നിങ്ങൾക്ക് ഇത്തരം കഴിവുകൾ ഉണ്ടെങ്കിൽ ഇന്റർവ്യൂ എളുപ്പത്തിൽ പാസ് ആവാം..

 നിങ്ങൾക്ക് ഇത്തരം കഴിവുകൾ ഉണ്ടെങ്കിൽ ഇന്റർവ്യൂ എളുപ്പത്തിൽ പാസ് ആവാം.. 


ഒരു അഭിമുഖത്തില് ഒരു ഉദ്യോഗാര്ത്ഥി പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കമ്പനിയെക്കുറിച്ചുള്ള ചോദ്യങ്ങളും വ്യക്തിപരമായ ചോദ്യങ്ങളും നേരിടേണ്ടി വരും. എന്നാൽ  ഉദ്യോഗാര്ത്ഥിക്ക് എന്തൊക്കെ കഴിവുകളുണ്ടെന്ന് കൂടി അളക്കുന്ന ഒരു പ്രക്രിയയയാണ് ഇന്റവ്യൂ. ആ കമ്പനിയിൽ  ജോലിയിൽ  പ്രവേശിക്കുമ്പോൾ  അയാള്ക്ക് മുന്നില് പല ദൗത്യങ്ങളുണ്ടാകും. അവ ഭംഗിയായി നിര്വഹിക്കാൻ  കഴിയുമോയെന്നായിരിക്കും പ്രധാനമായും പരിശോധിക്കുക.

കമ്മ്യൂണിക്കേഷന് സ്കിൽ 

എല്ലാ മേഖലകളിലും എന്ന പോലെ ജോലി നേടാനുള്ള സന്ദര്ഭങ്ങളിലും കമ്മ്യൂണിക്കേഷന്, അല്ലെങ്കില് ആശയവിനിമയം നടത്താനുള്ള ഒരാളുടെ കഴിവ് വളരെ നിര്ണ്ണായകമായിരിക്കും. ആശയവിനിമയം എന്നാല് സംസാരം, കേള്ക്കുന്നത്, എഴുത്ത് തുടങ്ങിയ എല്ലാ കാര്യങ്ങളും അതില് ഉള്പ്പെടും. ഒരു ജോലിയില് ഒരു ജീവനക്കാരന് അത്യാവശ്യം വേണ്ട ഒരു കഴിവാണത്. പരസ്പരമുള്ള ആശയവിനിമയം പല ഘട്ടങ്ങളിലും നിര്ണായകമായി വരും.

ലീഡര്ഷിപ്പ് സ്കിൽ 

ഉയര്ന്ന പോസ്റ്റുകളിലേക്ക് പോകുമ്പോള് നേതൃത്വം നല്കാനുള്ള കഴിവ് ആവശ്യമാണ്. ഒരു ടീമിനെ മുന്നില് നിന്ന് നയിക്കുകയും അവര്ക്ക് വേണ്ട നിര്ദേശങ്ങള് നല്കുകയും ചെയ്യേണ്ടത് ഒരു ടീം ലീഡറുടെ ദൗത്യമാണ്. തങ്ങളുടെ കീഴില് പ്രവര്ത്തിക്കുന്നവര്ക്ക് ഊര്ജ്ജം പകര്ന്നു നല്കുകയും അതുവഴി കമ്പനിയെ ഉയരങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന ദൗത്യം ഇവരില് നിക്ഷിപ്തമാണ്. ഇന്റര്വ്യൂ നടത്തുമ്പോള് ഉദ്യോഗാര്ത്ഥിക്ക് വേണ്ട ലീഡര്ഷിപ്പ് സ്കില് ഉണ്ടോയെന്ന് പരിശോധിക്കാറുണ്ട്. അവര് പല ചോദ്യങ്ങളിലൂടെയും ഇത് പരീക്ഷിക്കും.

പഠിക്കാനുള്ള താല്പ്പര്യം 

ജോലിയിൽ  പ്രവേശിച്ച് കഴിഞ്ഞാൽ  പിന്നെയൊന്നും പഠിക്കാനില്ലെന്ന ചിന്ത തെറ്റാണ്. പുതിയ പുതിയ കാര്യങ്ങള് പഠിച്ച്, പുതിയ കഴിവുകള് വികസിപ്പിച്ചെടുക്കേണ്ട കാര്യങ്ങള് അയാള്ക്ക് മുന്നിലുണ്ടാകും. പുതിയ കാര്യങ്ങള് വേഗത്തില് മനസ്സിലാക്കാന് പ്രാപ്തിയുള്ളവരാണോ നിങ്ങള് എന്ന് ഇന്റര്വ്യൂ വേളയില് തന്നെ മനസ്സിലാക്കാന് ശ്രമിക്കും. കമ്പനിയുടെ വളര്ച്ചയ്ക്ക് ആവശ്യമായ സാങ്കേതിക കാര്യങ്ങള് പഠിക്കുകയും അവ പ്രായോഗികമാക്കുകയും ചെയ്യേണ്ട അവസരങ്ങള് വരും. സ്വയം കാര്യങ്ങള് പഠിക്കാനും മറ്റുള്ളവരില് നിന്ന് മനസ്സിലാക്കാനും പഠിച്ച കാര്യങ്ങള് നിങ്ങളുടെ കീഴില് ജോലി ചെയ്യുന്നവര്ക്ക് പകര്ന്നു കൊടുക്കുകയും വേണം. ഇതിനുള്ള താല്പ്പര്യം നിങ്ങള്ക്കുണ്ടോയെന്ന് ഇന്റര്വ്യൂ നടക്കുന്ന സന്ദര്ഭത്തില് വിലയിരുത്തപ്പെടും.

സെല്ഫ് മാനേജ്മെന്റ്

ഒരു ഉദ്യോഗാര്ത്ഥിക്ക് നിര്ബന്ധമായും ഉണ്ടാവേണ്ട ഒരു കഴിവാണ്. ജോലി സ്ഥലത്ത് കൃത്യ സമയത്ത് ഓരോ കാര്യങ്ങള് ചെയ്തു തീര്ക്കുക എന്നതാണ് ഇതില് പ്രധാനമായും വേണ്ടത്. ടാര്ജറ്റുകളും ടാസ്കുകളുമുണ്ടാകും. ഇത് സ്വയം പൂര്ത്തീകരിക്കുകയോ കീഴില് പ്രവര്ത്തിക്കുന്ന ജീവനക്കാരെ കൊണ്ട് സമയബന്ധിതമായി പൂര്ത്തീകരിക്കുകയോ ചെയ്യേണ്ടി വരും. നിങ്ങള്ക്ക് അനുവദിച്ച് തന്നിരിക്കുന്ന ഡെഡ്ലൈനിനുള്ളില് കാര്യങ്ങള് ചെയ്തു തീര്ക്കുക എന്നതാണ് പ്രധാനം. ഇതിനായി മാനസികമായി നിങ്ങള്ക്ക് കെല്പ്പുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള് ഇന്റര്വ്യൂ വേളയില് അവര് ചോദിച്ചേക്കാം.

എത്തിക്സ്

എല്ലാ ജോലികള്ക്കും അതിന്റേതായ ധാര്മ്മികതയുണ്ടാകും. അത് പാലിച്ച് അതിനുള്ളില് നിന്ന് കൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള് എന്ന് ഇന്റര്വ്യൂവര്ക്ക് മനസ്സിലാകണം. ജോലിയില് നിങ്ങള് പാലിക്കേണ്ട ചില ധാര്മ്മികതകതളും ഉത്തരവാദിത്തങ്ങളുമുണ്ടാകും. അവ കൃത്യമായി നിങ്ങള്ക്ക് പാലിക്കാനാകുമോ എന്നായിരിക്കും ചോദ്യം. കമ്പനിയുടെ രഹസ്യങ്ങള് പുറത്തു പോവാതിരിക്കുന്നതടക്കമുള്ള കാര്യങ്ങള് ഈ ധാര്മ്മികതയില് ഉള്പ്പെടും.

മറ്റ് കഴിവുകള്

ജോലിക്ക് വേണ്ട അടിസ്ഥാന കഴിവുകള്ക്ക് പുറമെ മറ്റ് കഴിവുകള് എന്തൊക്കെയുണ്ടെന്നുള്ളതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടാകാം. നിങ്ങള്ക്കുള്ള കഴിവുകള് എല്ലാം അവിടെ തുറന്നു പറയുക. നേരിട്ടല്ലെങ്കിലും അത്തരം കഴിവുകള് ചിലപ്പോള് നിങ്ങളില് നിന്ന് അവര് പ്രതീക്ഷിക്കുന്നുണ്ടാകും.

ലേഖനം - കടപ്പാട് : ആദർശ് ജെ എസ്., മലയാളം.സമയം.കോം 





Interview Tips 

️ Interview നു ഹാജരാകുമ്പോൾ ആവശ്യമായ

നിങ്ങളുടെ രേഖകൾ കൈവശം കരുതാൻ മറക്കരുത്

️Bio Data / Resume / CV

️Certificates Copy

️ID Proofs Copies( Adhar / Voter ID or any..)

Prepare for Interviews, Read this Article

 


 

 Get Latest Educational, Private - Govt. Job News & Updates


എല്ലാത്തരം സ്വകാര്യസർക്കാർ മേഖലകളിലെയും  

വിദ്യാഭ്യാസതൊഴിൽ വാർത്തകളുംഅറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  


ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..

 

أحدث أقدم