Join Now NIOS SSLC / +2 Courses , 20201 April - Examination.

 Join Now  NIOS SSLC / +2 Courses , 20201 April - Examination.


എസ്എസ്എൽസി/ പ്ലസ് ടു സീനിയർ സെക്കൻഡറി കോഴ്സ്

ഏപ്രിൽ ഒക്ടോബർ എക്സാമിനേഷൻ

 

കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിന്റെ നിയന്ത്രണത്തിലുള്ള പരീക്ഷയിലാണ് വിദ്യാർഥികൾ പങ്കെടുക്കേണ്ടത്.

എല്ലാ വർഷവും ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലായി രണ്ടുതവണ അഖിലേന്ത്യാതലത്തിൽ പരീക്ഷ നടത്തപ്പെടുന്നു. സംസ്ഥാന സർക്കാരിൻറെ എസ്എസ്എൽസി /  പ്ലസ് ടു പാസായാൽ ചെയ്യാവുന്ന എല്ലാ അംഗീകൃത കോഴ്സുകൾക്കും, ജോലികൾക്കും അപേക്ഷിക്കാവുന്നതാണ്. പ്ലസ് ടു വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെഡിക്കൽ. എൻജിനീയറിംഗ് കോഴ്സുകൾ തുടങ്ങി എല്ലാ പ്രൊഫഷണൽ കോഴ്സുകൾക്കും അപേക്ഷിക്കാൻ യോഗ്യരാണ്. ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റികളും ഈ കോഴ്സുകൾ അംഗീകരിച്ചിട്ടുണ്ട്. പി എസ് സി ജോലികൾക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത പ്ലസ്ടു ആക്കിയിരിക്കുന്ന സാഹചര്യത്തിൽ പ്ലസ് ടു പാസാകേണ്ടതിന്റെ  പ്രാധാന്യം വർദ്ധിച്ചിരിക്കുകയാണ്. ഈ കോഴ്സ്  ചെയ്യുന്നതിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാർ ജോലികൾക്ക് അപേക്ഷിക്കാവുന്നതാണ്.

എസ്എസ്എൽസി വിവിധ കാരണങ്ങളാൽ പഠനം തുടരാൻ കഴിയാത്തവർക്കും, എസ്എസ്എൽസി പ്ലസ്ടു കോഴ്സ്  ഇടയ്ക്കുവെച്ച് നിർത്തിയ  വിദ്യാർഥികൾക്കും, ഒരുവർഷത്തിനകം പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് നേടാവുന്നതാണ്. ഇന്ത്യക്കകത്തും, ഗൾഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. എസ്എസ്എൽസി. പ്ലസ് ടു കോഴ്സുകൾ കറസ്പോണ്ടൻസ് ആയി ചെയ്യാവുന്നതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ഈ കോഴ്സിന് പ്രായപരിധി ഇല്ല.

 

എസ്എസ്എൽസി /  സെക്കൻഡറി കോഴ്സ്

14 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. എസ്എസ്എൽസി പരീക്ഷയ്ക്ക് പ്രധാനമായും ലാംഗ്വേജ് ഉൾപ്പെടെ 13 സബ്ജക്ടുകൾ ഉണ്ടായിരിക്കും. 5 സബ്ജക്ടുകൾ  തിരഞ്ഞെടുക്കാവുന്നതാണ്. ഒരു ലാംഗ്വേജ് - ഭാഷ നിർബന്ധമാണ് ബാക്കിയുള്ളവയിൽ ൽനിന്ന് നാലെണ്ണം തിരഞ്ഞെടുക്കേണ്ടതാണ്.  ഇംഗ്ലീഷിലോ മലയാളത്തിലോ പരീക്ഷ എഴുതാവുന്നതാണ്.

SSLC - വിഷയങ്ങൾ താഴെ കൊടുക്കുന്നു :

ലാംഗ്വേജസ് : ഇംഗ്ലീഷ് ഹിന്ദി മലയാളം

മാത്തമാറ്റിക്സ്, സയൻസ് ആൻഡ് ടെക്നോളജി, സോഷ്യൽ സയൻസ്, എക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, ഗൃഹശാസ്ത്രം, ഡാറ്റാ എൻട്രി ഓപ്പറേഷൻ, സൈക്കോളജി, ഇന്ത്യൻ കൾച്ചർ ആൻഡ് ഹെറിറ്റേജ്.

ഹോം സയൻസ്. സയൻസ് ആൻഡ് ടെക്നോളജി, ഡേറ്റ എൻട്രി  ഓപ്പറേഷൻ എന്നീ വിഷയങ്ങൾക്ക് തിയറി   പരീക്ഷ കൂടാതെ പ്രാക്ടിക്കൽ പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.

 


പ്ലസ് ടു സീനിയർ സെക്കൻഡറി കോഴ്സ്.

പ്ലസ് ടു വിന് അപേക്ഷിക്കുന്നതിന് എസ്എസ്എൽസി പാസായിരിക്കണം. 17 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പ്ലസ് ടു പരീക്ഷയിൽ പ്രധാനമായും ലാംഗ്വേജ്  ഉൾപ്പെടെ 17 വിഷയങ്ങൾ ഉണ്ടായിരിക്കും. ഒരു ലാംഗ്വേജ് നിർബന്ധമാണ്. ബാക്കിയുള്ള ഏതെങ്കിലും നാല് വിഷയങ്ങൾ  തിരഞ്ഞെടുക്കാവുന്നതാണ്. പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം എന്നതാണ് പ്രധാനം. 

വിഷയങ്ങൾ ചുവടെ ചേർക്കുന്നു

ലാംഗ്വേജസ് : ഇംഗ്ലീഷ്, ഹിന്ദി, അറബിക്

സബ്ജക്റ്റ് :

 മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഹോം സയൻസ്, ഡേറ്റ എൻട്രി  ഓപ്പറേഷൻ, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, സോഷ്യോളജി.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഡേറ്റ എൻട്രി  ഓപ്പറേഷൻ, കമ്പ്യൂട്ടർ സയൻസ്, ഹോം സയൻസ് എന്നീ വിഷയങ്ങൾക്ക് തിയറി പരീക്ഷ കൂടാതെ പ്രാക്ടിക്കൽ പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.

 


കോഴ്സ് ചെയ്യേണ്ട വിധം :

 എസ്എസ്എൽസി, പ്ലസ് ടു  എന്നിവ പ്രധാനമായും  കറസ്പോണ്ടൻസ് ആയി ചെയ്യാവുന്നതാണ്. ദൂരെ ഉള്ളവർക്കും. ജോലി ഉള്ളവർക്കും കറസ്പോണ്ടൻസ് കോഴ്സ് ചെയ്യാവുന്നതാണ്. നേരിട്ട് ക്ലാസ്സിൽ വരുവാൻ സാധിക്കാത്തവർക്ക് വീട്ടിലിരുന്ന് പഠിക്കാവുന്നതാണ്. ഇപ്പോൾ NIOS ന്റെ വെബ് സൈറ്റിൽ ഓൺലൈൻ സ്റ്റഡി മെറ്റീരിയൽസ് ലഭിക്കും. അത് ഡൌൺലോഡ് ചെയ്യുകയോ ഓൺലൈൻ ആയി തന്നെയോ പഠിക്കാവുന്നതാണ്.    

നമ്മുടെ ഓഫിസ് വഴി അഡ്മിഷൻ എടുക്കുന്നവർക്ക് രജിസ്ട്രേഷൻ കഴിഞ്ഞാലുടൻ നിങ്ങൾ തെരഞ്ഞെടുത്ത സബ്ജക്റ്റ് കളുടെ സ്റ്റഡി മെറ്റീരിയൽസ് അയച്ചുതരുന്നതാണ്. കൂടാതെ രജിസ്ട്രേഷൻ കഴിഞ്ഞ് പ്രധാന പരീക്ഷയ്ക്ക് മുമ്പായി ടെക്സ്റ്റ് ബുക്ക്സ് NIOS തന്നെ  തപാൽ വഴി അയച്ചു തരുന്നതാണ്. 

പ്ലസ് ടു സയൻസ്, കൊമേഴ്സ് എന്നീ ഗ്രൂപ്പുകൾ പ്രത്യേകമായി ചെയ്യാവുന്നതാണ്. വിദ്യാർഥികൾ ഭാവിയിൽ ചെയ്യാനുദ്ദേശിക്കുന്ന കോഴ്സുകൾക്ക് അനുസരിച്ച് ഗ്രുപ്പുകൾ  തിരഞ്ഞെടുക്കാവുന്നതാണ്.

 

എൻ ഐ ഒ എസ് എസ് എൽ സി പ്ലസ് ടു

ഏപ്രിൽ ഒക്ടോബർ എക്സാമിനേഷൻ -  പ്രത്യേകതകൾ

സ്റ്റേറ്റ് ഗവൺമെൻറ് എസ്എസ്എൽസി പ്ലസ് ടു കോഴ്സ് പാസായ വർക്ക് ചെയ്യാവുന്ന എല്ലാ കോഴ്സുകൾക്കും ജോലികൾക്കും ഒരു പോലെ NIOS  എസ്എസ്എൽസി പ്ലസ്ടു കോഴ്സ് പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്

എൻ ഐ ഒ എസ്    എസ്എസ്എൽസി-  പ്ലസ്ടു കോഴ്സ് പാസാകുന്നവർക്ക് ഇന്ത്യയിലെ ഏത് യൂണിവേഴ്സിറ്റിയിൽ നിന്നും  ഡിഗ്രി ചെയ്യാവുന്നതാണ്.

NIOS - എസ്എസ്എൽസി പ്ലസ് ടു പാസായവർക്ക് പ്രസ്തുത യോഗ്യതയുള്ള എല്ലാ പി എസ് സി യു പി എസ് സി ജോലികൾക്കും അപേക്ഷിക്കാവുന്നതാണ്

ഗവൺമെൻറ് സർവീസ് ഉള്ളവർക്ക് എൻഎസ്എസ് എസ്എസ്എൽസി പ്ലസ് ടു പാസ് ആകുന്നത് മൂലം ജോലിയിൽ പ്രമോഷന് വേണ്ടി  അപേക്ഷിക്കാവുന്നതാണ്.

ഇന്ത്യയിലോ വിദേശത്തോ എവിടെ ആയാലും NIOS ന്റെ കോഴ്‌സുകൾ ചെയ്യാവുന്നതാണ്

ഒരു തവണ കോഴ്സ് രജിസ്റ്റർ ചെയ്താൽ അഞ്ചു വർഷം വരെ കോഴ്സ് രജിസ്ട്രേഷൻ കാലാവധി ഉണ്ടായിരിക്കും. കോഴ്സ് രജിസ്ട്രേഷന് ശേഷം പരീക്ഷയെഴുതാൻ ഒമ്പത് തവണ വരെ NIOS  അവസരം നൽകുന്നു.

വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന ഓരോ വിഷയത്തിനും ഉള്ള ഗൈഡുകൾ  നമ്മുടെ ഓഫീസിൽ നിന്നും അയച്ചുതരുന്നതാണ്.

 


സബ്ജക്ടുകൾ തിരഞ്ഞെടുക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എസ്എസ്എൽസി പരീക്ഷയ്ക്ക് പ്രധാനമായും ഒരു ലാംഗ്വേജ് ഉൾപ്പെടെ അഞ്ച് പേപ്പറുകൾ ഉണ്ടായിരിക്കും ഇംഗ്ലീഷ് മലയാളം എക്കണോമിക്സ് സോഷ്യൽ സയൻസ് ഹിന്ദി എന്നീ സബ്ജക്ടുകൾ തിരഞ്ഞെടുക്കുക എസ്എസ്എൽസി മേൽപ്പറഞ്ഞ വിഷയങ്ങൾ എടുത്താൽ മാത്രമേ കേരള പിഎസ്സി എക്സാമിനേഷൻ എഴുതാൻ സാധിക്കുകയുള്ളൂ പ്രധാനമായും ഒരു ലാംഗ്വേജ് 5 പേപ്പറുകൾ ഉണ്ടായിരിക്കും വിശേഷം പിഎസ് സി ബി എം ആഗ്രഹിക്കുന്നവരും മാത്രം മതി എന്ന് ആഗ്രഹിക്കുന്നവർക്കും ലാംഗ്വേജ് അക്കൗണ്ടൻസി ബിസി അല്ലെങ്കിൽ ബിസിനസ് ഓപ്പറേഷൻ നിമിഷങ്ങൾ തിരഞ്ഞെടുത്താൽ മതിയാകും

പ്ലസ് ടു വിനു ശേഷം ബിഎസ്സി നേഴ്സിങ് എൻജിനീയറിങ്ങിൽ ടെക്നിക്കൽ മെഡിക്കൽ കോഴ്സ് ഓഫ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ഒരു ലാംഗ്വേജ് ജഡ്ജ് സിക്സ് കെമിസ്ട്രി ബയോളജി എന്നീ വിഷയങ്ങൾ തിരഞ്ഞെടുത്താൽ മതിയാകും ആകും

 

എക്സാമിനേഷൻ - പരീക്ഷകൾ

എല്ലാ വർഷവും ഏപ്രിൽ ഒക്ടോബർ മാസങ്ങളിലായി പ്രധാന പരീക്ഷ നടത്തപ്പെടുന്നു. കേരളത്തിലെ ഇടുക്കിയിലെ ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കൂടാതെ ഗൾഫ് നാടുകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിദ്യാർഥികൾക്ക് സൗകര്യപ്രദമായ ജില്ലകളിൽ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാവുന്നതാണ്. പ്രധാന പരീക്ഷക്ക് ശേഷം സർട്ടിഫിക്കറ്റ് NIOS ഇൽ നിന്നും  വിദ്യാർഥികൾക്ക് പോസ്റ്റലായി അയച്ചു തരുന്നതാണ്.

 

 

Previous Post Next Post