ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാൻസിൽ ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 5
കൊമേഴ്സ്, എക്കണോമിക്സ്, ബിസിനസ് മാനേജ്മെന്റ്, ഇൻഫൊമേഷൻ ടെക്നോളജി, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാത്ത് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം
Recruitment of “Junior Executive”
ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കൊമേഴ്സ്, എക്കണോമിക്സ്, ബിസിനസ് മാനേജ്മെന്റ്, ഇൻഫൊമേഷൻ ടെക്നോളജി, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങളിൽ 60 ശതമാനത്തിൽ കുറയാതെ മാർക്കോടെ ബിരുദം പാസായവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. അപേക്ഷിക്കുന്നവർ 28 വയസിൽ കവിയാൻ പാടില്ല. 2021 ജൂൺ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ഓഗസ്റ്റ് 29 നാണ് ഓൺലൈൻ പരീക്ഷ. ചെന്നൈ, കൊൽക്കത്ത, മുംബൈയ്, ന്യൂ ഡൽഹി എന്നീവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖമുണ്ടായിരിക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഓൺലൈൻ പരീക്ഷ.