പഞ്ചാബ് നാഷണൽ ബാങ്കിന്റെ തിരുവനന്തപുരം സർക്കിളിൽ നിരവധി ഒഴിവുകൾ

 തിരുവനന്തപുരംകൊല്ലംപത്തനംതിട്ടകോട്ടയംആലപ്പുഴഇടുക്കി എന്നീ ജില്ലകളിലായാണ് ഒഴിവുള്ളത്പത്താം ക്ലാസ് പാസാവാത്ത 18നു 24നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

പഞ്ചാബ് നാഷണൽ ബാങ്കിന്റെ തിരുവനന്തപുരം സർക്കിളിൽ നിരവധി ഒഴിവുകൾ

ഹൈലൈറ്റ്:

അപേക്ഷ Deputy Circle Head, HRD Department, Punjab National Bank, Circle Office Trivandrum, Vyshanvi Tower, by Pass Road Ambalathara, Thiruvananthapuram - 695026 എന്ന വിലാസത്തിൽ ലഭിക്കണം

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 17

 

 

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ തിരുവനന്തപുരം സർക്കിളിൽ ഒഴിവുള്ള സ്വീപ്പർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

 

തിരുവനന്തപുരം- 6 ഒഴിവ്

പത്തനംതിട്ട- 4 ഒഴിവ്

കൊല്ലം- 5 ഒഴിവ്

കോട്ടയം- 4 ഒഴിവ്

ഇടുക്കി- 2 ഒഴിവ്

ആലപ്പുഴ- 2 ഒഴിവ്

എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

അപേക്ഷകർ പത്താം ക്ലാസ് പാസായവരാകാൻ പാടില്ല. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയില്ല. അക്ഷരാഭ്യാസമില്ലാത്തവർക്കും അപേക്ഷിക്കാം. പഞ്ചാബ് നാഷണൽ ബാങ്ക് സ്വീപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസും ഉയർന്ന പ്രായപരിധി 24 വയസുമാണ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കില്ല.

 

ഓഫ്ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ Deputy Circle Head, HRD Department, Punjab National Bank, Circle Office Trivandrum, Vyshanvi Tower, by Pass Road Ambalathara, Thiruvananthapuram - 695026 എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷാ കവറിന് മുകളിലായി Recruitment of Part Time Sweepers - 2020-21 എന്നെഴുതണം.


Previous Post Next Post