1110 Apprentice Vacancies in PowerGrid, Apply Now

 പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 1110 അപ്രന്റിസ് ഒഴിവ്



കേരളത്തില്‍ 21 ഒഴിവ്. സതേണ്‍ റീജന്‍ II-ലാണ് കേരളം ഉള്‍പ്പെടുന്നത്

ഊര്‍ജമന്ത്രാലയത്തിന് കീഴിലുള്ള മഹാരത്‌ന കമ്പനിയായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 1110 അപ്രന്റിസ് ഒഴിവ്. വിവിധ റീജണുകളിലാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. കേരളത്തില്‍ 21 ഒഴിവ്. സതേണ്‍ റീജന്‍ II-ലാണ് കേരളം ഉള്‍പ്പെടുന്നത്.


ഒഴിവുകള്‍


കോര്‍പ്പറേറ്റ് സെന്റര്‍ ഗുരുഗ്രാം-44 •നോര്‍ത്തേണ്‍ റീജന്‍ I (ഡല്‍ഹി-13, ഹരിയാണ-50, ഉത്തര്‍പ്രദേശ്-17, രാജസ്ഥാന്‍-43, ഉത്തരാഖണ്ഡ്-11)-134 •നോര്‍ത്തേണ്‍ റീജന്‍ II (ജമ്മു ആന്‍ഡ് കശ്മീര്‍-21, ഹരിയാണ-20, പഞ്ചാബ്-32, ഹിമാചല്‍പ്രദേശ്-8, ചണ്ഡീഗഢ്-2)-83 •നോണ്‍ത്തേണ്‍ റീജന്‍ III (ഉത്തര്‍പ്രദേശ്-90, ഉത്തരാഖണ്ഡ്-6)-96, ഈസ്റ്റേണ്‍ റീജന്‍-I (ബിഹാര്‍-52, ജാര്‍ഖണ്ഡ്-30)-82 •ഈസ്റ്റേണ്‍ റീജന്‍ II (വെസ്റ്റ് ബംഗാള്‍-66, സിക്കിം-8)-74 •നോര്‍ത്ത് ഈസ്റ്റേണ്‍ റീജന്‍ (അരുണാചല്‍പ്രദേശ്-33, അസം-45, മണിപ്പുര്‍-10, മേഘാലയ-13, മിസോറം-6, നാഗാലാന്‍ഡ്-9, ത്രിപുര-11)-127, ഒഡിഷ പ്രോജക്ട്‌സ്-53, വെസ്റ്റേണ്‍ റീജന്‍ (മഹാരാഷ്ട്ര-64, ചത്തീസ്ഗഢ്-40, മധ്യപ്രദേശ്-4, ഗോവ-4)-112 *വെസ്റ്റേണ്‍ റീജന്‍ II (മധ്യപ്രദേശ്-57, ഗുജറാത്ത്-58)-115 •സതേണ്‍ റീജന്‍ (ആന്ധ്രാപ്രദേശ്-43, തെലങ്കാന-33)-76 •സതേണ്‍ റീജന്‍ II (കര്‍ണാടക-34, തമിഴ്‌നാട്-59, കേരള-21)-114.


വിഷയങ്ങള്‍


ഗ്രാജ്വേറ്റ് ഇലക്ട്രിക്കല്‍, ഗ്രാജ്വേറ്റ് സിവില്‍, ഗ്രാജ്വേറ്റ് കംപ്യൂട്ടര്‍ സയന്‍സ്, ഗ്രാജ്വേറ്റ് ഇലക്ട്രോണിക്‌സ്/ടെലികോം, ഡിപ്ലോമ സിവില്‍, ഡിപ്ലോമ ഇലക്ട്രിക്കല്‍, എച്ച്.ആര്‍. എക്‌സിക്യുട്ടീവ്, ഐ.ടി.ഐ. ഇലക്ട്രിക്കല്‍.


അപേക്ഷ


വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.powergridindia.com  കാണുക. അപേക്ഷിക്കുന്നതിനുമുന്‍പായി www.apprenticeshipindia.org അല്ലെങ്കില്‍ www.portal.mhrdnats.gov.in   ല്‍ രജിസ്റ്റര്‍ചെയ്തിരിക്കണം. 

അവസാന തീയതി: ഓഗസ്റ്റ് 20.


യോഗ്യത

ഗ്രാജ്വേറ്റ് വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്./ബി.എസ്സി. എച്ച്.ആര്‍. എക്‌സിക്യുട്ടീവ് വിഭാഗത്തില്‍ എം.ബി.എ. (എച്ച്.ആര്‍.)/എം.എസ്.ഡബ്ല്യു./പേഴ്‌സണല്‍ മാനേജ്‌മെന്റ് അല്ലെങ്കില്‍ പേഴ്‌സണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ. മറ്റ് വിഷയങ്ങളില്‍ ബന്ധപ്പെട്ട ഡിപ്ലോമ/ഐ.ടി.ഐ







Previous Post Next Post