തിന് ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 10 വരെ www.polyadmission.org വഴി അപേക്ഷിക്കാം.കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, ഐ.എച്ച്.ആര്‍.ഡി., സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കാണ് പ്രവേശനം.

 

യോഗ്യത: 

എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി./സി.ബി.എസ്.ഇ.-പത്ത്/ മറ്റ് തുല്യപരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങള്‍ ഓരോ വിഷയമായി പഠിച്ചവര്‍ക്ക് എന്‍ജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവര്‍ക്ക് നോണ്‍ എന്‍ജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം രണ്ട്) അപേക്ഷിക്കാം.

 

എന്‍.സി.സി./സ്‌പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനായി 150 രൂപ അപേക്ഷാഫീസ് അടച്ച് അപേക്ഷിച്ചശേഷം പകര്‍പ്പ് യഥാക്രമം എന്‍.സി.സി. ഡയറക്ടറേറ്റിലേക്കും സ്‌പോര്‍ട്സ് കൗണ്‍സിലിലേക്കും നല്‍കണം.

 

സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക്ക് കോളേജ്, സര്‍ക്കാര്‍ എയ്ഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിച്ച ശേഷം അതത് പോളിടെക്നിക് കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.





أحدث أقدم