Different-Bank-Job-Openings-across-India-Apply-Now

 ബാങ്കുകളിൽ 
അവസരം; വിവിധ തസ്തികകളിലായി 1037 ഒഴിവ്



 


ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം. വിവിധ തസ്തികകളിലായി 1037 ഒഴിവുകളാണുള്ളത്.

എംപി രാജ്യ  സഹകാരി ബാങ്ക്, ഭോപാൽ

കേഡർ ഓഫീസർ 95, ബാങ്കിങ് അസിസ്റ്റന്റ്‌ 79- ഇരു തസ്‌തികകളിലും ഓൺലൈൻ  അപേക്ഷ സെപ്‌തംബർ അഞ്ചുവരെ . കുറഞ്ഞ പ്രായപരിധി (05- –-09 -2024 പ്രകാരം): 
18 വയസ്‌. അപേക്ഷാ ഫീസ് : ജനറൽ/ഒബിസി/ഇഡബ്ല്യുഎസ്
 1200 രൂപയും ജിഎസ്‌ടിയും.  എസ്‌സി/എസ്‌ടി/പിഡബ്ല്യബിഡി 
900രൂപയും ജീഎസ്‌ടിയും.  


ഒഴിവ്‌ വിവരങ്ങൾ കേഡർ ഓഫീസർ: അഡീഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ജനറൽ മാനേജർ) 15   (യോഗ്യത: സിഎ/ സിഎഫ്‌എ/ ഐസിഡബ്ല്യുഎ/ എംബിഎ/ പിജി), മാനേജർ (അക്കൗണ്ട്‌സ്‌) 34  (യോഗ്യത: സിഎ/ സിഎഫ്‌എ/ ഐസിഡബ്ല്യുഎ/ ബികോം/എംകോം/എംബിഎ ഫിനാൻസ്, മാനേജർ (അഡ്മിനിസ്‌ട്രേഷൻ) 34, നോഡൽ ഓഫീസർ12  

ഇരു  തസ്‌തികൾക്കും യോഗ്യത: ബിരുദം/ പിജി/ബന്ധപ്പെട്ട ട്രേഡിൽ എംബിഎ.  www.ibpsonline.ibps.in/mprsbmar24/ വഴി അപേക്ഷിക്കാം. -ബാങ്കിങ്‌ അസിസ്റ്റന്റ്‌: യോഗ്യത: ഡിപ്ലോമ,ബിരുദം,പിജി(സിഎസ്‌/ഐടി). www.ibpsonline.ibps.in/mprs79jun24/വഴി അപേക്ഷിക്കാം. വെബ്‌സൈറ്റ്‌: www.apexbank.in  

--------------------------


ഇന്ത്യൻ ബാങ്ക്‌

തസ്‌തിക: 300 ലോക്കൽ ബാങ്ക്‌ ഓഫീസർ ഒഴിവുള്ള സംസ്ഥാനങ്ങൾ: 


തമിഴ്നാട്/പുതുച്ചേരി – 160, കർണാടക – 35,

ആന്ധ്രപ്രദേശ് & തെലങ്കാന- 50,മഹാരാഷ്ട്ര – 40, 
ഗുജറാത്ത്– 15.

യോഗ്യത: ബിരുദം. പ്രായപരിധി (01- 07- 2024 പ്രകാരം) 
20–  30 വയസ്‌. (നിയമാനുസൃത ഇളവ്‌).

ഓൺലൈൻഅപേക്ഷ സെപ്‌തംബർ 2വരെ.  

അപേക്ഷാ ഫീസ് : 1000  രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി: 175 രൂപ.  തെരഞ്ഞെടുക്കൽ നടപടിക്രമം:  എഴുത്തുപരീക്ഷ/ഓൺലൈൻ പരീക്ഷ, അഭിമുഖം കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. www.ibpsonline.ibps.in/iblbojul24/ വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്‌: www.indianbank.in.

-----------



ജില്ലാ സെൻട്രൽ കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സത്താറ

ആകെ ഒഴിവ്‌ : 363 (ജൂനിയർ ക്ലർക്ക് 263, ജൂനിയർ പ്യൂൺ 60)  യോഗ്യത:  ക്ലർക്ക് ബിരുദം/ബിരുദാനന്തര ബിരുദം,  പ്യൂൺ –- പത്താംക്ലാസ്‌ പ്രായപരിധി:   ക്ലർക്ക്‌ : 21 –- 38 വയസ്, 
പ്യൂൺ 18 –- 38 വയസ്‌. ഓൺലൈൻ അപേക്ഷ ആഗസ്‌ത്‌ 21ന്‌ വൈകിട്ട് 5 വരെ.  അപേക്ഷാ ഫീസ് : 590 രൂപ + ജിഎസ്‌ടി. തെരഞ്ഞെടുക്കൽ നടപടിക്രമം:  ഇംഗ്ലീഷ്‌ മാധ്യമമായി ഓൺലൈൻ 
പരീക്ഷ,  പ്രമാണ പരിശോധന,  
അഭിമുഖം. വെബ്‌സൈറ്റ്‌: www.sataradccb.com.


റായ്ഗഡ് ഡിസ്ട്രിക്ട്‌ സെൻട്രൽ 
കോ- ഓപ്പറേറ്റീവ് ബാങ്ക്, മഹാരാഷ്‌ട്ര

തസ്‌തിക: 200 ക്ലർക്ക് യോഗ്യത: ബിരുദം

പ്രായപരിധി (14-–-08-–-2024 പ്രകാരം):  21 –-  42 വയസ്‌ (നിയമാനുസൃത ഇളവ്‌) ഓൺലൈൻ അപേക്ഷ  ആഗസ്‌ത്‌  25വരെ. അപേക്ഷാ ഫീസ്:   590 രൂപയും ജിഎസ്‌ടിയും.  തെരഞ്ഞെടുക്കൽ നടപടിക്രമം:  ഓൺലൈൻ പരീക്ഷ,  പ്രമാണ പരിശോധന,  അഭിമുഖം.   നവി മുംബൈ/റായ്ഗഡിലാകും പരീക്ഷാകേന്ദ്രം. അപേക്ഷകർ കുറഞ്ഞത് 15 വർഷമെങ്കിലും മഹാരാഷ്ട്രയിലെ താമസക്കാരായിരിക്കണം.  മറാത്തി ഭാഷയിൽ പരിജ്ഞാനവുംവേണം. വെബ്‌സൈറ്റ്‌:  www.rdccbank.com/






Previous Post Next Post