സർക്കാർ-സ്ഥാപനങ്ങളിൽ-ജോലി-ഒഴിവുകൾ

 സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ 



വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


ഹാർഡ്വെയർ കം നെറ്റ്വർക്ക് ടെക്നീഷ്യൻ


പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) ഹാർഡ്വെയർ കം നെറ്റ്വർക്ക് ടെക്നീഷ്യന്റെ ഒരു താത്കാലിക ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ ടെക്നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്നിക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്, അംഗീകൃത നെറ്റ്വർക്കിംഗ് കോഴ്സിലുള്ള സർട്ടിഫിക്കേഷൻ എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസിലും നെറ്റ്വർക്കിങ്ങിലുമുള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ ബോയഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 12 നു വൈകിട്ട് അഞ്ചിനു മുമ്പ് secy.cge@kerala.gov.in അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം.

കണ്ടന്റ് എഡിറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം


ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ കണ്ടന്റ് എഡിറ്റർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലും പ്രാവീണ്യവുമാണ് യോഗ്യത. വീഡിയോ എഡിറ്റിംഗിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം 2023 ആഗസ്റ്റ് ഒന്നിന് 35 വയസ്സ് കവിയരുത്. പ്രതിഫലം 17,940 രൂപ. 2024 മാർച്ച് വരെയായിരിക്കും കാലാവധി. ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. താത്പര്യമുള്ളവർ ബയോഡാറ്റയും ഫോട്ടോ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി, സിവിൽ സ്റ്റേഷൻ, കുയിലിമല, പിൻ- 685603 എന്ന വിലാസത്തിലോ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ dio.idk@gmail.com എന്ന ഇ മെയിലിലോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 233036.

ലാബ് ടെക്നീഷ്യൻ നിയമനം

മാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത പ്ലസ്ടു, ഡി.എം.എൽ.ടി/ ബിഎസ്.സി എം.എൽ.ടിയാണ് യോഗ്യത. 2024 മാർച്ച് 31 വരെയാണ് നിയമന കാലാവധി. ഉദ്യോഗാർഥികൾ സെപ്റ്റംബർ എട്ടിന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിനായി ഓഫീസിൽ ഹാജരാവണം. ഫോൺ: 04942 676899.

പാലിയേറ്റീവ് നഴ്സ് നിയമനം


കാവനൂർ ഗ്രാമപഞ്ചായത്ത് പരിരക്ഷാ പാലിയേറ്റീവ് പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് എ.എൻ.എം/ജെ.പി.എച്ച്.എൻ കോഴ്സ് വിജയവും മൂന്ന് മാസത്തെ ബി.സി.സി.പി.എ.എൻ/സി.സി.സി.പി.എ.എൻ കോഴ്സ് വിജയവുമാണ് യോഗ്യത. അല്ലെങ്കിൽ ജി.എൻ.എം/ബി.എസ്.സി നഴ്സിങ് കോഴ്സ് വിജയവും മൂന്ന് മാസത്തെ ബി.സി.സി.പി.എ.എൻ കോഴ്സ് വിജയവും വേണം. 40 വയസ്സ് കവിയാത്ത യോഗ്യരായ ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സെപ്തംബർ ഏഴിന് രാവിലെ 11ന് പി.എച്ച്.സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2959021.




അധ്യാപക ഒഴിവ്


ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്സ് (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2433176

വാക് ഇൻ ഇന്റർവ്യൂ


കോഴിക്കോട്: ജില്ലയിൽ ചേളന്നൂർ, ബാലുശ്ശേരി, കോഴിക്കോട്, കുന്നുമ്മൽ, കുന്ദമംഗലം ബ്ലോക്കുകളിൽ രാത്രികാല സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവിലേക്കായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. തല്പരരായ വെറ്ററിനറി ഡോക്ടർമാർ മതിയായ രേഖകൾ സഹിതം സെപ്റ്റംബർ ഏഴിന് രണ്ട് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്


പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ തുമ്പമൺ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ ആന്റ് ഹെൽപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമൺ പഞ്ചായത്തിൽ സ്ഥിരം താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 20. ഫോൺ : 04734 256765.

വാക് ഇൻ ഇന്റർവ്യൂ


സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കോമ്പാറയിൽ പ്രവർത്തിക്കുന്ന ആഫ്റ്റർ കെയർ ഹോംസിൽ ഹോം മാനേജർ, കെയർ ടേക്കർ എന്നീ തസ്തികകളിലേക്കും ഹോളിക്രോസ് എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ് (പാർട്ട് ടൈം), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്കും ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ 15 ന് ഉച്ചക്ക് 2 ന് എറണാകുളം കളക്ടറേറ്റിലാണ് ഇന്റർവ്യൂ. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അന്നേ ദിവസം ഉച്ചക്ക് 1.30 ന് മുൻപായി ജില്ലാ വനിത ശിശു വികസന ഓഫീസിൽ ഹാജരാകണം.
ഫോൺ : 0484 2391820

ഫെസിലിറ്റേറ്റർ നിയമനം


തൃശൂർ മെഡിക്കൽ കോളജിലും നെഞ്ചുരോഗ ആശുപത്രിയിലും പുതുതായി ആരംഭിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിൽ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് പട്ടികവർഗ വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത - പ്ലസ് ടു. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാകണം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. രാവിലെ 11 നകം റിപ്പോർട്ട് ചെയ്യണം. പ്രതിമാസം 20,000/- രൂപ ഹോണറേറിയം ലഭിക്കും. ഫോൺ: 0480 2706100.

ക്ലർക്ക് നിയമനം; വാക്ക് ഇൻ ഇന്റർവ്യൂ ഏഴിന്


ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ താത്കാലികമായി ക്ലർക്കിനെ നിയമിക്കുന്നു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അഭിമുഖം സെപ്റ്റംബർ ഏഴിന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത - ഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാകണം. ജാതി, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 0480 2706100.

പ്രോജക്ട് ഫെലോ ഒഴിവ്

പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെലോയെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത ബോട്ടണി/ പ്ലാന്റ് സയൻസ് ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് വർക്ക്, ട്രീ ബ്രീഡിങ് പ്രോഗ്രാം, കമ്പ്യൂട്ടർ ഓപ്പറേഷനിൽ (ഡാറ്റ എൻട്രി ആൻഡ് അനാലിസിസ്) എന്നിവയിലുള്ള പ്രവർത്തിപരിചയവും അഭികാമ്യം. 2024 ഡിസംബർ വരെയാണ് കാലാവധി. പ്രതിമാസ ഫെലോഷിപ്പ് തുക 22000 രൂപ. 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും. താല്പര്യമുള്ളവർ സെപ്റ്റംബർ 11ന് രാവിലെ 10ന് സർട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.

ലക്ചറർ നിയമനം


മാനന്തവാടി പോളിടെക്നിക് കോളേജിൽ ഇംഗ്ലീഷ്, ഫിസിക്സ് ലക്ചറർ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ സെപ്തംബർ 4 ന് രാവിലെ 9.30 ന് അസ്സൽ രേഖകളുമായി മത്സരപരീക്ഷയ്ക്കും ഇന്റർവ്യൂവിനും എത്തിച്ചേരണം. ഫോൺ: 04935 293024.

അധ്യാപക ഒഴിവ്


വാകേരി ജി.വി.എച്ച്.എസ്.എസിൽ എൽ.എസ്.എം അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. സെപ്തംബർ 5 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഫോൺ: 9020202600.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം


ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഗണിത ശാസ്ത്ര വിഷയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. അധ്യാപക തൊഴിൽ പരിചയം അഭിലഷണീയം. യോഗ്യതയുള്ള പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സെപ്തംബർ 5 ന് രാവിലെ 9.30 ന് തലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഫീസിൽ എത്തിച്ചേരണം.




സെക്യൂരിറ്റി നിയമനം


കേരള ഹൈഡൽ ടൂറിസം സെന്റർ ബാണാസുരസാഗർ യൂണിറ്റിൽ സെക്യൂരിറ്റി ജോലിക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഗോത്രവർഗ്ഗ വിഭാഗത്തിലുള്ളവർ സെപ്തംബർ 6 നകം ബാണാസുരസാഗർ ഹൈഡൽ ടൂറിസം ഓഫീസിലോ banasurahydeltourism@gmail.com എന്ന വെബ്സൈറ്റിലോ അപേക്ഷ നൽകണം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 30 നും 50 നും മദ്ധ്യേ. സെപ്തംബർ 8 ന് രാവിലെ 11 ന് ബാണാസുരസാഗർ ഹൈഡൽ ടൂറിസം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ രേഖകളുമായി എത്തിച്ചേരണം. ഫോൺ: 04936 273460.

ലാബ് അസിസ്റ്റന്റ് നിയമനം


വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി എം.എൽ.ടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വെള്ളമുണ്ട പഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോൺ നമ്പർ, ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, ആധാർ കാർഡിന്റെ പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 4 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ: 04935 296562.

ജോലി ഒഴിവ്


ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ കാർപെന്റർ ( ഹെൽപ്പർ) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യപ്പെട്ട താൽക്കാലിക ഒഴിവിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 11ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, കാർപെന്റർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, കാർപെന്ററായി രണ്ടു വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഹാജരാക്കണം. പ്രായപരിധി 18 മുതൽ 41 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസിളവ് അനുവദിക്കും.

ക്ലർക്ക് നിയമനം; വാക്ക് ഇൻ ഇന്റർവ്യൂ ഏഴിന്


ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ താത്കാലികമായി ക്ലർക്കിനെ നിയമിക്കുന്നു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അഭിമുഖം സെപ്റ്റംബർ ഏഴിന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത - ഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാകണം. ജാതി, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 0480 2706100.

പ്രോജക്ട് ഫെലോ ഒഴിവ്


പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെലോയെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത ബോട്ടണി/ പ്ലാന്റ് സയൻസ് ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് വർക്ക്, ട്രീ ബ്രീഡിങ് പ്രോഗ്രാം, കമ്പ്യൂട്ടർ ഓപ്പറേഷനിൽ (ഡാറ്റ എൻട്രി ആൻഡ് അനാലിസിസ്) എന്നിവയിലുള്ള പ്രവർത്തിപരിചയവും അഭികാമ്യം. 2024 ഡിസംബർ വരെയാണ് കാലാവധി. പ്രതിമാസ ഫെലോഷിപ്പ് തുക 22000 രൂപ. 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും. താല്പര്യമുള്ളവർ സെപ്റ്റംബർ 11ന് രാവിലെ 10ന് സർട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.

കിക്മയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് 


സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ - ബി സ്‌കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. ബി.ടെക്, എം.ബി.എ യോഗ്യത ഉളളവർക്ക് മുൻഗണന. അഭിമുഖം 12 ന് രാവിലെ 10 ന് കിക്മ ക്യാമ്പസിൽ നടക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447002106, 9288130094.

ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവ് 

ആലപ്പുഴ ഗവൺമെന്റ് നഴ്‌സിങ് കോളജിൽ 2023-24 അധ്യയന വർഷം ബോണ്ടഡ് ലക്ചറർമാരുടെ 9 ഒഴിവുകളിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. പ്രതിമാസ സ്റ്റൈപന്റ് 20500 രൂപ. ബി.എസ്‌സി നഴ്‌സിങ് വിജയിച്ച കെ.എൻ.എം.സി രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 40 ൽ താഴെയായിരിക്കണം. എസ്.സി/എസ്.ടി ഉദ്യോഗാർഥികൾക്ക് നിയമാനുസൃത വയസിളവുണ്ട്. വിശദമായ ബയോഡേറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 7 ന് രാവിലെ 11 ന് ആലപ്പുഴ ഗവ. നഴ്‌സിങ് കോളജിൽ എത്തണം.

ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ 

രീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യന്റെ ഒരു താത്കാലിക ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ ടെക്‌നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്‌നിക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്, അംഗീകൃത നെറ്റ്‌വർക്കിംഗ് കോഴ്‌സിലുള്ള സർട്ടിഫിക്കേഷൻ എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിലും നെറ്റ്‌വർക്കിങ്ങിലുമുള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ ബോയഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 12 നു വൈകിട്ട് അഞ്ചിനു മുമ്പ് secy.cge@kerala.gov.in അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം.

പാലിയേറ്റീവ് നഴ്സ് നിയമനം

കാവനൂർ ഗ്രാമപഞ്ചായത്ത് പരിരക്ഷ പാലിയേറ്റീവ് പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 10 മണിക്ക് കാവനൂർ പി.എച്ച്.സി ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക്: 0483 2959021.







Previous Post Next Post