ഇ.സി.ജി.സിയിൽ പ്രൊബേഷണറി ഓഫിസർ, ബിരുദമുള്ളവർക്കു വർഷം 13 ലക്ഷം ശമ്പളം നേടാം;

 ബിരുദമുണ്ടോ? വർഷം 13 ലക്ഷം ശമ്പളം നേടാം; ഇ.സി.ജി.സിയിൽ പ്രൊബേഷണറി ഓഫിസർ അപേക്ഷ ക്ഷണിച്ചു

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ജനുവരി 31 


കേന്ദ്രസർക്കാർ സംരംഭമായ ഇ.സി.ജി.സി ലിമിറ്റഡ് പ്രൊബേഷണറി 

ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. 59 ഒഴിവുകളാണുള്ളത്. 

ഓൺലൈൻ അപേക്ഷ ജനുവരി 31 നകം

(ജനറൽ -25, EWS -5, ഒ.ബി.സി -16, എസ്.സി -9, 

ഭിന്നശേഷിക്കാർക്ക് 4 ഒഴിവുകളിൽ നിയമനം ലഭിക്കും. 

ശമ്പള നിരക്ക് 32795-62315 രൂപ). ക്ഷാമബത്ത, 

വീട്ടുവാടക ബത്ത ഉൾപ്പെടെ വാർഷിക ശമ്പളം 13 ലക്ഷം രൂപ.


യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം. 

പ്രായം 1.1.2021ൽ 21-30 വയസ്സ്. 

1991 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. 


പട്ടികജാതി/വർഗക്കാർക്ക് 5 വർഷവും ഒ.ബി.സി, 

നോൺ ക്രീമിലെയർ വിഭാഗത്തിന് 3 വർഷവും 

ഭിന്നശേഷിക്കാർക്ക് പത്തുവർഷവും വിമുക്ത ഭടന്മാർക്കും മറ്റും 

ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.


വിജ്ഞാപനം www.ecgc.in ൽ കരിയർ ലിങ്കിൽ ലഭിക്കും. 


അപേക്ഷാഫീസ് 700 രൂപ. SC/ST/PWBD വിഭാഗങ്ങൾക്ക് 125 രൂപ മതി. 

ബാങ്ക് ട്രാൻസാക്ഷൻ ചാർജ് കൂടി നൽകണം. 


അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ജനുവരി 31 വരെ സമർപ്പിക്കാം.


സെലക്ഷൻ: കമ്പ്യൂട്ടർ അധിഷ്ഠിത മൾട്ടിപ്പിൾ ചോയ്സ് ഓൺലൈൻ പരീക്ഷ, 

ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ഡിസ്ക്രിപ്റ്റിവ് പരീക്ഷ, 

വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 


സെലക്ഷൻ ടെസ്റ്റ് മാർച്ച് 14ന് 

കൊച്ചി, കോയമ്പത്തൂർ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, 

വിശാഖപട്ടണം, മുംബൈ, ഡൽഹി, കൊൽക്കത്ത ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടക്കും.


ഓൺലൈൻ പരീക്ഷയിൽ റീസണിങ് എബിലിറ്റി, ഇംഗ്ലീഷ് ലാംഗ്വേജ്, കമ്പ്യൂട്ടർ നോളജ്, 

ജനറൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ 

പ്രാവീണ്യമളക്കുന്ന 200 ചോദ്യങ്ങളുണ്ടാവും. 

200 മാർക്കിെൻറ പരീക്ഷ. 140 മിനിറ്റ് സമയം ലഭിക്കും.ഡിസ്ക്രിപ്റ്റിവ് പേപ്പറിൽ 

ഉപന്യാസമെഴുത്ത് (20 മാർക്കിന്), പ്രിസിസ് റൈറ്റിങ് (20 മാർക്ക്) 

എന്നിവ ഉൾപ്പെടും. 40 മിനിറ്റ് സമയം അനുവദിക്കും.

ടെസ്റ്റിൽ കട്ട്ഓഫ് മാർക്ക് നേടുന്നവരെ ഏപ്രിലിൽ വ്യക്തിഗത അഭിമുഖം 

നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കി നിയമനം നൽകുന്നതാണ്. 


കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും www.ecgc.in സന്ദർശിക്കുക.


To see Official notification Click Here


To Apply Online Click here




 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..


أحدث أقدم