ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സൗജന്യ പി.എസ്.സി കോച്ചിംഗ്

 അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 16 ആണ്



കേരള പി.എസ്.സിക്ക് പുറമെ കേന്ദ്ര സർവീസുകളിലേക്കുള്ള മത്സര പരീക്ഷകൾ, ആർ.ആർ.ബി എന്നിവയിലേക്കുള്ള പരീക്ഷൾക്കായും പരിശീലനം നടത്തുന്നു. 



ശ്രദ്ധിക്കുക :  

             കോച്ചിംഗ് നടത്തുന്നത് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം

             അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 16

 

 

 

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സൗജന്യ പി എസ് സി പരിശീലനം ആരംഭിക്കുന്നു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലാണ് പി എസ് സി പരിശീലനം ആരംഭിക്കുന്നത്. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ, ആർ ആർ ബി എന്നിവർ നടത്തുന്ന മത്സര പരീക്ഷകൾക്ക് വേണ്ടിയുള്ള പരിശീലന കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

 

ഓൺലൈൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പഠനം തികച്ചും സൗജന്യമായിരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് എന്നീ വിഭാഗങ്ങൾക്കും മറ്റു ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്കുമായാണ് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത്. ആറുമാസമാണ് പരിശീലനത്തിന്റെ കാലാവധി.


എസ് എസ് എൽ സി മിനിമം യോഗ്യതയുള്ളവരുമായിരിക്കണം. 

അപേക്ഷകൾ വ്യക്തിഗത വിവരങ്ങൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയോടൊപ്പം ജൂൺ 16ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷിക്കുക. 

വിശദ വിവരങ്ങൾക്കായി 9400976839, 9037902372, 9961147120 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 


Previous Post Next Post