യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 347 സ്പെഷ്യലിസ്റ്റ് ഓഫീസർ; ഇപ്പോൾ അപേക്ഷിക്കാം...
വിവിധ വിഭാഗങ്ങളിൽ സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലായി റിപ്പോർട്ട് ചെയ്തിട്ടുള്ള 347 ഒഴിവുകളിലേക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം
അപേക്ഷിക്കാനായി unionbankofindia.co.in സന്ദർശിക്കുക
ആകെ ഒഴിവുകൾ 347
അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 3
347 Specialist Officer Vacancies in Union Bank of India,
Apply Now
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 347 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താൽപ്പര്യമുള്ളവർക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ unionbankofindia.co.in സന്ദർശിക്കുക.
തെരഞ്ഞെടുക്കപ്പെടുന്നവരെ രാജ്യത്തെ ഏതെങ്കിലും ബ്രാഞ്ചുകളിലോ ഓഫീസിലോ നിയമിക്കും. അതിനാൽ ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. സെപ്റ്റംബർ 3 ആണ് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവാസാന തീയതി.
ഒഴിവുകൾ
സീനിയർ മാനേജർ (റിസ്ക്)- 60 ഒഴിവുകൾ
മാനേജർ (റിസ്ക്)- 60 ഒഴിവുകൾ
മാനേജർ (സിവിൽ എഞ്ചിനീയർ)- 7 ഒഴിവുകൾ
മാനേജർ (ആർക്കിടെക്ട്)- 7 ഒഴിവുകൾ
മാനേജർ (ഇലക്ട്രിക്കൽ എഞ്ചിനീയർ)- 2 ഒഴിവുകൾ
മാനേജർ (പ്രിന്റിംഗ് ടെക്നോളജിസ്റ്റ്)- 1 ഒഴിവ്
മാനേജർ (ഫോറക്സ്)- 50 ഒഴിവുകൾ
മാനേജർ (ചാർട്ടേർഡ് അക്കൗണ്ടന്റ്)- 14 ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ (ടെക്നിക്കൽ ഓഫീസർ)- 26 ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ (ഫോറക്സ്)- 120 ഒഴിവുകൾ
സീനിയർ മാനേജർ- 30 മുതൽ 40 വയസു വരെ
മാനേജർ- 25 മുതൽ 35 വയസു വരെ
എ.എം- 20 മുതൽ 30 വയസും വരെ
ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്ക്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം ഫീസടയ്ക്കാം. ഫോട്ടോ, ഒപ്പ് തുടങ്ങിയവ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ജനറൽ, ഇ.ഡബ്ള്യൂ.എസ്, ഒ.ബി.സി വിഭാഗക്കാർക്ക് 850 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഓരോ തസ്തികയിലേക്കും അപേക്ഷിക്കാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.