ബാങ്കിങ് ജോലി നോക്കുന്നവർക്ക് സുവർണ്ണാവസരം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്) നടത്തുന്ന ക്ലാർക്ക് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
- അപേക്ഷിക്കാനായി ibps.in സന്ദർശിക്കുക
- അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 1
- ഫീസ് ഓൺലൈനായി അടയ്ക്കുക
ഓഗസ്റ്റ് 1 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.
അപേക്ഷയിൽ തിരുത്തലുകൾ വരുത്താനും ഓൺലൈനായി ഫീസടയ്ക്കാനും അപേക്ഷയുടെ പ്രിൻ്റ് എടുക്കാനുമുള്ള അവസാന തീയതിയും ഓഗസ്റ്റ് 1 ആണ്.
2പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികയിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്ക്ക് (CWE) അപേക്ഷ ക്ഷണിച്ചു. 5830 ഒഴിവുകളാണ് പ്രതീക്ഷിക്കു ന്നത്. ഓണ്‍ലൈൻ പരീക്ഷയാണ് നടത്തുന്നത്. ഓഗസ്റ്റ്/ സെപ്റ്റം ബർ/മാസത്തിൽ പ്രിലിമിനറി പരീക്ഷ നടക്കും. 11 പൊതുമേഖലാ ബാങ്കുകൾക്കൊപ്പം മറ്റേതെങ്കിലും ബാങ്കിനും ധനകാര്യ സ്ഥാപനത്തിനും ഇതുവഴി തെരഞ്ഞെടുപ്പ് നടത്താൻ അവസരമുണ്ട്. ബിരുദധാരികൾക്കാണ് അവസരം. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുക.
തെരഞ്ഞെടുപ്പ്:
ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണ് ആദ്യ തെരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഐബിപിഎസ് നടത്തുന്ന കോമണ്‍ ഇന്റർവ്യൂ ഉണ്ടാകും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. അലോട്ട്മെന്റ് വിവരങ്ങൾ ഐബിപിഎസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
4ക്ലാർക്ക് തസ്തികയിലെ നിയമനങ്ങൾ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിന്റെ അടിസ്ഥാനത്തിലായതിനാൽ ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിനു ബാധകമായ പരീക്ഷാകേന്ദ്രത്തിൽ വേണം പൊതുപരീക്ഷ എഴുതാൻ.
യോഗ്യത:
അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുള്ളവരായിരിക്കണം. കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹൈസ്കൂൾ/കോളജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒൗദ്യോഗിക ഭാഷാപരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്.
പ്രായം:
20-28 വയസ്. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. വിമുക്തഭടൻമാർക്ക് നിയമപ്രകാരം ഇളവു ലഭിക്കും.
സംസ്ഥാനത്തെ ആറു നഗരങ്ങളിലുൾപ്പെടെ രാജ്യത്തെ നൂറിലേറെ കേന്ദ്രങ്ങളിലായാണു പരീക്ഷ നടത്തുന്നത്. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രങ്ങൾ. ലക്ഷദ്വീപുകാർക്ക് കവരത്തിയിൽ പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷാഫീസ്:
850 രൂപ. പട്ടികവിഭാഗം, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് 175 രൂപ മതി. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന ഓണ്‍ലൈനിലൂടെയും അല്ലെങ്കിൽ സിബിഎസ് സൗകര്യമുള്ള ബാങ്ക് ശാഖകളിലൂടെ ഓണ്‍ലൈനായും ഫീസടയ്ക്കാം. ഓണ്‍ലൈനായി ഫീസടയ്ക്കുന്പോൾ അതിനുള്ള നിർദേശങ്ങൾ സ്ക്രീനിൽ ലഭിക്കും. ട്രാൻസാക്ഷൻ പൂർത്തിയാകുന്പോൾ ലഭിക്കുന്ന ഇ-രസീതിന്റെ പ്രിന്റെടുക്കണം.
അപേക്ഷ:
www.ibps.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. നിർദേശങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അപേക്ഷകർക്ക് ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം.
ഓഗസ്റ്റ് ഒന്ന് വരെ അപേക്ഷ സമർപ്പി ക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ib ps.in