Latest Post-Office-Jobs and other Kerala Jobs

 Post-Office-Jobs and other Kerala Jobs-5/May-2022

Post Office Jobs, Employment Jobs Kerala, Kerala PSC Jobs

Post-Office-Jobs and other Kerala Jobs




പത്താം ക്ലാസ് പാസായവരാണോ നിങ്ങള്‍; 

പോസ്റ്റ് ഓഫീസില്‍ അവസരംഅപേക്ഷിക്കേണ്ടത് ഇങ്ങനെ

പോസ്റ്റ് ഓഫീസ് ഓഫ് ഇന്ത്യയുടെ ഗ്രാമീണ്ദേവ് സേവക് ( ജി ഡി എസ് ) തസ്തികയിലേക്കുള്ള ഒഴിവുകള്പ്രഖ്യാപിച്ചു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാര്ത്ഥികള്‍ indiapostgdsonline.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ജിഡിഎസ് തസ്തികയിലേക്ക് അപേക്ഷിക്കാന്താല്പ്പര്യമുള്ള ഉദ്യോഗാര്ത്ഥികള്പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷകരുടെ പ്രായം 40 വയസ്സില്കൂടരുത് .

 

ജി ഡി എസ് പോസ്റ്റിനുള്ള രജിസ്ട്രേഷന്‍ 2022 മെയ് 2 തിങ്കളാഴ്ച ആരംഭിച്ചു, രജിസ്ട്രേഷനുള്ള അവസാന തീയതി 2022 ജൂണ്‍ 5 ആണ്. ഉദ്യോഗാര്ത്ഥി ഗണിതത്തിലും ഇംഗ്ലീഷിലും വിജയിച്ച പത്താം ക്ലാസിലെ സെക്കന്ഡറി സ്കൂള്പരീക്ഷ പാസായ സര്ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രദേശിക ഭാഷ നിര്ബന്ധമായും അറിഞ്ഞിരിക്കണം. സൈക്ലിംഗ് അറിഞ്ഞിരിക്കണം. ഒരു സ്കൂട്ടറോ മോട്ടോര്സൈക്കിളോ ഓടിക്കാന്പരിജ്ഞാനമുള്ള ഒരു ഉദ്യോഗാര്ത്ഥിയുടെ കാര്യത്തില്‍, അത് സൈക്ലിംഗിനെക്കുറിച്ചുള്ള അറിവായി കണക്കാക്കാം . 100 രൂപയാണ് അപേക്ഷ ഫീസ്.

 

 

ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ വി ടി എസ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക ഒഴിവ്. ഈഴവ മുൻഗണനാ (ഇവരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെയും പരിഗണിക്കും) വിഭാഗക്കാർക്കാണ് അർഹത. യോഗ്യത: ടൂൾ ആന്റ് ഡൈ മേക്കിങ്ങിൽ എൻ സി വി ടി സർട്ടിഫിക്കറ്റും ഏഴ് വർഷത്തെ പ്രവൃത്തി പരിചയവും / മെക്കാനിക്കൽ അല്ലെങ്കിൽ ടൂൾ ആന്റ് ഡൈയിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും / എഞ്ചിനീയറിംഗിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം 18 മുതൽ 41 വയസ് വരെ ( നിയമാനുസൃത ഇളവ് ബാധകം ) നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത , തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 7ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04842312944

 



റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ അവസരം

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ അന്യത്ര സേവന വ്യവസ്ഥയിൽ റിസർച്ച് ഓഫീസർ തസ്തികയിൽ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എം ഫി , പി എച്ച് ഡി യോഗ്യതകൾ അഭിലഷണീയം . താൽപ്പര്യമുള്ളവർ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. അപേക്ഷകൾ മേയ് 5 നകം റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ ലഭിക്കണം. കോ-ഓർഡിനേറ്റർ , റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി. ., തിരുവനന്തപുരം-695034. എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. -മെയിൽ: keralarusa@gmail.com, ഫോൺ: 0471-2303036.

 



ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സ്

സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കുക്കറി , ബേക്കറി ആൻഡ് കൺഫെക്ഷണറി, ഫുഡ് പ്രിസർവേഷൻ എന്നീ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്സ് ആരംഭിക്കുന്നു. മെയ് 9 മുതൽ 14 ദിവസത്തേക്കാണ് കോഴ്സ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0484 2558385, 9188133492.

 

അപേക്ഷ ക്ഷണിച്ചു.

കേരള സര്ക്കാര് പൊതുമേഖലാ സ്ഥാപനമായ കെല്ട്രോണിന്റെ ആലുവ നോളഡ്ജ് സെന്ററിലെ ലോജിസ്റ്റിക്സ് സപ്ലൈ ചെയിന് മാനേജ്മെന്റില് ഒരു വര്ഷത്തെ പ്രൊഫഷണല് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക് സ്ഥാപനങ്ങളില് ഇന്റേണ്ഷിപ്പ്

കോഴ്സിലേക്കുള്ള യോഗ്യത പ്ലസ് ടു ആണ്. വിദ്യാര്ത്ഥികള്ക്ക് പര്യാപ്തമായ രീതിയില് രൂപകല്പ്പന ചെയ്തിരിക്കുന്ന കോഴ്സിന്റെ വിശദ വിവരങ്ങള് അറിയാന് കെല്ട്രോണ് നോളഡ്ജ് സെന്റര്, രണ്ടാം നില, സന്തോ കോംപ്ലക്സ്, റെയില്വേ സ്റ്റേഷന് റോഡ്, പംമ്പ് ജംഗ്ഷനു സമീപം, ആലുവ എന്ന വിലാസത്തിലോ 8036802304 എന്ന നമ്പറിലോ ബന്ധപ്പെടുക.




Download Alfa Careers App Now



 




Previous Post Next Post