+2, VHSC Results, ഈ വെബ്​സൈറ്റ്​, ആപ്പുകൾ വഴി ഫലമറിയാം

 പ്ലസ്​ ടു, വി.എച്ച്​.എസ്​.ഇ ഫലം ഇന്ന്​; റിസൾട്ടുകൾ ഈ വെബ്സൈറ്റുകളിൽ ലഭ്യമാകും




രണ്ടാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷഫലം ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നിന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാല് മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഫലമറിയാം.

അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഫലം പൂര്‍ത്തിയാക്കിയത്. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന.

കഴിഞ്ഞവർഷം 85.13 ശതമാനമായിരുന്നു വിജയം. ഹയർസെക്കൻഡറി പരീക്ഷയുടെ ചരിത്രത്തിലെ ഉയർന്ന വിജയമാകും ഇത്തവണത്തേത്. മുഴുവൻ മാർക്ക് നേടിയവരുടെയും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരുടെയും എണ്ണത്തിലും വർധനയുണ്ടാകും. കഴിഞ്ഞവർഷം 234 വിദ്യാർഥികൾ മുഴുവൻ മാർക്കും 18,510 പേർ മുഴുവൻ വിഷയത്തിലും എ പ്ലസും നേടിയിരുന്നു. ഈ  വർഷം 4,46,471 പേരാണ് പരീക്ഷയെഴുതിയത്.



മൊബൈൽ ആപ്ലിക്കേഷനുകൾ: Saphalam2021,  iExaMs-Kerala

സഫലം ആപ്പ് വഴിയും റിസൾട്ട് ലഭ്യമാണ്. ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക CLICK


ഫലമറിയാവുന്ന വെബ്സൈറ്റുകൾ:

 www.keralaresults.nic.in ,

www.dhsekerala.gov.in,

www.prd.kerala.gov.in,

www.results.kite.kerala.gov.in,

www.kerala.gov.in.





Previous Post Next Post