സർക്കാർ-വഴി-യുഎഇയില്‍-തൊഴില്‍-അവസരം

 സർക്കാർ വഴി യുഎഇയില്‍ തൊഴില്‍ അവസരംഎസ്എസ്എല്സിക്കാർക്കും അപേക്ഷിക്കാംതാമസവും വിസയും ഫ്രീ

സർക്കാർ-വഴി-യുഎഇയില്‍-തൊഴില്‍-അവസരം

സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡേപെക്കിന് കീഴില്‍ യുഎഇയിലേക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍. ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ, റീച്ച് ട്രക്ക് ഓപ്പറേറ്റർ, ജനറല്‍ വെയർഹൗസ് ഹെല്‍പ്പർ എന്നീ ഒഴിവുകളിലേക്കാണ് ദുബായിലെ ജബല്‍ അലിയിലേക്ക് ഒഴിവുകള്‍ വന്നിരിക്കുന്നത്. മതിയായ യോഗ്യതയുള്ളവർക്ക് ജുലൈ 31 വരെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം



ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ വിഭാഗത്തില്‍ രണ്ട് മുതല്‍ അഞ്ച് വരെ ഒഴിവുകളാണ് നിലവിലുള്ളത്. ഒരു മണിക്കൂർ ഇടവേളയോടെ 11 മണിക്കൂറായിരിക്കും ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധി ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് മുതല്‍ മൂന്ന് വർഷം വരേയുള്ള ഫ്രീസോണ്‍ വിസയാണ് ലഭിക്കുക. യുഎഇ ലൈസൻസ് നമ്പർ 7 അല്ലെങ്കിൽ 8 അല്ലെങ്കിൽ ഇന്ത്യൻ ലൈസൻസ് ഉള്ളവരായിരിക്കണം അപേക്ഷകർ.


മാസം 2500 മുതല്‍ 3000 വരെ യുഎഇ ദിർഹമായിരിക്കും ശമ്പളം. അതായത് 55,802 മുതല്‍ 66,962 ഇന്ത്യന്‍ രൂപ വരെ. ഇതിന് പുറമെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിലേക്ക് 2023 ജൂലൈ 31-നോ അതിനുമുമ്പോ അയയ്‌ക്കുക.



ജനറല്‍ വെയർഹൗസ് ഹെല്‍പ്പർ വിഭാഗത്തില്‍ 10 മുതല്‍ 15 വരെ ഒഴിവുകളുണ്ട്. മാസം 1200 റിയാലാണ് സാലറി ( 26,784 ഇന്ത്യന്‍ രുപ). ഒരു മണിക്കൂർ ഇടവേളയോടെ 11 മണിക്കൂറാണ് ഈ വിഭാഗത്തിലും ജോലി. ആഴ്ചയില്‍ ഒരു ദിവസം അവധിയും ലഭിക്കും. ഇതോടൊപ്പം തന്നെ താമസം, ഗതാഗതം, മെഡിക്കൽ, വിസ, വിമാന ടിക്കറ്റ് (രണ്ട് വർഷത്തിലൊരിക്കൽ) എന്നിവയും യുഎഇ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.


പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ്ടുവാണ് യോഗ്യത. ഉദ്യോഗാർത്ഥികള്‍ ആവശ്യമായ ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. 

ഈ ഒഴിവിലേക്ക് നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും jobs@odepc.in എന്ന വിലാസത്തിലേക്ക് 2023 ജൂലൈ 31-നോ അതിനുമുമ്പോ അയയ്‌ക്കുക.

----------------------------------------------------------------------------------------

ALFA CAREERS DECLARATION

IMPORTANT NOTE :



ഞങ്ങൾ മൾട്ടി നാഷണൽ കമ്പനികളുടെയോ, വിദേശ ജോലികളുടെയോ റിക്രൂട്ടർ അല്ല, പകരം ഞങ്ങൾ ഇന്റർനെറ്റ് വഴി നാനാവിധമായ സോഴ്‌സുകളിലൂടെ ലഭ്യമായ ജോലി വിവരങ്ങൾ  ഉദ്യോഗാർത്ഥികൾക്കായി അറിയിക്കുന്നു / പങ്കിടുന്നു, എന്ന് മാത്രം.  


ഇന്റർനെറ്റിൽ നിന്നും, ജോലി സംബന്ധമായ നിരവധി വാട്സ്ആപ്പ് ഗ്രുപ്പുകളിൽ നിന്നും നിങ്ങൾക്കായി  ഏറ്റവും പുതിയ ജോലികളും, അറിയിപ്പുകളും  ഞങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. ഇന്റർനെറ്റിലൂടെ ലഭിക്കുന്ന ഇത്തരം വാർത്തകളുടെയും വിവരങ്ങളുടെയും യാഥാർഥ്യത്തെക്കുറിച്ചു ജോലിക്കു അപേക്ഷിക്കുന്നതിനു മുൻപായിട്ടു നിങ്ങൾ വ്യക്തത വരുത്തേണ്ടതാണ്.


മേൽ പ്രസ്താവിച്ച  കാര്യങ്ങളിലൊന്നും ഞങ്ങൾക്ക്/ ആൽഫാ കരിയേഴ്‌സിന് യാതൊരു ഉത്തരവാദിത്തവും ഉണ്ടാവുന്നതല്ല. 


ഞങ്ങൾ നേരിട്ടോ അല്ലാതെയോ മൾട്ടി നാഷണൽ കമ്പനികളുടെ, വിദേശ ജോലി റിക്രൂട്ട്മെൻറിൻറെ ഒരു ഘട്ടത്തിലും ഇടപെടുന്നില്ല / ഏർപ്പെടുന്നില്ല. നിങ്ങൾ സ്വയം കമ്പനികളെയും സ്ഥാപനങ്ങളെയും അവരുടെ ജോലി ഓഫറുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുക, 


ഇവിടെ നൽകിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് കമ്പനിയുടെ / സ്ഥാപനങ്ങളുടെ   കരിയർ പേജിലേക്ക് എത്തും. അല്ലെങ്കിൽ ഇവിടെ നൽകിയിട്ടുള്ള കോണ്ടാക്ട് നമ്പറുകളിൽ  ജോലി സംബന്ധമായ വിവരങ്ങൾക്കു നേരിട്ട് ബന്ധപ്പെടാവുന്നതാണ്.   

We are not a recruiter for multinational companies or overseas jobs, we only inform / share job information available to job seekers through various sources through the internet. Inquire in detail about companies and institutions themselves and their job offers.  You will be taken to the career page of the company / institution by clicking on the links provided here. We do not directly / indirectly interfere / engage in any phase of foreign job recruitment of multinational companies.



Previous Post Next Post