Offset Printing Technology Course-2021, Apply Now

 Apply Now for Offset Printing Technology Course





ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിംഗും (സി-ആപ്റ്റ്) സംയുക്തമായി നടത്തുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം.  

പട്ടികജാതി, പട്ടികവര്‍ഗ, മറ്റര്‍ഹ വിഭാഗകാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ടാകും.  പഠനക്കാലയളവില്‍ സ്റ്റൈപന്റും ലഭിക്കും.  ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യവും ലഭിക്കും.


തിരുവനന്തപുരം (0471-2474720), 

എറണാകുളം (0484-2605322), 

കോഴിക്കോട് (0495-2356591) 

എന്നീ കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്.  അപേക്ഷാ ഫോറം 100 രൂപയ്ക്ക് അതാത് സെന്ററുകളില്‍ നിന്നും നേരിട്ടും 

മണി ഓര്‍ഡറായി 130/- രൂപ മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ക്ഷ ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേ കോട്ട, തിരുവനന്തപുരം -695 024 എന്ന വിലാസത്തില്‍ ലഭിയ്ക്കണം.  

വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, സി-ആപ്റ്റിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കാമെന്ന് സി-ആപ്റ്റ് ഡയറക്ടര്‍ അറിയിച്ചു.  


വിശദ വിവരങ്ങള്‍ക്ക് 0471-2474720, 04171 - 2467728





Previous Post Next Post