സർക്കാർ-സ്ഥാപനങ്ങളിൽ-താത്കാലിക-ഒഴിവുകൾ
കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ഗസ്റ്റ് അധ്യാപക നിയമനം
പുനലൂർ കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഒരു സെറ്റ് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 28 രാവിലെ 10 30 ന് അഭിമുഖത്തിന് എത്തണം. ഫോൺ 8606144316.
അഭിമുഖം
പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലിക അടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തും. യോഗ്യത പ്ലസ് ടു സയൻസ്, ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി (ബി സി വി റ്റി) കോഴ്സ് അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി (ഡി സി വി റ്റി) ഒരു വർഷത്തെ പ്രവൃത്തി പരിചയം, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി 18-41. ഒഴിവുകളുടെ എണ്ണം രണ്ട്. യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 23 രാവിലെ 11ന് പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ 0474 2575050.
താത്ക്കാലിക നിയമനം
ചടയമംഗലം ബ്ലോക്കിൽ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആർ സിയിൽ അക്കൗണ്ടന്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തും. ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യത: എം കോം, ടാലി. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബർ 25ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ, സിവിൽസ്റ്റേഷൻ പി ഒ., കൊല്ലം - 691003 വിലാസത്തിൽ ലഭിക്കണം.
ബ്ലഡ് ബാങ്ക് ലാബ് ടെക്നീഷ്യൻ നിയമനം
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിന് കീഴിലുള്ള ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് ബാങ്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തി നിബന്ധനകൾക്ക് വിധേയമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മെഡിക്കൽ ലാബോറട്ടറി ടെക്നോളജിയിൽ (എം.എൽ.ടി) ബിരുദമോ, മെഡിക്കൽ ലാബോറട്ടറി ടെക്നോളജിയിൽ (എം.എൽ.ടി) ഡിപ്ലോമയോ പാസായവർക്ക് അപേക്ഷിക്കാം. ഡിഗ്രി യോഗ്യതയുള്ളവർക്ക് രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ഡിപ്ലോമ യോഗ്യതയുള്ളവർക്ക് 3 വർഷത്തെ പ്രവർത്തി പരിചയവും അഭികാമ്യം. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുമായി ഇന്റർവ്യൂവിന് തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ സെപ്റ്റംബർ 21 ന് രാവിലെ 10 ന് ഹാജരാകണം. ഫോൺ: 0487 2300310, 0487 2200319.
റേഡിയോളജിസ്റ്റ് നിയമനം: അഭിമുഖം 25ന്
ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അൾട്ര സൗണ്ട് സ്കാനർ മുഖേന പരിശോധന നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. റേഡിയോ ഡയഗ്നോസിസിസിൽ എം.ഡി/ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ്/ ഡി.എൻ.ബി. ഇൻ റേഡിയോ ഡയഗ്നോസിസ് ആണ് യോഗ്യത. ഒരു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം സെപ്റ്റംബർ 25ന് രാവിലെ 11ന് മുൻപായി ആശുപത്രി കോൺഫറൻസ് ഹാളിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477 2251151, 859290064.
അഭിമുഖം
കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 ശനിയാഴ്ച നഴ്സ് ,ഫാർമസിസ്റ്റ്, അറ്റെൻഡന്റ്, അസിസ്റ്റന്റ്, ഫിറ്റർ, ക്ലീനിങ്ങ് സ്റ്റാഫ്, ഗ്രാഫിക് ഡിസൈനർ, മാനേജർ തുടങ്ങി 60 ഒഴിവുകളിൽ അഭിമുഖം നടത്തുന്നു. എട്ടാം ക്ലാസ്സ് മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ള 18 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.ഫോൺ നമ്പർ: 0484 2576756, 8943545694, 7012331960.
ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) താത്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപത്തിലേക്ക് പ്രോജക്ടിന്റെ ഭാഗമായുള്ള ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) താത്കാലിക തസ്തികയിൽ (കോൺട്രാക്ട്) ഒരു ഒഴിവ് നിലവിലുണ്ട് . നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 23 നകം അതാത് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 2023 ജനുവരി 1ന് 41 വയസ് കവിയരുത്. വിദ്യാഭ്യാസ യോഗ്യത: ഐടിഐ സിവിൽ , ഓട്ടോകാഡ്. രണ്ടുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ശമ്പളം: മാസം 21175 രൂപ. ഫോൺ: 0484 2422458.
സർക്കാർ സ്ഥാപനത്തിൽ കൗൺസിലർ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പ്രോജക്ടിന്റെ ഭാഗമായുള്ള കൗൺസിലറുടെ ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 23 നകം അതാത് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 2023 ജനുവരി 1ന് 39 വയസ് കവിയരുത്. വിദ്യാഭ്യാസ യോഗ്യത: സോഷ്യൽ വർക്ക്, സോഷ്യാളജി, സൈക്കോളജി, പബ്ലിക് ഹെൽത്ത് എന്നിവയിൽ ഏതിലെങ്കിലും ബിരുദം. അല്ലെങ്കിൽ പി.ജി ഡിപ്ലോമ ഇൻ കൗൺസലിങ് ആന്റ് കമ്മ്യൂണിക്കേഷൻ. ഗവൺമെന്റ്/എൻജിഒ സ്ഥാപനങ്ങളിൽ വനിത ശിശുവികസന മേഖലകളിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ഫോൺ: 0484 2422458.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സർക്കാരിതര ഫണ്ടിൽ നിന്നു വേതനം നൽകുന്ന സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് (IQAC ഓഫീസ്) താക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതന നിരക്കിൽ (കാരാറടിസ്ഥാനത്തിൽ) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സ്/കൊമേഴ്സ്/ഗണിതം/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതിലെങ്കിലും അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. സ്പ്രെഡ് ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന. താത്പര്യമുള്ളവർ www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷ മാതൃക ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 21ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം- 16 എന്ന വിലാസത്തിൽ അപേക്ഷിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി എഴുത്ത് പരീക്ഷയും വൈദഗ്ധ്യ, അഭിമുഖ പരീക്ഷകളും നടത്തും.
കായികാധ്യാപകൻ, ഡെമൺസ്ട്രേറ്റർ ഒഴിവ്
കുഴൽമന്ദം മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളെജിൽ കായികാദ്ധ്യാപകൻ, കമ്പ്യൂട്ടർ, മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡെമോൺസ്ട്രേറ്റർ എന്നീ ഒഴിവുകളിൽ താൽക്കാലിക നിയമനം. കായികാദ്ധ്യാപകന് എംപിഎഡ് ഒന്നാം ക്ലാസ്സോടെയുള്ള ബിരുദവും ഡെമോൺസ്ട്രേറ്റർക്ക് കമ്പ്യൂട്ടർ, മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഒന്നാം ക്ലാസ്സോടെയുള്ള ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത. താൽപര്യമുള്ളവർ സെപ്റ്റംബർ 19 ന് 9.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 8547005086.
അധ്യാപക നിയമനം
കൽപ്പറ്റ എസ്.കെ.എം.ജെ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഗണിത ശാസ്ത്രത്തിൽ എച്ച്.എസ്സ്.എസ്സ്.റ്റി ജൂനിയർ താൽകാലിക നിയമനം നടത്തുന്നു. സെപ്തംബർ 23 ന് രാവിലെ 9 ന് എസ്.കെ.എം.ജെ സ്കൂൾ ഹയർസെക്കൻഡറി ഓഫീസിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ: 04936 206010, 9447518099.
മെഡിക്കൽ ഓഫീസർ നിയമനം
ഹോമിയോപ്പതി വകുപ്പ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ദിവസവേനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഒന്നര വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള ബി.എച്ച്.എം.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 . ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ പകർപ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തിരിച്ചറിയൽ രേഖയുടെ ഒറിജിനലുമായി സെപ്റ്റംബർ 25 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.ഫോൺ : 04936 205949.
ലക്ച്ചറർ, ട്രേഡ്സ്മാൻ നിയമനം
പാലക്കാട് ഗവ പോളിടെക്നിക് കോളെജിലേക്ക് ലക്ച്ചറർ ഇൻ കെമിസ്ട്രി, ട്രേഡ്സ്മാൻ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് തസ്തികകളിൽ താത്ക്കാലിക നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെയുള്ള ബിരുദാനന്തരബിരുദവും യു.ജി.സി നെറ്റ് യോഗ്യതയും ഉള്ളവർക്ക് ലക്ച്ചറർ തസ്തികയിലേക്കും എസ്.എസ്.എൽ.സി/ കെ.ജി.സി.സി.ഇ/എൻ.റ്റി.സി/വി.എച്ച്.എസ്.ഇ/ഐ.റ്റി.ഐ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് ട്രേഡ്സ്മാൻ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ സെപ്റ്റംബർ 21 ന് രാവിലെ 10ന് കൂടിക്കാഴ്ചക്കായി അസൽ സർട്ടിഫിക്കറ്റുകളുമായി കോളെജിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2572640.
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
അട്ടപ്പാടി ഗവ ഐ.ടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്. ജൂനിയർ ഇൻസ്ട്രക്ടർ-മെക്കാനിക് മോട്ടോർ വെഹിക്കിൾ, ജൂനിയർ ഇൻസ്ട്രക്ടർ-അരിത്തമാറ്റിക് കം ഡ്രോയിങ് തസ്തികയിലാണ് ഒഴിവ്. ബന്ധപ്പെട്ട എൻജിനീയറിങ് ശാഖയിൽ ബിരുദം അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമ/ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. ഓരോ ഒഴിവുകൾ വീതമാണുള്ളത്. താത്പര്യമുള്ളവർ സെപ്റ്റംബർ 21 ന് രാവിലെ 10.30 ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9446910041.
അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം
കോട്ടയം:
കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. അഡീഷണൽ പ്രോജക്ടിന്റെ പരിധിയിൽ വരുന്ന പാറത്തോട്, കോരുത്തോട്, കൂട്ടിക്കൽ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് വർക്കർ/ ഹെൽപ്പർ നിയമനം നടത്തുന്നു. അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത.
ഹെൽപ്പർ തസ്തികയ്ക്ക് എഴുത്തും വായനയും അറിയുന്നവരും എസ്.എസ്.എൽ.സി പാസാകാത്തവരും
ആയിരിക്കണം. പ്രായപരിധി 18 നും 46 നും മദ്ധ്യേ. എസ്.സി/എസ്.ടി
വിഭാഗത്തിന് മൂന്നു വയസ് ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 18 വരെ കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ സ്വീകരിക്കും.
താത്ക്കാലിക നിയമനം
അഞ്ചൽ
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എക്സ്റേ/ഇ സി ജി
ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും യോഗ്യത : ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി
(ഡി ആർ ടി ) പ്രവർത്തിപരിചയം
അഭികാമ്യം. പ്രായപരിധി 40. അവസാന തീയതി സെപ്റ്റംബർ 30. ഫോൺ 0475 2273560.
ആശ വർക്കർ നിയമനം
എടവക
ഗ്രാമപഞ്ചായത്തിലെ
12-ാം വാർഡിൽ ആശവർക്കർമാരെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 നും 45 നു മദ്ധ്യേ പ്രായമുള്ള
വിവാഹിതർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവയുമായി സെപ്തംബർ 26 ന് രാവിലെ 10 ന്
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. 12-ാം വാർഡിൽ താമസിക്കുന്നവർക്ക്
മുൻഗണന.ഫോൺ: 04935 296906.
ഡോക്ടർ നിയമനം
മൂപ്പൈനാട്
കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ പി നടത്താൻ
ദിവസവേതനടിസ്ഥാനത്തിൽ
ഡോക്ടർ നിയമനം. യോഗ്യത എം.ബി.ബി.എസ്, ട്രാവെൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ സ്ഥിര രജിസ്ട്രേഷൻ. ഒരു വർഷത്തെ പ്രവർത്തന പരിചയം. സെപ്തംബർ 25 ന് രാവിലെ 11 ന്
മൂപ്പൈനാട് പഞ്ചായത്ത് ഹാളിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസലുമായി എത്തണം.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
സുൽത്താൻ
ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ ജിയോടാഗിംഗ് നടത്തുന്നതിനും, ഈ ഗ്രാം സ്വരാജ്
പോർട്ടലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതിനും കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒക്ടോബർ 10 ന് രാവിലെ 11 ന്
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.
യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ, സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്,
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
ആന്റ് ബിസിനസ് മാനേജ്മെന്റ് പാസ്സായിരിക്കണം. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ,
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ
പാസായിരിക്കണം. പ്രായപരിധി 2023 ജനുവരി 1 ന് 18 നും 30 നും മദ്ധ്യേ. ഫോൺ: 04936 220202.
ഫാർമസിസ്റ്റ് നിയമനം
പാരിപ്പള്ളി
സർക്കാർ മെഡിക്കൽ കോളേജിൽ ഫാർമസിസ്റ്റ് തസ്തികയിൽ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത : പ്ലസ് ടു, ഡി ഫാം, ഫാർമസി
കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി: 18-41. ഒഴിവുകൾ -6. . സെപ്റ്റംബർ 25 രാവിലെ 11ന് അഭിമുഖത്തിന് സൂപ്രണ്ടിന്റെ
കാര്യാലയത്തിൽ എത്തണം. ഫോൺ 0474 2575050.
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം; അപേക്ഷ ക്ഷണിച്ചു
കോട്ടത്തറ
ഗ്രാമ പഞ്ചായത്തിൽ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിക്കുന്ന ജെൻഡർ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത വുമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം. കോട്ടത്തറ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. പ്രായപരിധി 40 വയസ്സ്. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 30 ന് രാവിലെ 10 മുതൽ
ഉച്ചയ്ക്ക് 2.30 വരെ കോട്ടത്തറ പഞ്ചായത്ത് ഐ.സി ഡി
എസ് സൂപ്പർവൈസറുടെ കാര്യാലയത്തിൽ നൽകണം. ഫോൺ:9995725868.
എസ്.ടി.ഐ. കൗൺസിലർ നിയമനം: അഭിമുഖം 26ന്
ആലപ്പുഴ:
ഗവ.ടി.ഡി. മെഡിക്കൽ
കോളേജിലെ ഡെർമറ്റോളജി & വെനറോളജിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എസ്.ടി.ഐ. ക്ലിനിക്കിലേക്ക്
(പുലരി) എസ്.ടി.ഐ. കൗൺസിലറെ
കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: സൈക്കോളജി/സോഷ്യൽ വർക്ക്/ സോഷ്യോളജി/ആന്ത്രോപോളജി/ഹ്യുമൻ ഡെവലപ്മെന്റ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ മൂന്നു മുതൽ അഞ്ചു വർഷം വരെ എച്ച്.ഐ.വി/ എയിഡ്സ്
മേഖലയിൽ പ്രവൃത്തി പരിചയത്തോടു കൂടിയുള്ള നഴ്സിംഗ് ഡിപ്ലോമ അല്ലെങ്കിൽ എച്ച്.ഐ.വി./ എയ്ഡ്സ്
ബാധിതർക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം അല്ലെങ്കിൽ എച്ച്.ഐ.വി/ എയിഡ്സ്
മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള നഴ്സിംഗ് ഡിപ്ലോമ. സൈക്കോളജിയിലോ (എം.എ./ എം.എസ് സി) സോഷ്യൽ വർക്കിലോ ബിരുദാനന്തര ബിരുദം അഭിലഷണീയം. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 26ന് രാവിലെ 10.30ന്
ഗവ.ടി.ഡി. മെഡിക്കൽ
കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477-22822015.
വാക്-ഇൻ-ഇന്റർവ്യൂ 28ന്
കേരള
മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ,
സൈക്യൂരിറ്റി എന്നീ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഫീൽഡ് വർക്കർ കം കേസ് വർക്കർ
തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത: MSW/PG in
(Psychology/Sociology). പ്രായം
25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസ വേതനം 16,000 രൂപ. സെക്യൂരിറ്റി തസ്തികയിലെ ഒരു ഒഴിവിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക്
അപേക്ഷിക്കാം. 23 വയസ് പൂർത്തിയാകണം. വേതനം പ്രതിമാസം 10,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 28ന് രാവിലെ 11ന്
കണ്ണൂർ, മട്ടന്നൂർ, ഉരവുച്ചാൽ പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസിൽ എത്തണം.ത കൂടുതൽ വിവരങ്ങൾക്ക്:
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന,
കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം,
ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
ഹയർ സെക്കൻഡറി ടീച്ചർ (ബയോളജി-ജൂനിയർ) ഒഴിവ്
കൊല്ലം
ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. പ്രായം 01.01.2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 45,600-95,600. യോഗ്യത: ബയോളജി/സുവോളജിയിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്/നെറ്റ്/എം.എഡ്/എം.ഫിൽ/പി.എച്ച്.ഡി
തത്തുല്യം. ബിരുദാനന്തര ബിരുദത്തിന് പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും അനുവദിച്ചിട്ടുള്ള 5 ശതമാനം മാർക്കിളവും ലഭിക്കും. താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി
ഹാജരാക്കണം.
ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ്
കേരള
ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ (ലോക്കോമോട്ടർ ഡിസബിലിറ്റിയുള്ളവർ) ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യമാണ് യോഗ്യത. ഉദ്യോഗാർഥികൾ 02/01/1977 നും 01/01/2005 നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. ഒരു ഒഴിവാണുള്ളത്. ശമ്പള സ്കെയിൽ: 25100-57900. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ
(www.hckrecruitment.nic.in) ലഭ്യമാണ്.
ഉദ്യോഗാർഥികൾക്ക് പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സെപ്റ്റംബർ 20 മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. ഒക്ടോബർ 19 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
സെക്യൂരിറ്റി നിയമനം
ഗവ.
ജനറൽ ആശുപത്രിയിൽ ഉദ്യോഗാർത്ഥികൾ സൈനിക വിഭാഗത്തിലെ വിമുക്ത ഭടന്മാരെ സെക്യൂരിറ്റി(പുരുഷൻമാർ) തസ്തികയിൽ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിന്റ താൽക്കാലികമായാണ് നിയമനം. പ്രായം 60 വയസ്സിൽ താഴെ ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സൈനിക/ അർധ സൈനിക വിമുക്ത ഭടൻ എന്ന് തെളിയിക്കുന്ന രേഖ (പ്രവൃത്തി പരിചയം അഭികാമ്യം) സെപ്റ്റംബർ 26ന് രാവിലെ 11 മണിക്ക്
സൂപ്രണ്ടിന്റെ മുമ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495
2365367.
അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) ഒഴിവ്
ക്ഷീരവികസന
വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണൽ ഡെയറി ലാബിന്റെ പ്രവത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. യോഗ്യത: ഡയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ടെക്. ഈ
വിഭാഗത്തിൽപ്പെട്ടവരുടെ
അഭാവത്തിൽ എം.എസ്.സി
കെമിസ്ട്രിക്കാരെയും പരിഗണിക്കും. കുറഞ്ഞത് ആറ് മാസം എൻ.എ.ബി.എൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 17,500 രൂപ. പ്രായം 21നും 35നും ഇടയിൽ. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 29ന് വൈകിട്ട് അഞ്ചിനകം
നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പൽ, ക്ഷീരപരിശീലന കേന്ദ്രം, ക്ഷീരവികസനവകുപ്പ്, ആലത്തൂർ, പാലക്കാട് 678541 (ഫോൺ-9544554288) എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് 12ന്
ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. ഇന്റർവ്യൂ ഒക്ടോബർ നാലിന് രാവിലെ 11ന് ആലത്തൂർ ക്ഷീര
പരിശീലന കേന്ദ്രത്തിൽ നടക്കും. അപേക്ഷയിൽ ഫോൺ നമ്പർ വ്യക്തമായി എഴുതിയിരിക്കണം. ഇന്റർവ്യൂ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ് തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ സമർപ്പിക്കണം.
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിനു കീഴിലുള്ള GIFD തേമ്പാമുട്ടം സെന്ററിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26 രാവിലെ 10ന് വനിതാ പോളിടെക്നിക്
കോളേജ് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471 2491682.
പാചകക്കാരൻ ഒഴിവ്
ജില്ലയിൽ
ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പാചകക്കാരൻ ഹോസ്റ്റൽ തസ്തികയിലേക്ക് പട്ടികവർഗ്ഗത്തിൽപ്പെട്ട വിമുക്തഭടന്മാർക്ക് റിസർവ് ചെയ്ത ഒരു ഒഴിവ് (സ്ഥിരപ്പെടുത്താൻ സാധ്യതയുള്ള ) നിലവിലുണ്ട്.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഒക്ടോബർ 10 ന് മുമ്പ് അതാത്
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 17/07/2023 ൽ 18 -27 ( നിയമാനുസൃത വയസിളവ് അനുവദനീയം) വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ
പ്രവത്തിപരിചയം : 2 വർഷത്തെ പ്രവർത്തി പരിചയം (കുക്ക് ) ഉള്ളവരായിരിക്കണം. ശമ്പളം - 18000 + അലവൻസ്. ഫോൺ നമ്പർ: 0484 - 2422458.