പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് ന് 2021 ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം

 പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് ന് 2021 ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം

Scholarships for Degree Students from Minority Communities in  Kerala  

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ  വിദ്യാർത്ഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് 2021 ഫ്രെബുവരി അഞ്ച് വരെ അപേക്ഷിക്കാം.


കേരളത്തിൽ പഠിച്ച സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ 2019-20 അദ്ധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80ശതമാനം മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75ശതമാനം മാർക്കോ നേടിയവർക്കാണ് അവാർഡ്.


15,000 രൂപയാണ് സ്‌കോളർഷിപ്പ്. ബി.പി.എൽ വിഭാഗക്കാർക്കാണ് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുളള  എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. 


വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.


To visit Official We site Click Here

ഓൺലൈനായി അപേക്ഷിക്കാം. 

To Apply Online Click here



ഫോൺ: 

0471 2300524

0471 2302090.


أحدث أقدم