റൈറ്റ്സില്‍ 146 അപ്രന്റിസ് ഒഴിവുകള്‍; മേയ് 12 വരെ അപേക്ഷിക്കാം

 


യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ലിസ്റ്റ് ചെയ്യുന്നവരെ തിരഞ്ഞെടുക്കും. ഒരുവര്‍ഷമായിരിക്കും പരിശീലനം


റൈറ്റ്സ് ലിമിറ്റഡിൽ 146 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ്, ഡിപ്ലോമ, ഐ.ടി.ഐ. വിഭാഗക്കാർക്കാണ് അവസരം. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ലിസ്റ്റ് ചെയ്യുന്നവരെ തിരഞ്ഞെടുക്കും. ഒരുവർഷമായിരിക്കും പരിശീലനം.



ഗ്രാജ്വേറ്റ് അപ്രന്റിസ്-96

എൻജിനീയറിങ്: സിവിൽ-21, മെക്കാനിക്കൽ-19, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്-9, കെമിക്കൽ-4, മെക്കാനിക്കൽ ആൻഡ് മെറ്റലർജി-12, ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ കംപ്യൂട്ടർ സയൻസ്/ ഐ.ടി./ കംപ്യൂട്ടർ എൻജിനീയറിങ്-11.



നോൺ എൻജിനീയറിങ്: ഫിനാൻസ്-1, എച്ച്.ആർ.-19.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം. നോൺ എൻജിനീയറിങ് വിഭാഗത്തിൽ എച്ച്.ആർ. വിഷയത്തിൽ ബി.എ./ ബി.കോമും. ഫിനാൻസ് വിഷയത്തിൽ ബി.കോം./ ബി.ബി.എ.യുമാണ് യോഗ്യത. സ്റ്റൈപെൻഡ്: 14,000 രൂപ.



ഡിപ്ലോമ അപ്രന്റിസ്-15

മെക്കാനിക്കൽ-9, ഇലക്ട്രിക്കൽ-3, സിവിൽ-1, കെമിക്കൽ-1, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ-1.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഡിപ്ലോമ. സ്റ്റൈപെൻഡ്: 12,000 രൂപ.



ട്രേഡ് അപ്രന്റിസ്-35

മോട്ടോർ മെക്കാനിക്/ ഡീസൽ മെക്കാനിക്/ വെൽഡർ/ ഫിറ്റർ/ ടർണർ/ മെക്കാനിക് റിപ്പെയർ ആൻഡ് മെയിന്റനൻസ്/ പ്ലംബർ-25, ഇലക്ട്രീഷ്യൻ-10.


യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻ.സി.വി.ടി./ എസ്.സി.വി.ടി. സർട്ടിഫിക്കറ്റ്. സ്റ്റൈപെൻഡ്: 10,000 രൂപ.




വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rites.com എന്ന വെബ്സൈറ്റ് കാണുക. 




അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 12.


Official Notification : Click Here


How to apply:

a) Prior to applying for apprenticeship training vacancies in RITES Limited, Engineering Degree/Diploma candidates who have not registered with BOAT through NATS Portal (www.mhrdnats.gov.in ) are required to register themselves and ITI Pass or Graduate BA, BBA/B Com pass candidates are required to register themselves on apprenticeshipindia.org NAPS portal.

b) Once registered on the NATS/NAPS apprenticeship portal as mentioned above, the interested candidates need to submit the details of registration and other relevant details by clicking the link https://forms.gle/vQk548kzhQKyARxZA.

c) After filling the online form as per Point No. 3 (b) above, Candidates need to submit the scanned copy of the following documents in one pdf file on email ID ritesapprenticerecruitment2021@gmail.com  on or before the closing date of vacancy i.e. 12.05.2021.



Previous Post Next Post