PERSONAL ASSISTANT (GRADE II) TO JUDGE
കേരള ഹൈകോടതി ജഡ്ജിമാർക്കായി സെക്കൻഡ് ഗ്രേഡ് പേഴ്സനൽ
അസിസ്റ്റൻറുമാരെ റിക്രൂട്ട് ചെയ്യുന്നു.
ബിരുദമുള്ളവർക്കു അപേക്ഷിക്കാം.
ശമ്പളനിരക്ക് 27,800-59,400 രൂപ.
ആകെ 23 ഒഴിവുകളാണുള്ളത്.
(സംവരണ ഒഴിവുകൾ എസ്.ടി-2, എസ്.സി-5, നാടാർ എസ്.ഐ.യു.സി-1, എസ്.സി കൺവെർട്ട്സ് ക്രിസ്റ്റ്യാനിറ്റി
-1, ഹിന്ദു നാടാർ -1, മുസ്ലിം-3, വിശ്വകർമ-1, ഇ.ടി.ബി-2). വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക
വിജ്ഞാപനം www.hckrecruitment.nic.in
ൽ ലഭ്യമാണ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ കേരളത്തിലെ വാഴ്സിറ്റി അംഗീകരിച്ച ബാച്ചിലേഴ്സ്
ബിരുദം. കെ.ജി.ടി.ഇ ടൈപ്റൈറ്റിങ് ഇംഗ്ലീഷ് ഹയർ, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ് ഹയർ, കമ്പ്യൂട്ടർ
വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റ് അഭിലഷണീയം.
പ്രായ പരിധി
അപേക്ഷകർ 1984 ജനുവരി രണ്ടിനും
2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം
പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
എസ്.സി/എസ്.ടി വിഭാഗക്കാർക്ക്
അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷഫീസ് 500 രൂപ. പട്ടികജാതി/വർഗക്കാർക്കും
തൊഴിൽരഹിത ഭിന്നശേഷിക്കാർക്കും ഫീസില്ല.
വിജ്ഞാപനത്തിലെ നിർദേശങ്ങൾ
പാലിച്ച് അപേക്ഷ ഓൺലൈനായി ജനുവരി 29നകം സമർപ്പിക്കണം.
ഡിക്റ്റേഷൻ ടെസ്റ്റ്, വ്യക്തിഗത
അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
ഇതോടൊപ്പം അപേക്ഷിക്കാവുന്ന ഹൈകോടതിയിലെ മറ്റ് ചില
തസ്തികകൾ ചുവടെ:
പ്ലംബർ -ഒഴിവ് 2. ശമ്പളനിരക്ക്
18,000-41,500. കെയർടേക്കർ -ഒഴിവ് -1, ശമ്പളനിരക്ക് 18,000-41,500. ഓൺലൈൻ അപേക്ഷ ജനുവരി
29 വരെ.
കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്
ഗ്രേഡ്-2, ഒഴിവ് -1, ശമ്പളനിരക്ക് 26,500-56,700 രൂപ (പട്ടികജാതിക്കാർക്ക്), ലിഫ്റ്റ്
ഓപറേറ്റർ -ഒഴിവ് -1, ശമ്പളനിരക്ക് 18,000-41,500 രൂപ (ഭിന്നശേഷിക്കാർക്ക്) ഓൺലൈൻ അപേക്ഷ
ജനുവരി 18 വരെ.
To See Official Notification Click here
Get Latest Educational, Private - Govt. Job News & Updates
▶️എല്ലാത്തരം സ്വകാര്യ, സർക്കാർ മേഖലകളിലെയും
വിദ്യാഭ്യാസ- തൊഴിൽ വാർത്തകളും, അറിയിപ്പുകളും ലഭിക്കാൻ ആൽഫാ ജോബ്സ് വാട്സ്ആപ് ഗ്രുപ്പിൽ ജോയിൻ ചെയ്യൂ
ജോലി അന്വേഷിക്കുന്നവർക്ക് ഉപകരിക്കട്ടെ, ഷെയർ ചെയ്യൂ..