ഭാരത് ഇലെക്ട്രോണിക്സിൽ 137 ഒഴിവുകൾ

 Bharath Electronics Limited : 137 ഒഴിവ്, ശമ്പളം: 25,000-35,000 രൂപ, ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം....



ഭാരത് ഇലെക്ട്രോണിക്സിൽ 137 ഒഴിവുകൾ :

ഭാരത് ഇലക്ട്രോണിക്സിന്റെ  ഗാസിയാബാദ് യൂണിറ്റ്/ പാൻ ഇന്ത്യ പ്രോജക്ട് സൈറ്റുകളിൽ  വിവിധ തസ്തികകളിലായി 137 ഒഴിവ്. ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. 

തസ്തിക, വിഭാഗം, ഒഴിവുകളുടെ എണ്ണം, യോഗ്യത ചുവടെ

ട്രെയിനി എൻജിനീയർ (ഇസിഇ–40, മെക്കാനിക്കൽ–11, കംപ്യൂട്ടർ സയൻസ്– 19): ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ബിഇ/ ബിടെക്/ ബിഎസ്സി എൻജിനീയറിങ്.   

ട്രെയിനി ഓഫിസർ (ഫിനാൻസ്–6): ഒന്നാംക്ലാസോടെ ദ്വിവൽസര എംബിഎ (ഫിനാൻസ്). 

ഒരു വർഷത്തെ യോഗ്യതാനന്തര ഇൻഡസ്ട്രിയൽ പ്രവൃത്തിപരിചയം വേണം.

പ്രായപരിധി: 25 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്. 

ശമ്പളം: 25,000 രൂപ

പ്രോജക്ട് എൻജിനീയർ (ഇസിഇ–30,  മെക്കാനിക്കൽ–10, കംപ്യൂട്ടർ സയൻസ്– 17, ഇലക്ട്രിക്കൽ –1, സിവിൽ –2, ഏയ്റോനോട്ടിക്കൽ–1): ബന്ധപ്പെട്ട വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ബിഇ/ ബിടെക്/ ബിഎസ്സി എൻജിനീയറിങ്. 

രണ്ടു വർഷത്തെ യോഗ്യതാനന്തര ഇൻഡസ്ട്രിയൽ പ്രവൃത്തിപരിചയം വേണം.


പ്രായപരിധി: 28 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്. 

ശമ്പളം: 35,000 രൂപ

പട്ടിക വിഭാഗക്കാർക്ക് പാസ് മാർക്ക് മതി. 

അപേക്ഷാഫീസ്: 500 രൂപ (പ്രോജക്ട് എൻജിനീയർ). 200 രൂപ (ട്രെയിനി എൻജിനീയർ/ ട്രെയിനി ഓഫിസർ).  എസ്സി/ എസ്ടി, ഭിന്നശേഷിക്കാർക്കു ഫീസില്ല. 

Official  Website :  Click here  

Official Notification  : Click here





 Get Latest Educational, Private - Govt. Job News & Updates

▶️എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും  വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും, അറിയിപ്പുകളും   ലഭിക്കാൻ  ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ  

👍🏻ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ,  ഷെയർ ചെയ്യൂ..



أحدث أقدم