NIRDPR Recruitment 2020: Apply For 510 Vacancies

 

ദേശീയ ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടിൽ 510 ഒഴിവ്, ശമ്പളം: 12,500-55,000 രൂപ





ഹൈദരാബാദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  റൂറൽ ഡവലപ്മെന്റ് ആൻഡ് പഞ്ചായത്തിരാജ്, വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രൂപികരിക്കുന്ന 250 ക്ലസ്റ്ററുകളിലായി 510 ഒഴിവുകളുണ്ട്.

കേരളത്തിൽ വയനാട്ടിലാണ് അവസരം.

ഇത് ഒരു കരാർ നിയമനമാണ്.

ഡിസംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.

 

ഒഴിവുകളും  യോഗ്യതയും.

തസ്തിക : സ്റ്റേറ്റ് പ്രോഗ്രാം കോഓർഡിനേറ്റർ (10 ഒഴിവ്):

യോഗ്യത : സോഷ്യൽ സയൻസിൽ പിജി (ഇക്കണോമിക്സ്/ റൂറൽ ഡവലപ്മെന്റ്/ റൂറൽ മാനേജ്മെന്റ്/ പൊളിറ്റിക്കൽ സയൻസ്/ സോഷ്യോളജി/ ആന്ത്രപ്പോളജി/ സോഷ്യൽ വർക്ക്/ ഡവലപ്മെന്റ് സ്റ്റഡീസ്/ ഹിസ്റ്ററി ഉൾപ്പെടെ), ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, എംഎസ് ഒാഫിസ് പരിജ്ഞാനം, 5 വർഷം പ്രവൃത്തിപരിചയം.

പത്താംക്ലാസിൽ 60 % മാർക്കും പ്ലസ്ടു, ബിരുദം, പിജി തലത്തിൽ 50 % മാർക്കു വീതവും നേടിയിരിക്കണം.

 

പ്രായം: 30-50 വയസ്, ശമ്പളം: 55,000 രൂപ.

 

തസ്തിക : യങ് ഫെലോ (250 ഒഴിവ്):

യോഗ്യത : സോഷ്യൽ സയൻസിൽ പിജി/ ദ്വിവൽസര പിജി ഡിപ്ലോമ (ഇക്കണോമിക്സ്/ റൂറൽ ഡവലപ്മെന്റ്/ റൂറൽ മാനേജ്മെന്റ്/ പൊളിറ്റിക്കൽ സയൻസ്/ സോഷ്യോളജി/ ആന്ത്രപ്പോളജി/ സോഷ്യൽ വർക്ക്/ ഡവലപ്മെന്റ് സ്റ്റഡീസ്/ ഹിസ്റ്ററി ഉൾപ്പെടെ), ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവ്, എംഎസ് ഓഫിസ് പരിജ്ഞാനം, പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

പത്താംക്ലാസിൽ 60 % മാർക്കും പ്ലസ്ടു, ബിരുദം, പിജി തലത്തിൽ 50 % മാർക്കു വീതവും നേടിയിരിക്കണം.

 

പ്രായം: 21-30 വയസ്, ശമ്പളം: 35,000 രൂപ.

 

തസ്തിക : ക്ലസ്റ്റർ ലെവൽ റിസോഴ്സ് പഴ്സൻ : (250ഒഴിവ്):

യോഗ്യത : പ്ലസ്ടു ജയം, ഇംഗ്ലിഷ് വായിക്കാൻ അറിയണം, പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവ്, 5 വർഷം പ്രവൃത്തിപരിചയം.

പ്രായം: 25-40 വയസ്, ശമ്പളം: 12,500 രൂപ.

അർഹരായവർക്ക് വയസ്സിളവ് ലഭിക്കും.

 

 

അപേക്ഷിക്കേണ്ട വിധം :

ഓൺലൈൻ ആയിട്ട്   www.nirdpr.org.in    എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.


TO GET OFFICIALNOTIFICATION CLICK HERE...


 ONLINE REGISTRATION LINK  




 Get Latest Job Notifications on your Whatsapp:


ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ 





أحدث أقدم