IDBI ബാങ്കിൽ ടെസ്റ്റ് എഴുതാതെ ബാങ്ക് ജോലി ; 134 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

 ഇൻഡസ്ട്രിയൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ടെസ്റ്റ് എഴുതാതെ ബാങ്ക് ജോലി ; 134 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കുക



അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 ജനുവരി 7


മുംബൈ ആസ്ഥാനമായിട്ടുള്ള ഇന്റസ്ട്രിയല് ബാങ്ക് ഓഫ് ഇന്ത്യയില് (ഐ.ഡി.ബി.ഐ) 134 സ്പെഷ്യലിസ്റ്റ് കേഡര് ഓഫീസര് ഒഴിവുകളുണ്ട്.


ഡി.ജി.എം, എ.ജി.എം, മാനേജര്, അസിസ്റ്റന്റ് മാനേജര് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. താല്പ്പര്യമുള്ള ഉദ്യോഗാര്ത്ഥികള്ക്ക് ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം. ഇന്നു മുതല് അപേക്ഷിക്കാനുള്ള അവസരമുണ്ട്. 2021 ജനുവരി 7 ആണ് അവസാന തീയതി. താല്പ്പര്യമുള്ളവര്ക്ക്

https://www.idbibank.in/index.asp എന്ന വെബ്സൈറ്റ് സന്ദര്ശിക്കാം. 

മൊത്തം 134 ഒഴിവുകളാണുള്ളത്.


ഡി.ജി.എം (ഗ്രേഡ് ഡി)-11

എ.ജി.എം (ഗ്രേഡ് സി)-52

മാനേജര് (ഗ്രേഡ് ബി)- 62

അസിസ്റ്റന്റ് മാനേജര് (ഗ്രേഡ് എ)-09 എന്നിങ്ങനെയാണ് ഒഴിവുകള്

തിരഞ്ഞെടുപ്പ് രീതി / Selection Procedure :

പ്രിലിമിനറി സ്കീനിങ് ആണ് ആദ്യ ഘട്ടം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മറ്റ് വിവരങ്ങള് എന്നിവയുടെ അടിസ്ഥാനത്തില് ഉദ്യോഗാര്ത്ഥികളെ ഷോര്ട്ട്ലിസ്റ്റ് ചെയ്യും. ഇവരെ ഗ്രൂപ്പ് ഡിസ്ക്കഷന്/ അഭിമുഖത്തിനായി ക്ഷണിക്കും. അന്തിമ തെരഞ്ഞെടുപ്പ് അഭിമുഖത്തിനെ അടിസ്ഥാനമാക്കിയായിരിക്കും. 100 മാര്ക്കിന്റെ അഭിമുഖമാണ്. ജനറല് വിഭാഗത്തിന് യോഗ്യത നേടാന് കുറഞ്ഞത് 50 മാര്ക്ക് നേടണം. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാര് എന്നിവര്ക്ക് 45 മാര്ക്ക് മതിയാകും. അഭിമുഖം/ ഗ്രൂപ്പ് ഡിസ്ക്കഷനില് ജയിക്കുന്നവര്ക്ക് മെഡിക്കല് ടെസ്റ്റുണ്ടാകും.

・യോഗ്യത / Qualification :

ബിരുദം, ബി.ഇ/ ബി.ടെക്/ എം.ഇ/ എം.ടെക്, എം.ബി.എ, എം.സി.എ, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകളുള്ളവര്ക്ക് യോഗ്യത അനുസരിച്ച് അതത് തസ്തികകളിലേക്ക് അപേക്ഷിക്കാം. ജനറല് വിഭാഗത്തിന് 700 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര് എന്നിവര്ക്ക് 150 രൂപ അടച്ചാല് മതിയാകും. 

കൂടുതല് വിവരങ്ങള്ക്കായി ഐ.ഡി.ബി.ഐ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.idbibank.in സന്ദര്ശിക്കുക.

Official Website : Click Here

Official Notification : Click Here

Apply Online Link : Click Here



أحدث أقدم