Lulu-Mall-Kochi-Manager-Openings-Apply-Now

ലുലു ഗ്രൂപ്പില്‍ ജോലി , ഇതാ സുവർണ്ണാവസരം

Lulu mall Kochi Jobs, Lulu Kochi Vacancies




ലുലു ഗ്രൂപ്പില്‍ ജോലി വേണോ? ഇതാ സുവർണ്ണാവസരം, മികച്ച ശമ്പളം, യോഗ്യത ഇത്രമാത്രം

Vacancy Details 


ഇവിദേശത്തായാലും നാട്ടിലായാലും ലുലു ഗ്രൂപ്പിന് കീഴില്‍ ഒരു ജോലി എന്ന് പറയുന്നത് പലരും സ്വപ്നം കാണുന്ന ഒന്നാണ്. പ്രമുഖ കമ്പനിയില്‍ ജോലി എന്നതിനോടൊപ്പം തന്നെ ജോലിയിലെ സ്ഥിരതയും ഉയർച്ചയ്ക്കുള്ള അവസരങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. നാട്ടിലെ സ്ഥാപനങ്ങളില്‍ ജോലിക്ക് കയറിയവർക്ക് പിന്നീട് ഗള്‍ഫിലും മറ്റുമുള്ള ലുലു മാളുകളിലേക്ക് മാറാനും അവസരം ലഭിക്കാറുണ്ട്



ഇപ്പോഴിതാ ലുലു മാള്‍ കൊച്ചിയില്‍ ജോലി ഒഴിവുകള്‍ വന്നിരിക്കുകയാണ്. കമ്പനി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ഈ ഒഴിവുകളെ കുറിച്ചും അപേക്ഷിക്കേണ്ടതിനെക്കുറിച്ചും വിശദമായി വ്യക്തമാക്കുന്നുണ്ട്.

എച്ച് ആർ വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജർ വിഭാഗത്തിലെ ഒഴിവിലേക്കാണ് നിലവിലെ റിക്രൂട്ട്മെന്റ്.



Educational Qualification 


എച്ച്ആർ പ്രവർത്തനങ്ങളിൽ 6 വർഷത്തെ പരിചയമാണ് അടിസ്ഥാന യോഗ്യതയായി ചോദിക്കുന്നത്. എന്‍ഡ് ടു എന്‍ഡ് എച്ച് ആർ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിലും 500-ഉം അതിൽ കൂടുതലുമുള്ള ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിൽ പരിചയമുണ്ടായിരിക്കുകയും വേണം.


പേറോൾ, സ്റ്റാറ്റ്യൂട്ടറി കംപ്ലയൻസ്, എച്ച് ആർ എം എസ് സോഫ്റ്റ്‌വെയർ, ഓൺബോർഡിംഗ് പ്രക്രിയ എന്നിവയിലും നല്ല അറിവുണ്ടായിരിക്കണം. അതോടൊപ്പം മാസ് റിക്രൂട്ട്‌മെൻ്റ് നടത്തുന്നതിൽ പരിചയമുണ്ടായിരിക്കണം. ബിരുദവും അതിനുമുകളിലുമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. എം ബി എ ഉള്ളവർക്ക് മുന്‍ഗണന ലഭിക്കും.


How to Apply




ലുലു ഗ്രൂപ്പിന് കീഴില്‍ മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ വിഭാഗമാണ് എച്ച് ആർ. താല്‍പര്യമുള്ളവർക്ക് careers@luluindia.comന്ന ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് അപേക്ഷിക്കാം. 




Last Date to Apply




അവസാന തിയതി ഓഗസ്റ്റ് 30-ന്. മെയില്‍ അയക്കുമ്പോള്‍ ടോപിക് ഫീൽഡിൽ ജോബ് കോഡ് പരാമർശിക്കാൻ മറക്കരുത്.




കാറ്റഗറി മാനേജർ, (അപ്പാരൽസ്, ഇലക്ട്രോണിക്സ്), ബയർ (ഫ്രഷ്‌ഫുഡ്, പഴങ്ങൾ, പച്ചക്കറികൾ) എന്നീ വിഭാഗങ്ങളിലും ലുലു ഗ്രൂപ്പ് അപേക്ഷ ക്ഷേണിച്ചിരിക്കുന്നത് 


  •  കാറ്റഗറി മാനേജർ


 വിഭാഗത്തില്‍ ബിരുദമോ അതിനു മുകളിലോ (എംബിഎ അഭികാമ്യം). അപ്പാരൽസ്/ഇലക്‌ട്രോണിക്‌സ് വാങ്ങലിൽ
5 വർഷത്തെ പരിചയം. വെണ്ടർ മാനേജ്‌മെൻ്റിലും മാർക്കറ്റ് ട്രെൻഡുകൾ മനസ്സിലാക്കുന്നതിലും പരിചയമുണ്ടായിരിക്കണം എന്നിങ്ങനെയാണ് യോഗ്യതകളായി ചോദിച്ചത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ പരിചയം അഭികാമ്യമാണ്.


  • ബയർ 



ബിരുദമോ അതിനു മുകളിലോ (എംബിഎ അഭികാമ്യം) ആണ് അടിസ്ഥാന വിദ്യഭ്യാ യോഗ്യത.ഫ്രഷ് ഫുഡ്, പഴങ്ങളും പച്ചക്കറികളും വാങ്ങുന്നതിൽ 5 വർഷത്തെ പരിചയം. വെണ്ടർ മാനേജ്‌മെൻ്റിലും മാർക്കറ്റ് ട്രെൻഡുകൾ മനസ്സിലാക്കുന്നതിലും പരിചയമുണ്ടായിരിക്കണം. അതോടൊപ്പം തന്നെ
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ പരിചയവും അഭികാമ്യമാണ്












Previous Post Next Post