വിവിധ-സർക്കാർ-സ്ഥാപനങ്ങളിൽ-താത്കാലിക-ഒഴിവുകൾ

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ഒഴിവുക




വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം


ട്രേഡ് ടെക്നീഷ്യൻ വെൽഡിങ് നിയമനം: കൂടിക്കാഴ്ച 18ന്

ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ട്രേഡ് ടെക്നീഷ്യൻ വെൽഡിങ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് സെപ്റ്റംബർ 18 ന് കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ, തിരിച്ചറിയൽ രേഖകൾ സഹിതം രാവിലെ 10 നകം എത്തണം. ടി.എച്ച്.എസ്.എൽ.സിയും പ്രസ്തുത ട്രേഡിൽ സ്പെഷ്യലൈസേഷൻ, അല്ലെങ്കിൽ എസ്.എസ്.എൽ.സി, കെ.ജി.സി./എൻ.ടി.സി/വി.എച്ച്.എസ്.സി/ .ടി. എന്നിവയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: www.gecskp.ac.in, 0466 2260565

 

ജി..എസ്. എക്സ്പർട്ട് നിയമനം

കോട്ടയം : ജില്ലയിൽ നടപ്പാക്കുന്ന ജലശക്തി അഭിയാൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജി..എസ് മാപ്പിംഗ്, വാട്ടർ കൺസർവേഷൻ പ്ലാൻ എന്നിവ തയാറാക്കുന്നതിന് ജി..എസ് എക്സ്പേർട്ടിനെ നിയമിക്കുന്നു. ജില്ലാ കളക്ടറുടെ കീഴിലാണ് നിയമനം. എർത്ത് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം, ജി..എസിൽ ഡിപ്ലോമ അല്ലെങ്കിൽ പി.ജി. ഡിപ്ലോമ, ജി..എസ് മാപ്പിങ്ങിനുള്ള മുൻപരിചയം അഭികാമ്യം. പരമാവധി 60 ദിവസത്തേക്കാണ് നിയമനം.

വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 20ന് രാവിലെ 11ന് ഭൂജലവകുപ്പിന്റെ കോട്ടയം ജില്ലാ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി അന്നേ ദിവസം ഓഫീസിൽ ഹാജരാകണം.

 

അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്

കോട്ടയം: ഏറ്റുമാനൂർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബികോമും ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസുമാണ് യോഗ്യത. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. താത്പര്യമുള്ളവർ സെപ്റ്റംബർ 18ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2537676,9633345535.

 

ഗസ്റ്റ് ലക്ചറർ നിയമനം

കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് ലക്ചറർ കമ്പ്യൂട്ടർ, ഗസ്റ്റ് ലക്ചറർ ഫിസിക്കൽ എഡ്യൂക്കേഷൻ തസ്തികയിലേക്ക് നിയമനത്തിന് സെപ്റ്റംബർ 15ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത : ലക്ചറർ കമ്പ്യൂട്ടർ : ബി ടെക് ഫസ്റ്റ് ക്ലാസ്, ലക്ചറർ ഫിസിക്കൽ എഡ്യൂക്കേഷൻ : പി ജി. ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പുമായി എത്തണം. ഫോൺ - 9447488348

 

ട്രെയിനി അനലിസ്റ്റ് ഒഴിവ്

ക്ഷീരവികസന വകുപ്പിന്റെ കീഴിൽ കാസർകോട്, കുമ്പള റീജിയണൽ ലബോറട്ടറിയിൽ പാൽ, പാലുത്പന്നങ്ങൽ എന്നിവയുടെ മൈക്രോബയോളജി കെമിക്കൽ ടെസ്റ്റുകൾ നടത്തുന്നതിനും, കാലിബറേഷൻ നടത്തുന്നതിനും വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തുന്നതിനും രണ്ട് ട്രെയിനി അനലിസ്റ്റുകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ട്രെയിനി അനലിസ്റ്റ് (മൈക്രോ ബയോളജി) യോഗ്യത ബി.ടെക്/ ബി.എസ്.സി ഡയറി സയൻസിൽ ബിരുദം അല്ലെങ്കിൽ മൈക്രോബയോളജിയിൽ ബിരുദാനന്തരബിരുദം, ട്രെയിനി അനലിസ്റ്റ് (കെമിസ്ട്രി) യോഗ്യത ബി.ടെക്/ ബി.എസ്.സി ഡയറി സയൻസിൽ ബിരുദം അല്ലെങ്കിൽ കെമിസ്ട്രിയിലോ, ബയോകെമിസ്ട്രിയിലോ ഇൻഡസ്ട്രിയിൽ കെമിസ്ട്രിയിലോ ബിരുദാനന്തര ബിരുദം. പ്രായം 18നും 40 നും ഇടയിൽ. ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ, ബയോഡാറ്റ എന്നിവ സഹിതം സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ഡെപ്യൂട്ടി ഡയറക്ടർ, റീജിയണൽ ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ് നായ്ക്കാപ്പ്, കുമ്പള, കാസർകോട്-671321 എന്ന വിലാസത്തിൽ നൽകണം. കൂടിക്കാഴ്ച്ചയ്ക്ക് അർഹത നേടിയവരുടെ ലിസ്റ്റ് സെപ്റ്റംബർ 23ന് രാവിലെ 11ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. കൂടിക്കാഴ്ച്ച സെപ്റ്റംബർ 28ന് രാവിലെ 11ന് കുമ്പള റീജിയണൽ ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തും. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരം സ്റ്റേറ്റ് ലബോറട്ടറിയിൽ പരിശീലനം നൽകും. ഫോൺ 04998 290626.

 

ലാബ് ടെക്നീഷ്യൻ നിയമനം

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവാസാന തീയതി സെപ്റ്റംബർ 30 വൈകിട്ട് അഞ്ചു വരെ.യോഗ്യത : കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റികളിൽ നിന്നുളള ബിഎസ്സി എംൽടി അല്ലെങ്കിൽ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് അംഗീകരിച്ച ഡിഎംഎൽടി. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം, വടശേരിക്കര ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന. പ്രായപരിധി 40 വയസിൽ താഴെ. ഫോൺ : 6235659410.

 

സി താത്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു

ഒല്ലൂക്കര ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ ഒന്നരവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നു. പ്രായപരിധി 25- 35 വയസ്. യോഗ്യത - എംബിഎ / അഗ്രി ബിസിനസ് മാസ്റ്റർ ഡിഗ്രി/ബി എസ് സി അഗ്രികൾച്ചർ / ബിടെക് അഗ്രികൾച്ചർ /ബി എഫ് എസ് സി /ബി വി എസ് സി /ഗ്രാമീണ വികസനം/മറ്റു വിഷയങ്ങളിൽ ബിരുദം. താല്പര്യമുള്ളവർ പ്രവർത്തി പരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റയോടൊപ്പം ceo.ollurkrishisamrudhi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ സെപ്റ്റംബർ 20 ന് വൈകീട്ട് 5 നകം അയക്കണം. ഫോൺ: 9995926888.

 

സ്പീച്ച് തെറാപ്പസിറ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ആർ.സി. രജിസ്ട്രേഷനോട് കൂടിയ ബി.എസ് .എൽ .പി യോഗ്യയതയുള്ളവർ സെപ്തംബർ 23 നകം പനമരം ഐസിഡിഎസിൽ അപേക്ഷ നൽകണം. പനമരം പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. ഫോൺ: 04935 220282, 9446253635.

 

യോഗ ഇൻസ്ട്രക്ടർ ഒഴിവ്

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൊയോങ്കര ഗവ. ആയുർവേദ ആശുപത്രിയിൽ നടപ്പാക്കുന്ന വയോജന യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ ഇൻസ്ട്രക്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബി.എൻ.വൈ.എസ് ബിരുദമോ തതുല്യമായ മറ്റ് ബിരുദമോ യോഗ അസോസിയേഷനും സ്പോർട്സ് കൗൺസിലും അംഗീകരിച്ച യോഗ്യതയോ ഉണ്ടാകണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം സെപ്റ്റംബർ 19 ന് രാവിലെ 10.30 ന് കൊയോങ്കര ആയുർവേദ ആശുപ്രതിയിൽ എത്തണം. ഫോൺ- 9495073724.



ഓഫീസ് സെക്രട്ടറി താൽക്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം) കീഴിൽ ഡി.പി.എം.എസ്.യു ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് സെക്രട്ടറിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലെ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും അഞ്ചു വർഷത്തിൽ കുറയാത്ത ഓഫീസ് പ്രവർത്തി പരിചയവുമാണ് യോഗ്യത. സർക്കാർ വകുപ്പുകളിൽ മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്ന് റിട്ടയർ ചെയ്തവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 40 വയസ്സ്. സർക്കാർ വകുപ്പുകളിൽ നിന്ന് റിട്ടയർ ചെയ്തവരുടെ പ്രായപരിധി 57 വയസ്സ്. അപേക്ഷ സമർപ്പിക്കുന്നവർ ജനന തീയതി, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും സമർപ്പിക്കണം. അപേക്ഷകൾ സെപ്റ്റംബർ 21 ന് വൈകീട്ട് 5 നകം തൃശ്ശൂർ ആരോഗ്യ കേരളം ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2325824.

 

മെഡിക്കൽ ഓഫീസർ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം.) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ/ഡി.പി.എം.എസ്.യു. ഓഫീസിൽ മെഡിക്കൽ ഓഫീസറേ താൽക്കാലികമായി നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷൻ പെർമനന്റ് നിർബന്ധം. പ്രവർത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ഓഗസ്റ്റ് 31ന് 62 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 41,000/- രൂപ. അപേക്ഷയോടൊപ്പം ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും ബയോഡാറ്റയും സഹിതം (മൊബൈൽ നമ്പർ, -മെയിൽ .ഡി.) സെപ്റ്റംബർ 18 ന് വൈകീട്ട് അഞ്ചിനകം ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 - 2325824.

 

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം

സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏട്ടാം ക്ലാസ് വിജയിച്ചിരിക്കണം. ക്ഷേമസ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പ്രായപരിധി 50 വയസ്. സെപ്റ്റംബർ 20 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് എല്ലാ രേഖകളുടെയും അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ 0487 2693734.

 

മേട്രൺ ഒഴിവ്

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മുൻകാലങ്ങളിലുള്ള പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. സെപ്റ്റംബർ 22ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിലോ ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ പ്രവർത്തന സമയത്തോ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 04842369059.

 

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത ന്യായ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലകചറർമാരെ നിയമിക്കുന്നു. ഇതിനായി ഉദ്യോഗാർഥികളുടെ അഭിമുഖം സെപ്റ്റംബർ 18ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

 

ഡെപ്യുട്ടേഷൻ ഒഴിവ്

കേരള വനിത കമ്മിഷനിൽ നിലവിലുള്ള ഒരു അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനം അനുഷ്ഠിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിത കമ്മിഷൻ, ലൂർദ് പള്ളിക്കു സമീപം, പിഎംജി, പട്ടം പിഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ സെപ്റ്റംബർ 25ന് അകം ലഭിക്കണം.

 

15 പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർ

കേരള പബ്ലിക്ക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, മലബാർ സിമന്റ്സ് ലിമിറ്റഡ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് മിനറൽസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് കാഷ്യൂ വർക്കേഴ്സ് അപ്പെക്സ് ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കെൽട്രോൺ ഇലക്ട്രോ സിറാമിക്സ് ലിമിറ്റഡ്, ആട്ടോകാസ്റ്റ് ലിമിറ്റഡ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്കോ) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.







Previous Post Next Post