ഇഗ്നോ ജനുവരി 2021 സെഷനിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നീട്ടി.

 ഇഗ്നോ ജനുവരി 2021 സെഷനിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നീട്ടി.



ഡിപ്ലോമ, സർട്ടിഫിക്കറ്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ, ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ്റെ അവസാന തീയതിയാണ് നീട്ടിയിരിക്കുന്നത്. സെമസ്റ്റർ പ്രോഗ്രാമുകളുടെയും കംപ്യൂട്ടർ കോഴ്സുകളുടെയും തീയതിയിൽ മാറ്റമില്ല

ഇഗ്നോ ജനുവരി സെഷൻ

             വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനായി www.ignouadmission.samarth.edu.in    എന്ന പോർട്ടൽ സന്ദർശിക്കാം

             ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15

             ജൂൺ ടി.. പരീക്ഷയുടെ അസൈൻമെൻ്റ് ഏപ്രിൽ 30 വരെ സബ്മിറ്റ് ചെയ്യാം

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരി 2021 ബാച്ച് പ്രവേശനത്തിനുള്ള രജിസ്ട്രേഷന്റെ അവസാന തീയതി നീട്ടി. പുതിയ അറിയിപ്പ് പ്രകാരം വിദ്യാർത്ഥികൾക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാൻ സാധിക്കും. ഇഗ്നോയുടെ ഓൺലൈൻ പോർട്ടലായ www.ignouadmission.samarth.edu.in    സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. സെമസ്റ്റർ, കംപ്യൂട്ടറുമായി ബന്ധപ്പെട്ട കോഴ്സുകൾ എന്നിവയൊഴികയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയാണ് സർവകലാശാല നീട്ടിയത്.


ഇഗ്നോയിലെ പ്രോഗ്രാമിന് ചേരാൻ ആദ്യം ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ലോഗിൻ വിവരങ്ങൾ ജനറേറ്റ് ചെയ്തതിന് ശേഷം അപേക്ഷാ ഫീസടയ്ച്ച് അപേക്ഷിക്കാനാകും.

 

ജനുവരി 2021 സെഷനിലേക്ക് രജിസ്റ്റർ ചെയ്യാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന new candidate registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചതിന് ശേഷം സബ്മിറ്റ് നൽകാം. യൂസർ .ഡിയും പാസ്വേർഡും ലഭിക്കും. യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തതിന് ശേഷമാണ് അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടത്. സബ്മിറ്റ് ചെയ്ത് അപേക്ഷിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ നിശ്ചിത അളവിലുള്ളത് അപ്ലോഡ് ചെയ്യണം.


ജൂൺ ടേം എൻഡ് എക്സാമിനേഷന്റെ (ടി..) അസൈൻമന്റ് സബ്മിറ്റ് ചെയ്യാനുള്ള അവസാന തീയതി ഏപ്രിൽ 30ലേക്ക് നീട്ടിയിട്ടുണ്ട്. ഡിപ്ലോമ, സർട്ടിഫിക്കറ്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ, ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകളിലാണ് ഇഗ്നോ പ്രവേശന നൽകുന്നത്.


IGNOU യുടെ 2021 ഫെബ്രുവരി അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്

 


أحدث أقدم