നാഷണൽ വാട്ടർ ഡവലപ്മെന്റ് ഏജൻസിയിലെ വിവിധ ഒഴിവുകളിലേക്ക് ഓൺലൈനായി ജൂണ്‍ 25 വരെ അപേക്ഷിക്കാം..

 

നാഷണൽ വാട്ടർ ഡവലപ്മെൻ്റ് ഏജൻസി


ജൂനിയർ എഞ്ചിനീയർ (സിവിൽ), ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രാഫർ ഗ്രേഡ്, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്

 


ശ്രദ്ധിക്കുക :  

             അപേക്ഷിക്കാനായി nwda.gov.in സന്ദർശിക്കുക

             ആകെ ഒഴിവുകൾ 62

             അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 25

 

 

നാഷണൽ വാട്ടർ ഡവലപ്മെന്റ് ഏജൻസി (NWDA) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.ഡബ്ള്യൂ.ഡി.എയുടെ ആസ്ഥാനത്തേക്കും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഓഫീസുകളിലേക്കുമാണ് നിയമനം നടത്തുന്നത്. അപേക്ഷ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ജൂൺ 25 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ളവർക്ക് എൻ.ഡബ്ള്യൂ.ഡി.എയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം.

 


ജൂനിയർ എൻജിനീയർ (സിവിൽ)-16യോഗ്യത: സിവിൽ എൻജിനീയറിങ് ഡിപ്ലോമ. ബിരുദം അല്ലെങ്കിൽ തത്തുല്യം അഭിലഷണീയം: 18-27 വയസ്സ്.


ഹിന്ദി ട്രാൻസ്ലേറ്റർ-1: ഹിന്ദി ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ഹിന്ദി ഒരു വിഷയമായി ബിരുദതലത്തിൽ പഠിച്ചിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം. ഹിന്ദിയും ഇംഗ്ലീഷും ബിരുദതലത്തിൽ പഠിച്ചിരിക്കണം.ഹിന്ദി-ഇംഗ്ലീഷ് ട്രാൻസ്ലേഷൻ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം: 21-30 വയസ്സ്.


ജൂനിയർ അക്കൗണ്ട്സ് ഓഫീസർ-5: കൊമേഴ്സ് ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. സി.എ./ഐ.സി.ഡബ്ല്യു.എ./ കമ്പനി സെക്രട്ടറി യോഗ്യതയുള്ളവർക്ക് മുൻഗണന: 21-30 വയസ്സ്.


അപ്പർ ഡിവിഷൻ ക്ലാർക്ക്-12ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം: 18-27 വയസ്സ്.


സ്റ്റെനോഗ്രാഫർ ഗ്രേഡ് II-5പ്ലസ്ടു പാസായിരിക്കണം. ഷോർട്ഹാൻഡ് അറിഞ്ഞിരിക്കണം: 18-27 വയസ്സ്.


ലോവർ ഡിവിഷൻ ക്ലാർക്ക്-23പ്ലസ്ടു പാസായിരിക്കണം. ടൈപ്പിങ്ങിൽ ഇംഗ്ലീഷിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം: 18-27 വയസ്സ്.

 

 

ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 840 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, വനിതകൾ, ഇ.ഡബ്ള്യൂ.എസ്, ഭിന്നശേഷിക്കാർ എന്നിവർക്ക് 500 രൂപ അടച്ചാൽ മതിയാകും. ജൂനിയർ എ‍ഞ്ചിനീയർ, ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ. യു.ഡി.സി തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയുണ്ടാകും.

 

സ്റ്റെനോഗ്രാഫർ ഗ്രേഡ് 2, എൽ.‍ഡി.സി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് പുറമെ സ്കിൽ ടെസ്റ്റുമുണ്ടാകും. (ഷോർട്ട് ഹാൻഡ് / ടൈപ്പിംഗ്).

 

ഓൺലൈൻ ആയി അപേക്ഷിക്കുവാൻ ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക 

Click here to Apply Online



ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യത അടക്കമുള്ളവ പരിശോധിക്കാനും അപേക്ഷിക്കാനുമായി എൻ.ഡബ്ള്യൂ.ഡി.എ വെബ്സൈറ്റായ  http://nwda.gov.in/content/index.php   സന്ദർശിക്കുക.


Click here To Read Vacancy Details 










Previous Post Next Post