പത്താംക്ലാസുകാർക്കും-യുഎഇയില്‍-തൊഴില്‍-അവസരം, Apply-Before-7-August

 പത്താംക്ലാസുകാർക്കും യുഎഇയില്‍ തൊഴില്‍ അവസരം: അപേക്ഷിക്കേണ്ടത് ആഗസ്ത് ഏഴിന് മുമ്പ്..

  

പത്താംക്ലാസുകാർക്കും യുഎഇയില്‍ തൊഴില്‍ അവസരം

കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതു മേഖല സ്ഥാനമായ ഒഡെപെക്ക് വഴി യുഎഇയിലേക്ക് വീണ്ടും തൊഴില്‍ അവസരങ്ങള്‍. റീച്ച് ട്രക്ക് ഓപ്പറേറ്റർ, ജനറല്‍ വെയർഹൗസ് ഹെല്‍പ്പർ, ക്ലീനേഴ്സ് തുടങ്ങിയി ഒഴിവുകളിലേക്കാണ് നിയമനം. 

റീച്ച് ട്രക്ക് ഓപ്പറേറ്റർ പോസ്റ്റിലേക്ക് രണ്ട് മുതല്‍ അഞ്ച് വരെ ഒഴിവുകളാണുള്ളത്. യുഎഇ ലൈസന്‍സ് നമ്പർ 7, നമ്പർ 8 അല്ലെങ്കില്‍ ഇന്ത്യന്‍ ലൈസന്‍സ് എന്നിവ നിർബന്ധമാണ്.


തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 2500 യുഎഇ ദിർഹം (56,367 ഇന്ത്യന്‍ രൂപ) ശമ്പളമായി ലഭിക്കും. ഇതിന് പുറമെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 

ഒരു മണിക്കൂർ വിശ്രമത്തോടെ 11 മണിക്കൂറാണ് ഡ്യൂട്ടി സമയം. ആഴ്ചയില്‍ ഒരു ദിവസം അവധിയുണ്ടായിരിക്കും. താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 7-നോ അതിനുമുമ്പോ അയയ്‌ക്കുക.



ക്ലീനിങ് വിഭാഗത്തില്‍ 50 ഒഴിവുകള്‍ ലഭ്യമാണ്. തുടക്കത്തില്‍ 850 യുഎഇ ദിർഹമാണ് ശമ്പളമായി ലഭിക്കുക. പത്താം ക്ലാസ് അല്ലെങ്കില്‍ ഹയർ സെക്കന്‍ഡറിയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. ശമ്പളത്തിന് പുറമെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പുരുഷന്‍മാർക്ക് മാത്രമായിരിക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. 11 മണിക്കൂറാണ് ഡ്യൂട്ടി സമയം. വിശ്രമത്തിനായി ഒരു മണിക്കൂർ ലഭിക്കും. ആഴ്ചയില്‍ ഒരു ദിവസം അവധിയുണ്ടായിരിക്കും. താൽപ്പര്യമുള്ളവർ, 

നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 7-നോ അതിനുമുമ്പോ അയയ്‌ക്കുക.

ജനറല്‍ വെയർഹൗസ് ഹെല്‍പ്പർ വിഭാഗത്തില്‍ നിലവില്‍ 20 ഒഴിവുകള്‍ ലഭ്യമാണ്. 1200 യുഎഇ ദിർഹമാണ് മാസശമ്പളം. ഇതോടൊപ്പം തന്നെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ശാരീരികമായി ക്ഷമതയുള്ളവരായിരിക്കണം. വെയർഹൗസിലെ സാധനങ്ങള്‍ അടുക്കി വെക്കുക, വാഹനങ്ങളിലേക്ക് കയറ്റുക എന്നിവയാണ് ഈ ജോലിയുടെ ഉത്തരവാദിത്തങ്ങള്‍.



ടാലി ക്ലർക്ക് വിഭാഗത്തിലും 5 ഒഴിവുകളുണ്ട്. യു എ ഇയിലെ ഈ ജോലിക്ക് പുരുഷന്‍മാർക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. എസ്എസ്എല്‍സി അല്ലെങ്കില്‍ ഹയർസെക്കന്‍ഡറി യോഗ്യത ഉള്ളവരായിരിക്കണം ഉദ്യോഗാർത്ഥികള്‍. 2-3 വർഷം വെയർഹൗസിൽ ടാലി ആയി പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. തുടക്കത്തില്‍ 2000 യുഎഇ ദിർഹമായിരിക്കും ശമ്പളം.

ശമ്പളത്തിന് പുറമെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താൽപ്പര്യമുള്ളവർ, 

നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിൽ 2023 ഓഗസ്റ്റ് 7-നോ അതിനുമുമ്പോ അയയ്‌ക്കുക.



----------------------------------------------------------------------------------------



ALFA CAREERS DECLARATION

IMPORTANT NOTE :



ഞങ്ങൾ മൾട്ടി നാഷണൽ കമ്പനികളുടെയോ, വിദേശ ജോലികളുടെയോ റിക്രൂട്ടർ അല്ല, പകരം ഞങ്ങൾ ഇന്റർനെറ്റ് വഴി നാനാവിധമായ സോഴ്‌സുകളിലൂടെ ലഭ്യമായ ജോലി വിവരങ്ങൾ  ഉദ്യോഗാർത്ഥികൾക്കായി അറിയിക്കുന്നു / പങ്കിടുന്നു, എന്ന് മാത്രം.  


ഇന്റർനെറ്റിൽ നിന്നും, ജോലി സംബന്ധമായ നിരവധി വാട്സ്ആപ്പ് ഗ്രുപ്പുകളിൽ നിന്നും നിങ്ങൾക്കായി  ഏറ്റവും പുതിയ ജോലികളും, അറിയിപ്പുകളും  ഞങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. ഇന്റർനെറ്റിലൂടെ ലഭിക്കുന്ന ഇത്തരം വാർത്തകളുടെയും വിവരങ്ങളുടെയും യാഥാർഥ്യത്തെക്കുറിച്ചു ജോലിക്കു അപേക്ഷിക്കുന്നതിനു മുൻപായിട്ടു നിങ്ങൾ വ്യക്തത വരുത്തേണ്ടതാണ്.


മേൽ പ്രസ്താവിച്ച  കാര്യങ്ങളിലൊന്നും ഞങ്ങൾക്ക്/ ആൽഫാ കരിയേഴ്‌സിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടാവുന്നതല്ല. 


ഞങ്ങൾ നേരിട്ടോ അല്ലാതെയോ മൾട്ടി നാഷണൽ കമ്പനികളുടെ, വിദേശ ജോലി റിക്രൂട്ട്മെൻറിൻറെ ഒരു ഘട്ടത്തിലും ഇടപെടുന്നില്ല / ഏർപ്പെടുന്നില്ല. നിങ്ങൾ സ്വയം കമ്പനികളെയും സ്ഥാപനങ്ങളെയും അവരുടെ ജോലി ഓഫറുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുക, 


ഇവിടെ നൽകിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് കമ്പനിയുടെ / സ്ഥാപനങ്ങളുടെ   കരിയർ പേജിലേക്ക് എത്തും. അല്ലെങ്കിൽ ഇവിടെ നൽകിയിട്ടുള്ള കോണ്ടാക്ട് നമ്പറുകളിൽ  ജോലി സംബന്ധമായ വിവരങ്ങൾക്കു നേരിട്ട് ബന്ധപ്പെടാവുന്നതാണ്.   

We are not a recruiter for multinational companies or overseas jobs, we only inform / share job information available to job seekers through various sources through the internet. Inquire in detail about companies and institutions themselves and their job offers.  You will be taken to the career page of the company / institution by clicking on the links provided here. We do not directly / indirectly interfere / engage in any phase of foreign job recruitment of multinational companies.




Previous Post Next Post