Sree-Narayana-Guru-Open-University-2024-Admission-Open-Now

 ശ്രീനാരായണ ഓപൺ യൂനിവേഴ്​സിറ്റി: നാലുവർഷ ബിരുദകോഴ്​സുകൾ; പ്രായപരിധിയില്ലാതെ അപേക്ഷിക്കാം  



  


ശ്രീനാരായണ ഓപൺ യൂനിവേഴ്​സിറ്റി: നാലുവർഷ ബിരുദകോഴ്​സുകൾ; പ്രായപരിധിയില്ലാതെ അപേക്ഷിക്കാം  



കോ​ട്ട​യം: ശ്രീ​നാ​രാ​യ​ണ ഓ​പ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലും ഈ ​അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ നാ​ലു​വ​ർ​ഷ ബി​രു​ദ​കോ​ഴ്​​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​ വൈ​സ്​ ​ചാ​ൻ​സി​ല​ർ ഡോ. ​വി.​പി. ജ​ഗ​തി​രാ​ജ്​ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബി.​ബി.​എ, ബി.​കോം, ബി.​എ ഇം​ഗ്ലീ​ഷ്, ബി.​എ മ​ല​യാ​ളം, ബി.​എ ഹി​സ്റ്റ​റി, ബി.​എ സോ​ഷ്യോ​ള​ജി എ​ന്നി​വ​യി​ലാ​ണ്​ ഓ​ണേ​ഴ്​​സ്​ ബി​രു​ദം. ഇ​ത​ട​ക്കം ഓ​പ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ 28 ബി​രു​ദ- ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ൾ​ക്ക്​ സെ​പ്​​റ്റം​ബ​ർ 25 വ​രെ അ​പേ​ക്ഷി​ക്കാം. ​


രാ​ജ്യ​ത്തെ ഓ​​പ​​ൺ യൂ​​നി​​വേ​​ഴ്‌​​സി​​റ്റി​​ക​​ളി​​ൽ ആ​​ദ്യ​​മാ​​യി നാ​ലു​വ​​ർ​​ഷ ബി​​രു​​ദം ന​​ട​​പ്പാ​​​ക്കു​​ന്ന​​ത് കൊ​ല്ലം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​രു യൂ​​നി​​വേ​​ഴ്‌​​സി​​റ്റി​​യാ​​ണ്. നാ​​ലു​വ​​ർ​​ഷ ഓ​​ണേ​​ഴ്‌​​സ് ബി​​രു​​ദ​​ത്തി​​ന് ചേ​​രു​​ന്ന​​വ​​ർ​​ക്ക് മൂ​ന്നു വ​​ർ​​ഷം ക​​ഴി​​ഞ്ഞാ​​ൽ നി​​ശ്ചി​​ത ക്രെ​​ഡി​​റ്റ് ഉ​​ണ്ടെ​ങ്കി​ൽ ഡി​​ഗ്രി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റോ​​ടെ കോ​ഴ്​​സ്​ അ​വ​സാ​നി​പ്പി​ക്കാ​നും ക​ഴി​യും. എ​ല്ലാ കോ​ഴ്​​സു​ക​ൾ​ക്കും യു.​ജി.​സി അം​ഗീ​കാ​ര​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



പു​​തി​​യ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ​ ആ​​വ​​ശ്യ​​മാ​​യ നൈ​​പു​​ണ്യ വി​​ക​​സ​​നം, വ്യ​​വ​​സാ​​യ​ശാ​​ല​​ക​​ളി​​ലെ പ​​രി​​ശീ​​ല​​നം, സ്കി​ൽ എ​​ന്നി​​വ​ക്ക്​ ഊ​​ന്ന​​ൽ ന​​ൽ​​കി​​യ പ​​രി​​ഷ്ക​​രി​​ച്ച സി​​ല​​ബ​​സ് എ​​ല്ലാ പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ​യും പ്ര​ത്യേ​ക​ത​യാ​ണ്. പ്രാ​യ​പ​രി​ധി ഇ​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും കോ​ഴ്​​സു​ക​ൾ​ക്ക്​ ചേ​രാം. ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും പ​ഠി​ക്കാം. പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ക്ലാ​സു​ക​ൾ.


 


നി​​ല​​വി​​ൽ ഒ​​രു അ​​ക്കാ​​ദ​മി​​ക് പ്രോ​​ഗ്രാം ചെ​​യ്യു​​ന്ന​​വ​​ർ​​ക്കും ഓ​പ​ൺ യൂ​​നി​​വേ​​ഴ്‌​​സി​​റ്റി​​യു​​ടെ മ​​റ്റൊ​​രു ഡി​​ഗ്രി പ്രോ​​ഗ്രാ​​മി​​ന് ഒ​​രേ സ​​മ​​യം പ​​ഠി​​ക്കാ​​ൻ സാ​​ധി​​ക്കും. യു.​ജി.​​സി​​യു​​ടെ മാ​​ന​​ദ​​ണ്ഡ​​പ്ര​​കാ​​ര​​മാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ ഡ്യൂ​​വ​​ൽ ഡി​​ഗ്രി സം​​വി​​ധാ​​നം ന​​ട​​പ്പാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ടി.​സി നി​​ർ​​ബ​​ന്ധ​​മ​​ല്ല. ഒ​പ്പം പ്രാ​​യ​​പ​​രി​​ധി​​യോ, മാ​​ർ​​ക്ക് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളോ യൂ​​നി​​വേ​​ഴ്‌​​സി​​റ്റി നി​​ഷ്‌​​ക​​ർ​​ഷി​​ക്കു​​ന്നി​​ല്ല. മി​​നി​​മം ക്വാ​​ളി​​ഫി​​ക്കേ​​ഷ​​നു​​ള്ള എ​​ല്ലാ​​വ​​ർ​​ക്കും പ​​ഠ​​ന​​ത്തി​​ന് ഇ​തി​ലൂ​ടെ അ​​വ​​സ​​രം ല​​ഭി​​ക്കു​​ന്ന​താ​യും വൈ​സ്​ ​ചാ​ൻ​സി​ല​ർ പ​റ​ഞ്ഞു.



ബി.​എ​​സ്‌.​​സി ഡാ​​റ്റ സ​​യ​​ൻ​​സ് ആ​ന്‍റ്​ അ​​ന​​ലി​​റ്റി​​ക്‌​​സ്, ബി.​എ​​സ്‌.​​സി മ​​ൾ​​ട്ടി മീ​​ഡി​​യ എ​​ന്നീ ബി​​രു​​ദ‌ പ്രോ​​ഗ്രാ​​മു​​ക​​ൾ ഉ​ട​ൻ തു​ട​ങ്ങും. എം.​ബി.​​എ, എം.​​സി.​​എ എ​​ന്നീ പ്രോ​​ഗ്രാ​​മു​​ക​​ൾ അ​​ടു​​ത്ത വ​​ർ​​ഷം തു​​ട​​ങ്ങും. യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റി​ലൂ​ടെ​യാ​ണ്​ കോ​ഴ്​​സു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്രൊ. ​വൈ​സ്​ ചാ​ൻ​സി​ല​ർ ​പ്ര​ഫ. എ​സ്.​വി. സു​ധീ​ർ, തൃ​പ്പൂ​ണി​ത്തു​റ റീ​ജ്യ​ൻ ഡ​യ​റ​ക്ട​ർ ടോ​ജോ​മോ​ൻ മാ​ത്യു എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. 













Previous Post Next Post