ഈ വർക്ക് ഫ്രം ജോലികൾക്കു വലിയ യോഗ്യതയോ, കഴിവോ ആവശ്യമില്ല. ആർക്കും കൈയിൽ ഒരു ലാപ്ടോപ്പും ഇന്റർനെറ്റ് സൗകര്യവുമുണ്ടെങ്കിൽ ജോലി ചെയ്തു തുടങ്ങാം, ലക്ഷങ്ങളുണ്ടാക്കാം.
ലോക്ക്ഡൗണിലേക്ക് ലോകം കടന്നപ്പോഴായിരുന്നു വീട്ടിലിരുന്നുള്ള ജോലികൾക്കായി ഡിമാന്റ് വർദ്ധിച്ചത്. ചില കമ്പനികൾ വർക്ക് ഫ്രം ഹോം സൗകര്യം ജീവനക്കാർക്ക് നൽകിയപ്പോൾ മറ്റുള്ളവർ സ്വന്തമായി വീട്ടിലിരുന്ന് ഓൺലൈൻ ജോലികൾ ചെയ്ത് പണം സമ്പാദിക്കാനുള്ള വഴികൾ തേടി. പലർക്കും വിചാരിച്ചതിലുമപ്പുറം വരുമാനം വന്നു തുടങ്ങിയപ്പോഴാണ് ഇതിലെ സാധ്യതകൾ കൂടുതലായി അറിയുന്നത്. അൽപ്പം ക്രിയേറ്റിവിറ്റി ഉള്ളവർക്കും ഇല്ലാത്തവർക്കും ഓൺലൈനിൽ വാതിലുകൾ തുറന്നു തന്നെ കിടക്കുകയാണ് ഇത് കണ്ടെത്തുക എന്നത് മാത്രമാണ് നമ്മൾ ചെയ്യേണ്ടത്. ഓൺലൈനായി പണം വാരാൻ സഹായിക്കുന്ന തിളക്കമാർന്ന ചില ജോലികൾ പരിചയപ്പെടാം.
വ്ലോഗിംഗ്
വീഡിയോ ബ്ലോഗിംഗ് ആണ് വ്ലോഗിംഗ് ആയി മാറിയത്. വർഷങ്ങളായി ആൾക്കാർ വ്ലോഗിംഗ് ചെയ്യാറുണ്ടായിരുന്നെങ്കിലും അത് കൂടുതൽ പ്രചാരത്തിൽ വരുന്നത് ലോക്ക്ഡൗൺ കാലഘട്ടത്തിലാണ്. കൂടുതൽ പേർ വീടുകളിൽ തന്നെ ഇരിക്കുമ്പോൾ ഇത്തരം വ്ലോഗുകൾ ധാരാളമായി കാണുന്നു. സ്വാഭാവികമായും വ്ലോഗർമാർക്ക് ഇത് പ്രോത്സാഹനമാവുകയും ചെയ്യുന്നു. വീടിനുള്ളിലെ ഒരു ചെറിയ സ്പേസിൽ തന്നെ വ്ലോഗിംഗ് സാധ്യമാകുന്നു എന്നതാണ് പ്രത്യേകത. സ്വന്തമായും മറ്റുള്ളവർക്കുമായി വ്ലോഗിംഗ് ചെയ്യുന്നവരുണ്ട്. യൂട്യൂബിൽ വ്ലോഗ് ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ട്.
ഓൺലൈൻ സർവേ
ദിവസവും രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ജോലി ചെയ്ത് മാസം 10,000 മുതൽ 20,000 രൂപ വരെ സമ്പാദിക്കുന്നവരുണ്ട്. പല കമ്പനികളും സർവേകൾ നടത്താറുണ്ട്. അവരുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾ എങ്ങനെ വിലയിരുത്തുന്നു എന്നറിയാനാണ് പ്രധാനമായും സർവേകൾ സംഘടിപ്പിക്കുന്നത്. കമ്പനികൾ ഇത്തരം സർവേകൾ ഔട്ട്സോഴ്സ് ചെയ്യാറാണ് പതിവ്. ഇത്തരത്തിൽ അവർക്കു വേണ്ടി നമുക്ക് ഒരു പാർട്ട് ടൈം ജോലി ചെയ്യാൻ സാധിക്കുന്നു.
ഓൺലൈൻ സെല്ലിംഗ്
പാർട്ട് ടൈമായും ഫുൾടൈമായും ചെയ്യാൻ സാധിക്കുന്ന ജോലിയാണ്. ആമസോൺ, ഫ്ളിപ്പ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കുന്നു. സാധനങ്ങൾ ഓൺലൈനായി വീടുകളിലെത്തിച്ചു നൽകുക എന്നതാണ് പ്രധാന ദൗത്യം. ലോക്ക്ഡൗൺ കാലഘട്ടത്തിലാണ് ഇതിന് ഡിമാന്റ് കൂടിയത്.
കണ്ടന്റ് റൈറ്റിംഗ്
വെബ്സൈറ്റുകളിലേക്കുള്ള കണ്ടന്റുകൾ തയ്യാറാക്കുക എന്നതാണ് ഒരു കണ്ടന്റ് റൈറ്ററുടെ പ്രധാന ദൗത്യം. കോപ്പിറൈറ്റിംഗ്, ബ്ലോഗിംഗ്, ടെക്നിക്കൽ റൈറ്റിംഗ് തുടങ്ങിയ മേഖലകളാണ് പ്രധാനമായുമുള്ളത്. ക്ലൗഡ്,
ബിഗ് ഡാറ്റാ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, തുടങ്ങിയവയിലെ അറിവാണ് ഒരു ടെക്നിക്കൽ റൈറ്റർക്ക് വേണ്ടത്. വെബ്സൈറ്റിൽ കണ്ടന്റുകളെഴുതാൻ എസ്.ഇ.ഒ യെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം.
ഡാറ്റാ എൻട്രി
കംപ്യൂട്ടറിലേക്ക് നിശ്ചിത വിവരങ്ങൾ ടൈപ്പ് ചെയ്യുക എന്നതാണ് ഈ ജോലിയുടെ പ്രത്യേകത. ഇതിനായി കംപ്യൂട്ടറിന്റെ സാങ്കേതിക വിദ്യകൾ അറിഞ്ഞിരിക്കുകയാണ് വേണ്ടത്. ഇതിലുമുപരി ടൈപ്പിംഗിൽ നല്ല വേഗതയുണ്ടായിരിക്കണം. മടുപ്പില്ലാതെ ടൈപ്പിംഗ് ജോലി ഏറ്റെടുക്കാനുള്ള താൽപ്പര്യം വേണം. അക്കൗണ്ടിംഗ് കമ്പനികൾ, ഇൻഷ്യുറൻസ് കമ്പനികൾ, ബാങ്കുകൾ, വിവിധ കമ്പനികളുടെ എച്ച്.ആർ. വകുപ്പ്, മാർക്കറ്റിംഗ് കമ്പനികൾ, മൾട്ടീ നാഷണൽ കമ്പനികൾ, സ്റ്റഡി സെന്ററുകൾ, ആശുപത്രികൾ, ഹെൽത്ത് കെയർ സേവന ദാതാക്കൾ തുടങ്ങിയവർക്ക് ടൈപ്പിംഗ്,
ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ ആവശ്യമായി വരും.
ഓൺലൈൻ ട്രാൻസ്ക്രിപ്ഷൻ
മെഡിക്കൽ രംഗത്തും നിയമ രംഗത്തുമാണ് ഏറ്റവുമധികം ട്രാൻസ്ക്രിപ്റ്റർമാരെ ആവശ്യമായുള്ളത്. വിവരങ്ങൾ ടൈപ്പ് ചെയ്ത് റെക്കോഡായി സൂക്ഷിക്കാനാണ് ഇവരുടെ സേവനങ്ങൾ പലരും ആവശ്യപ്പെടുന്നത്. വീട്ടിൽ തന്നെയിരുന്ന് പണമുണ്ടാക്കാൻ കഴിയുന്ന മികച്ച ഒരു അവസരമാണ് ഓൺലൈൻ ട്രാൻസ്ക്രിപ്ഷൻ.
കാപ്ച്ചാ എൻട്രി
ഓൺലൈനിൽ പുതിയ അക്കൗണ്ടുകൾ തുടങ്ങുമ്പോഴും മറ്റുമൊക്കെ കാപ്ച്ചാ കോഡുകൾ എന്റർ ചെയ്യാൻ ആവശ്യപ്പെടുന്നത് കാണാം. കമ്പനികൾ ദിവസവും ആയിരക്കണക്കിന് അക്കൗണ്ടുകൾ തുടങ്ങാറുണ്ട്. ഇതിനായി അവർ സോഫ്ട്വെയറുകളെയോ റോബോട്ടുകളെ ആശ്രയിക്കുകയോ ഒക്കെയാണ് ചെയ്തിരുന്നത്. എന്നാൽ ഇത് ഒഴിവാക്കാൻ കാപ്ച്ച കോഡ് കൊണ്ടു വന്നു. മനുഷ്യർക്ക് മാത്രമെ കാപ്ച്ച കോഡ് ടൈപ് ചെയ്യാൻ കഴിയുകയുള്ളൂ. ഇത് എന്റർ ചെയ്യുന്നതും ഒരു ജോലിയാണെന്ന് എത്ര പേർക്കറിയാം. പല കമ്പനികളും കാപ്ച്ച കോഡ് എൻട്രിക്കായി ആൾക്കാരെ എടുക്കുന്നുണ്ട്.
ക്ലിയറൻസ്, റെക്കോഡ് സൂക്ഷിപ്പ്, റെഗുലേറ്ററി കംപ്ലയൻസ്, അക്കൗണ്ടിംഗ്, ഐ.ടി സേവനങ്ങൾ തുടങ്ങിയവയിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കും. ഓൺലൈനായി പാർട്ട് ടൈമായി ബാക്ക് ഓഫീസ് അല്ലെങ്കിൽ ഡാറ്റാ എൻട്രി ജോലികൾ ചെയ്യാം. പഠനത്തോടൊപ്പമോ ജോലിക്കിടയിലോ ദിവസവും രണ്ടോ മൂന്നോ മണിക്കൂർ ചെലവഴിച്ചാൽ മതിയാകും. ജോലി സമ്മർദ്ദം, സമയപരിധി, ടാർഗറ്റുകൾ, ബോസുമാരുടെ ഭീഷണിപ്പെടുത്തൽ എന്നിവയുണ്ടാവില്ല എന്നതാണ് പ്രത്യേകത.
സ്റ്റോക്ക് ട്രേഡിംഗ്
ഓൺലൈനായി സ്റ്റോക്കുകൾ വാങ്ങുന്നതിനെക്കുറിച്ചും വിൽക്കുന്നതിനെക്കുറിച്ചും കേട്ടിട്ടില്ലാത്തവരുണ്ടാവില്ല. മാർക്കറ്റിനെക്കുറിച്ച് നിങ്ങൾക്ക് നല്ല അറിവുണ്ടെങ്കിൽ സ്വന്തമായി ഒരു അക്കൗണ്ട് തുടങ്ങി ഒരു ബ്രോക്കറുടെ സഹായത്തോടെ നിങ്ങൾക്കും ഈ രംഗത്ത് പ്രവർത്തിക്കാം. വീട്ടിലിരുന്ന് ഓൺലൈനായി നിങ്ങൾക്ക് പണം സമ്പാദിക്കാം.
അഡോബ്, ഫോട്ടോഷോപ്പ്,
ഇലസ്ട്രേറ്റർ,
കോറൽഡ്രോ തുടങ്ങിയ ഗ്രാഫിക് സോഫ്റ്റ്വെയറുകൾ അറിയാവുന്നവർക്ക് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാൻ ഇന്ന് നിരവധി അവസരങ്ങളുണ്ട്. ഇലസ്ട്രേഷനുകൾ,
ലോഗോ,
ലേഔട്ടുകൾ,
ഫോട്ടോ ഡിസൈനുകൾ എന്നിവ ചെയ്തു നൽകാനാകും.
ഫോട്ടോ വിൽക്കാം
ഒരു കിടിലൻ സ്മാർട്ട് ഫോണുണ്ടെങ്കിൽ നിങ്ങൾ ഒരു ഫോട്ടോഗ്രാഫർ ആയിക്കഴിഞ്ഞു. ഇതാണ് ഇന്നത്തെ ട്രെൻഡ്. നല്ല നല്ല ഫ്രെയിമുകൾ പകർത്തി ഫോണിന്റെ ഗ്യാലറയിൽ സൂക്ഷിച്ചിട്ട് എന്തു പ്രയോജനം. ആ ഫോട്ടോകൾ വിറ്റ് കാശാക്കിയാലോ. അതിനും വഴിയുണ്ട്. ഷട്ടർസ്റ്റോക്ക്, ഫോട്ടോലിയ, ഐസ്റ്റോക്ക്,
തുടങ്ങിയ സൈറ്റുകളിലൂടെ നിങ്ങൾക്ക് ഫോട്ടോകൾ വിൽക്കാം. ഫോട്ടോയുടെ മികവ് അനുസരിച്ച് പ്രതിഫലം ലഭിക്കും. ഫോപ്പ്, ട്വിറ്റി20 തുടങ്ങിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾക്ക് ഇതിന് കഴിയും.
ഓൺലൈൻ ട്യൂട്ടറിംഗ്
ക്ലാസുകൾ എല്ലാം ഇന്ന് ഓൺലൈനായാണ് നടക്കുന്നത്. സ്കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുന്നതിനാൽ ഇന്ന് ഓൺലൈൻ ക്ലാസുകൾക്കാണ് ഡിമാന്റ്. സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങിയും മറ്റ് പ്ലാറ്റ്ഫോമിലുമൊക്കെയായി ഇന്ന് നിരവധി പേർ ഓൺലൈനായി ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.
Data Entry Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
DTP Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
Online Jobs in Calicut, Thrissur, Kochi,Trivandrum,Kerala
Home Based Jobs in Calicut, Thrissur,
Kochi,Trivandrum,Kerala
For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or
Whatsapp to 9562515552
Find Suitable and Latest Job vacancies
in Calicut/Kozhikkode
How can Apply for the Apply for Job Vacancies
in Calicut/Kozhikode?
Alfa Careers have Job vacancies
in Malappuram in all sectors.
Looking to find out the latest and
appropriate vacancies according to your Professions, Qualification, Preference
and Experience, just Register with Alfa Careers and Training.
You can find Job Vacancies for various
Skills, Professions, Categories, Qualification in Calicut, Part-time and
latest jobs in Kozhikode.
We have Latest Freshers/Experienced jobs in
Kozhikode, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have
large vacancies across Kerala.
For Registration and Other Supports Contact
our official Whatsapp : +91 9562515552