കേരള സർക്കാർ സ്ഥാപനങ്ങളിൻ ജോലി നേടാം.

കേരള സർക്കാർ സ്ഥാപനങ്ങളിൻ ജോലി നേടാം.


കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള കേരള സർക്കാരിന് കീഴിൽ വരുന്ന നിരവധി സ്ഥാപനങ്ങളിൽ  ജോലി നേടാം, 

താത്കാലിക ക്ലർക്ക് നിയമനം; അഭിമുഖം സെപ്റ്റംബർ 9 ന്.

ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ ക്ലറിക്കൽ ജോലികൾ ലഘൂകരിക്കുന്നതിനായി താത്കാലിക ക്ലർക്കിനെ നിയമിക്കുന്നു.
താത്പര്യമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
അഭിമുഖം സെപ്റ്റംബർ 9 ന് രാവിലെ 10 മണിക്ക് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കും. 

യോഗ്യത വിവരങ്ങൾ
ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരായിരിക്കണം.പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. പ്രതിദിന വേതനം 755 / - രൂപ. ഫോൺ 0480 2706100.


കണ്ടന്റ് എഡിറ്റര്‍ തസ്തിക

✅ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ കണ്ടന്റ് എഡിറ്റര്‍ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് 
സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം. 
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലും പ്രാവീണ്യവുമാണ് യോഗ്യത. വീഡിയോ എഡിറ്റിംഗില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായം:  2023 ആഗസ്റ്റ് ഒന്നിന് 35 വയസ്സ് കവിയരുത്. പ്രതിഫലം 17,940 രൂപ. 2024 മാര്‍ച്ച് വരെയായിരിക്കും കാലാവധി.
ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോട്ടോ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി, സിവില്‍ സ്റ്റേഷന്‍, കുയിലിമല, പിന്‍- 685603 എന്ന വിലാസത്തില്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ dio.idk@gmail.com എന്ന ഇ മെയിലിലോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036.

 


പ്രോജക്ട് ഫെല്ലോ

✅ കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് 
സെപ്റ്റംബർ 5ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. 
വിശദവിവരങ്ങൾക്ക് : www.kfri.res.in.

നഴ്സിങ് അസിസ്റ്റന്റ്

✅ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 
അപേക്ഷ സെപ്റ്റംബർ 8ന് വൈകിട്ട് 3.30 നകം നൽകണം. 
വിശദവിവരങ്ങൾക്കും അപേക്ഷ ഫോറമിനും: www.rcctvm.gov.in


ഹെൽപ്പർ തസ്തികയിൽ താൽക്കാലിക ജോലി ഒഴിവുകൾ.

ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപ്പന്റർ) തസ്തികയിൽ മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യപ്പെട്ട ഒരു താൽക്കാലിക ഒഴിവുണ്ട്.  നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 
സെപ്റ്റംബർ 11ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

എസ്.എസ്.എൽ.സി., കാർപ്പന്റർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്കും കാർപ്പന്ററായി രണ്ടു വർഷത്തെ വർഷത്തെ പ്രവർത്തി പരിചയമുള്ള 18 നും 41നും ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം.  ഫോൺ : 0484 2422458 



സാനിട്ടേഷൻ വർക്കർ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അനുബന്ധ സ്ഥാപനങ്ങളിൽ സാനിട്ടേഷൻ വർക്കർ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

സെപ്റ്റംബർ ഏഴ് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം.

ഏഴാം ക്ലാസ് യോഗ്യതയും
ശാരീരികക്ഷമതയുമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
സെപ്റ്റംബർ ഏഴ് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം.

ഏഴാം ക്ലാസ് യോഗ്യതയും
ശാരീരികക്ഷമതയുമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.


🆕എൻട്രി ഹോമിൽ
(കോഴിക്കോട് നിർഭയ ഷെൽട്ടർ ഹോം) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ) 
സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും.
യോഗ്യത: എസ് എസ് എൽ സി പാസ്സ്.
വേതനം: 10000 രൂപ.

ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഹാജരാകണമെന്ന് പ്രസിഡന്റ് അറിയിച്ചു.
ഫോൺ നമ്പർ   9496386933


കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ വനിതാ വികസന പ്രവർത്തനങ്ങൾ, ജാഗ്രതാ സമിതി തുടങ്ങിയവ ഏകോപിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.

വുമൺ സ്റ്റഡീസ്/ ജന്റർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള 35 വയസ്സിൽ താഴെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർക്ക് സെപ്റ്റംബർ ഒന്നിന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം



സ്വീപ്പർ തസ്തിക ഒഴിവ്

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ പാർട്ട് ടൈം സ്വീപ്പറുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത . താല്പര്യമുള്ളവർ സെപ്റ്റംബർ 4 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:- 04862 232246, 297617, 8547005084.


അക്രഡിറ്റഡ് എൻജിനീയർ നിയമനം

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി എൻ ആർ ഇ ജി എസ് പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനീയറെ നിയമിക്കുന്നു. സിവിൽ /അഗ്രികൾച്ചർ എൻജിനീയറിങ് ഡിഗ്രിയാണ് യോഗ്യത. ഇവയുടെ അഭാവത്തിൽ മൂന്ന് വർഷം പോളിടെക്നിക് സിവിൽ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി / തദ്ദേശസ്വയംഭരണ / സർക്കാർ / അർധസർക്കാർ / പൊതുമേഖല /സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷം പ്രവർത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ / സർക്കാർ/ അർധസർക്കാർ / പൊതുമേഖല / സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് 10 വർഷം പ്രവർത്തി പരിചയമുള്ളവരെയും പരിഗണിക്കും. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം സെപ്റ്റംബർ എട്ടിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0487 2262473, 8281040586.


ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്ക്കാലിക നിയമനം. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ, പി.ജി.ഡി.സി.എ പാസായിരിക്കണം(പി.എസ്.സി അംഗീകൃത സർട്ടിഫിക്കറ്റ് ആയിരിക്കണം). ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസിൽ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു.


ഹാച്ചറി സൂപ്പർവൈസർ ഒഴിവ്

ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ബി എസ് സി പൗൾട്ടറി ആൻഡ് ബിസിനസ് മാനേജ്മെന്റ്. സർക്കാർ/ സ്വകാര്യ ഹാച്ചറികളിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ. സെപ്റ്റംബർ 19 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0487 2331016.


താത്ക്കാലിക ഒഴിവ്

തൃശ്ശൂർ: ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ മെട്രൺ ഗ്രേഡ് 2 തസ്തികയിൽ താത്ക്കാലിക ഒഴിവ്. യോഗ്യത: ബി കോം, രണ്ടു വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18 നും 36 നും മധ്യേ. സെപ്റ്റംബർ 19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0487 2331016.


കണ്ടന്റ് എഡിറ്റർ ഒഴിവിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ കണ്ടന്റ് എഡിറ്റർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലും പ്രാവീണ്യവുമാണ് യോഗ്യത. വീഡിയോ എഡിറ്റിംഗിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം 2023 ആഗസ്റ്റ് ഒന്നിന് 35 വയസ്സ് കവിയരുത്. പ്രതിഫലം 17,940 രൂപ. 2024 മാർച്ച് വരെയായിരിക്കും കാലാവധി. ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. താത്പര്യമുള്ളവർ ബയോഡാറ്റയും ഫോട്ടോ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇടുക്കി, സിവിൽ സ്റ്റേഷൻ, കുയിലിമല, പിൻ- 685603 എന്ന വിലാസത്തിൽ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ dio.idk@gmail.com എന്ന ഇ മെയിലിലോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 233036.


നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം, ഓവർസിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

യോഗ്യത: സിവിൽ / ITI ഡിപ്ലോമയും പ്രായപരിധി: 40 വയസ്സ്  ഓട്ടോകാഡിലെ അറിവും പരിചയം: 2 വർഷം

ശമ്പളം: 27,500 രൂപ

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: സെപ്റ്റംബർ 4 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE

വെബ്സൈറ്റ് ലിങ്ക് CLICK HERE





🆕ആയൂർവേദ തെറാപ്പിസ്റ്റ്

എറണാകുളം ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേക്ക് ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു.

അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും സെപ്റ്റംബർ 12 ന് എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ രാവിലെ 10 ന് നടക്കും.

ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്മിഷൻ ജില്ലാ ഓഫീസിൽ 
സെപ്റ്റംബർ 9 ന് വൈകുന്നേരം 5 വരെ അപേക്ഷ സ്വീകരിക്കും.

യോഗ്യത- കേരള സർക്കാർ നടത്തുന്ന ഒരുവർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിരിക്കണം. (DAME)

പ്രതിമാസ വേതനം 14700 രൂപ. ഉയർന്ന പ്രായ പരിധി 40 വയസ്സ്
ഫോൺ നമ്പർ- 04842919133



 



A Single App for All Kinds of Jobs


സ്വകാര്യ മേഖലയിലെ ജോലികൾ

സർക്കാർ ജോലികൾ  

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ജോലികൾ

എൻജിനീയറിങ് മേഖലയിലെ ജോലികൾ

പബ്ലിക് ലിമിറ്റഡ് കമ്പനികളിലെ ജോലികൾ

 

For Android Users:

ഇപ്പോൾ തന്നെ  Alfa Careers App ഡൗൺലോഡ് ചെയ്യൂ..

 

IOS/ Apple iPhone ഉപയോഗിക്കുന്നവർ

https://app.alfacareers.in/app/    Use ചെയ്തു Login ചെയ്യുക...




Download Alfa Careers App Now






Apply for Kerala Jobs


For Placement assistance, Contact us today.

To know more about Job details and attend the Interviews contact us on 9562515552


Find Suitable and Latest Job vacancies across Kerala. 

 

How can Apply for the Apply for Latest Maintenance Technician Job Vacancies in Kerala ?

 

Alfa Careers have Job vacancies in Kerala in all sectors.

  Looking to find out the latest and appropriate vacancies according to your Professions, Qualification, Preference and Experience, just Register with Alfa Careers and Training. 

You can find Job Vacancies for various Skills, Professions, Categories, Qualification in Calicut, Part-time and latest jobs in Kozhikode.

We have Latest Freshers/Experienced jobs in Kozhikode, Trivandrum, Malappuram, Thrissur, Ernakulam. 10th, +2 and Degree holders have large vacancies across Kerala.



For Registration and Other Supports Contact our official Whatsapp : +91 9562515552



Previous Post Next Post